കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായിലുള്ള ഒരാൾക്കാണ് എന്ന് പറയുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
പോസ്റ്റ് പറയുന്നത് ഇങ്ങനെയാണ്:“അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ സഹായിയായ വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാന്‍.
ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു.
പ്രചാരണത്തിന്റെ ഉത്ഭവം മാധ്യമ റിപ്പോർട്ടുകളിൽ നിന്നാണ്. ന്യൂസ് 18, റിപ്പോർട്ടർ, ജന്മഭൂമി, മാതൃഭൂമി ന്യൂസ് , മനോരമ ന്യൂസ്, മനോരമ തുടങ്ങിയ സ്ഥാപനങ്ങൾ എല്ലാം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
മാതൃഭൂമി ടിവിയുടെ റിപ്പോർട്ടർ Saneesh Nambiar പങ്കിട്ട പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 90 ഷെയറുകൾ ഉണ്ടായിരുന്നു.

NavaKerala News എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് 4 റിഷെയറുകൾ ഉണ്ടായിരുന്നു.

എന്റെ കോട്ടയം എന്ന ഐഡിയിൽ നിന്നും പങ്കിട്ട പോസ്റ്റിനു 17 ഷെയറുകൾ ഉണ്ടായിരുന്നു.

Kundara News എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് 9 റിഷെയറുകൾ ഉണ്ടായിരുന്നു.

ഫേസ്ബുക്കിൽ ഈ പോസ്റ്റ് ധാരാളം ഷെയർ ചെയ്യപ്പെട്ടുവെന്നു തിരച്ചിൽ മനസ്സിലായിട്ടുണ്ട്.

ക്രൗഡ് ടാങ്കിൾ ആപ്പിലെ ഡാറ്റയും കാണിക്കുന്നത് കഴിഞ്ഞ മൂന്ന് ദിവസം 704 ഇൻറ്റർആക്ഷനുകളും 15 ഓളം പോസ്റ്റുകളും ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ്.

Fact Check / Verification
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ- TE 645465 എന്നാണ് 24 ന്യൂസ് റിപ്പോർട്ട് ചെയ്തത്.
കേരളാ ലോട്ടറിയുടെ സൈറ്റിലും 12 കോടി രൂപയുടെ തിരുവോണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ നമ്പർ കൊടുത്തിട്ടുണ്ട് .

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസിൽ വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.രുകേശ് തേവർ എന്ന ഏജന്റ് തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റാണെന്നാണ് വിവരം എന്നാണ് മനോരമ റിപ്പോർട്ട് പറയുന്നത്.
ഈ വാർത്തകൾ 12 കോടിയുടെ സമ്മാനം ആർക്കാണ് എന്നതിനെ കുറിച്ച് ചില തീർച്ചകളിലേക്ക് നയിച്ചു.
മാധ്യമം പത്രത്തിന്റെ റിപ്പോർട്ട് അതിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.
ആ റിപ്പോർട്ട് പറയുന്നു: “നാട്ടിലുള്ള സുഹൃത്ത് അഹ്മദ് വഴി കോഴിക്കോട്ടുനിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം എന്നായിരുന്നു അവകാശവാദം.സുഹൃത്ത് അയച്ചുകൊടുത്ത ടിക്കറ്റിെൻറ ചിത്രവും മാധ്യമങ്ങളെ കാണിച്ചിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ഇയാളെ കിട്ടിയില്ലെന്നും സൈതലവി പറഞ്ഞിരുന്നു.അതേസമയം, സൈതലവിയെ പറ്റിച്ചിട്ടില്ലെന്നും ഫേസ്ബുക്കിൽനിന്ന് കിട്ടിയ ചിത്രമാണ് അയച്ചുകൊടുത്തതെന്നും സുഹൃത്ത് പറഞ്ഞു.പലർക്കും ഈ ചിത്രം അയച്ചിരുന്നു. അക്കൂട്ടത്തിലാണ് െസെതലവിക്കും” നൽകിയതെന്നും സുഹൃത്ത് പറഞ്ഞു, മാധ്യമം പത്രത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മരട് സ്വദേശിക്കാണ് സമ്മാനം എന്ന മറ്റൊരു വാർത്തയും മനോരമ കൊടുത്തിട്ടുണ്ട്. ആ വാർത്ത ഇങ്ങനെ: “സകല മലയാളികളെയും ഉദ്വേഗത്തിലാഴ്ത്തിയ രാപകലിനൊടുവിൽ കേരളത്തിന്റെ ‘ബംപർ വിജയി’ ആയി ജയപാലന്റെ മാസ് എൻട്രി. 12 കോടി രൂപയുടെ തിരുവോണം ബംപര്‍ എറണാകുളം മരട് സ്വദേശി ജയപാലന് ആണെന്നുറപ്പിച്ചു. സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലൻ മറ്റുള്ളവരെ കാണിച്ചു.ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുകയും ചെയ്തു.”

കൊച്ചി മരട് സ്വദേശി ജയപാലനാണ് വിജയി എന്ന് മാതൃഭൂമിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോട്ടറി പബ്ലിസിറ്റി ഓഫീസർ ബി ടി അനിൽകുമാറിനെ ഞങ്ങൾ സംഭവത്തിന്റെ സത്യാവസ്ഥ ചോദിയ്ക്കാൻ വിളിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഓരോ ടിക്കറ്റിലും മറ്റാർക്കും ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ കഴിയാത്ത ഏഴ് സെക്ക്യൂരിറ്റി കോഡുകൾ ഉണ്ട്. .
അത് കൂടാതെ, ബാർ കോഡും അതിലുണ്ട്. പോരെങ്കിൽ ടിക്കറ്റിന്റെ പുറകിൽ വിജയി പേരും അഡ്രസും എഴുതി ഒപ്പിടണം. അതിനു ശേഷം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സമർപ്പിയ്ക്കണം. അവർ അത് ലോട്ടറി ഡയക്ടറേറ്റിൽ എത്തിക്കും. അവിടെ വെച്ചാണ് സെക്യൂരിറ്റി കോഡ് പരിശോധിച്ചു, ഒന്നാം സമ്മാനം ആർക്കാണ് എന്ന് അന്തിമമായി തീരുമാനിക്കുന്നത്. ഇവിടെ ജയപാലൻ ടിക്കറ്റ് ദേശസാൽകൃത ബാങ്കിൽ ഏല്പിച്ചുവെന്ന് റിപോർട്ടുകൾ കാണുന്നു. ബാങ്കുകാർ ആ ടിക്കറ്റ് പ്രാഥമികമായി പരിശോധിച്ചു കാണണം, ”അനിൽകുമാർ പറഞ്ഞു.
വായിക്കാം: യു പ്രതിഭ MLA വീണ ജോർജ്ജ് ഫോൺ എടുക്കില്ലെന്ന പറഞ്ഞിട്ടില്ല
Conclusion
ഞങ്ങളുടെ പരിശോധനയുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിൽ ദുബായിലുള്ള വയനാട് പനമരം സ്വദേശി സൈതലവിയ്ക്കല്ല 12 കോടിയുടെ ഒന്നാം സ്ഥാനം എന്ന് പറയാൻ കഴിയും. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ചു കൊച്ചി മരട് സ്വദേശി ജയപാലൻ ആണ് സമ്മാനാർഹൻ. അദ്ദേഹം ടിക്കറ്റ് ഒരു ദേശസാൽകൃത ബാങ്കിൽ ഏല്പിച്ചു. അവർ അതിൽ ഒരു പ്രാഥമിക പരിശോധന നടത്തി. അന്തിമമായി അദ്ദേഹം തന്നെയാണ് സമ്മാനർഹൻ എന്ന് ഉറപ്പിക്കാൻ ലോട്ടറി ഡയറക്റ്ററിലെ പരിശോധന കൂടി കഴിയണം.
Result: Partly False
Our Sources
Conversation with Lottery Publicity Officer B T Anil Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.