ഹോട്ടൽ മുറി നിഷേധിച്ചത് കൊണ്ട് Arnold Schwarzenegger (ആർനോൾഡ് ഷ്വാസ്നെനെഗർ) സ്വന്തം വെങ്കല പ്രതിമയുടെ കീഴിൽ ഉറങ്ങി എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Sanoob Shiva എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 347 ഷെയറുകൾ ഉണ്ട്.

“പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത്. How times have changed,എന്ന അടിക്കുറിപ്പോടെ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്,” എന്നാണ് പോസ്റ്റ് പറയുന്നത്.
അദ്ദേഹം അങ്ങനെ ചെയ്യാനുണ്ടായ കാരണവും പോസ്റ്റിൽ പറയുന്നുണ്ട്.
പോസ്റ്റ് പറയുന്നു: “അദ്ദേഹം കാലിഫോർണിയ ഗവർണറായിരുന്ന കാലത്ത് അദ്ദേഹം തന്റെ പ്രതിമയോടു കൂടിയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ ജീവനക്കാർ ആർനോൾഡിനോട് പറഞ്ഞു, “ഏത് സമയത്തും നിങ്ങൾക്കായി ഇവിടെ ഒരു മുറി ഉണ്ടായിരിക്കും.”
“വർഷങ്ങൾ കഴിഞ്ഞു ആർനോൾഡ് ഗവർണർ ചുമതലയൊഴിഞ്ഞ ശേഷം ഒരിക്കൽ, ആ ഹോട്ടലിലേക്ക് പോയപ്പോൾ , ഹോട്ടൽ നടത്തിപ്പുകാർ അദ്ദേഹത്തിന് സൗജന്ന്യ മുറി നൽകാൻ വിസമ്മതിച്ചു.. കാരണം അന്ന് മുറികൾക്കൊക്കെ വലിയ ഡിമാൻഡായിരുന്നു. ഡോളറുകൾ കൊടുത്താൽ റൂം തരാം എന്നായി അവർ.”
“അദ്ദേഹം ഒരു സ്ലീപ്പിങ് ബാഗ് വാങ്ങിക്കൊണ്ടു വന്നു പ്രതിമയ്ക്ക് താഴെയെത്തി, ചുറ്റും കൂടിയവരോട് അദ്ദേഹം ഇങ്ങനെ വിവരിച്ചു : “ഞാൻ ഒരു പ്രധാന സ്ഥാനത്തായിരുന്നപ്പോൾ അവർ എപ്പോഴും എന്നെ പ്രശംസിച്ചു,എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു. എന്റെ സഹായവും ആവശ്യമായിരുന്നു. എനിക്ക് ഈ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ അവർ എന്നെ മറന്നു. അവരുടെ വാഗ്ദാനം അവർ പാലിച്ചില്ല. നിങ്ങളുടെ സ്ഥാനത്തിനെയോ പണത്തിനെയോ നിങ്ങളുടെ ശക്തിയേയോ ബുദ്ധിശക്തിയേയോ നിങ്ങൾ അമിതമായി വിശ്വസിക്കരുത്, അത് അധികനാൾ നീണ്ടു നിൽക്കുന്നതല്ല,”പോസ്റ്റ് പറയുന്നു.
Fact Check/Verification
ഞങ്ങൾ പോസ്റ്റിലെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ 2016-ലെ ഇഓൺലൈൻ എന്ന entertainment സൈറ്റിലെ വാർത്ത ലഭിച്ചു. ആ വാർത്തയിൽ പറയുന്നത് ഒഹായോ സംസ്ഥാനത്തിലെ ഗ്രെയ്റ്റർ കൊളംബസ് കൺവെൻഷൻ സെന്ററിന് മുന്നിൽ നിന്നുള്ള ഫോട്ടോയാണിത് എന്നാണ്.

ഞങ്ങൾക്ക് തുടർന്നുള്ള തിരച്ചിലിൽ ഡെയിലി മെയിലിന്റെ ഒരു വാർത്തയിൽ ഈ ഫോട്ടോ ചേർത്തിരിക്കുന്നത് കാണാൻ കഴിഞ്ഞു. അതിൽ കാപ്‌ഷനായി പറയുന്നത്,” ആർണോൾഡ് തന്റെ പ്രതിമയ്ക്ക് മുന്നിൽ കിടന്നുറങ്ങുന്നതുപോലെ അഭിനയിക്കുകയായിരുന്നു എന്നാണ്.

” ആർനോൾഡ് ഷ്വാസ്നെനെഗർ തന്നെ 2016 ൽ ട്വീറ്ററിലും ഇൻസ്റാഗ്രാമിലും പങ്കുവെച്ചതാണ് ഈ പടം. അതിൽ അദ്ദേഹം ഹോട്ടൽ മുറി നിഷേധിച്ചത് കൊണ്ടാണ് പ്രതിമയ്ക്ക് മുന്നിൽ കിടന്നുറങ്ങിയത് എന്ന് അവകാശപ്പെട്ടിട്ടില്ല.
അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തിലെ ഗ്രെയ്റ്റർ കൊളംബസ് കൺവെൻഷൻ സെന്ററിന് മുന്നിലാണ് ചിത്രത്തിൽ കാണുന്ന ഷ്വാസ്നെനെഗരുടെ പ്രതിമ ഉള്ളത്. അല്ലാതെ ഏതെങ്കിലും ഹോട്ടലിനു മുന്നിൽ അല്ല. ഈ പ്രതിമയെ കുറിച്ച് ഒഹായോ മാഗസിൻ ഒരു ലേഖനം കൊടുത്തിട്ടുണ്ട്.

Conclusion
ഹോട്ടൽ മുറി നിഷേധിച്ചത് കൊണ്ട് അല്ല ആർനോൾഡ് ഷ്വാസ്നെനെഗർ അദ്ദേഹത്തിന്റെ വെങ്കല പ്രതിമയ്ക്ക് മുന്നിൽ കിടന്നുറങ്ങിയത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ആ പ്രതിമ ഒരു ഹോട്ടലിനു മുന്നിൽ അല്ല, അമേരിക്കയിലെ ഒഹായോയിലുള്ള ഗ്രെയ്റ്റർ കൊളംബസ് കൺവെൻഷൻ സെന്ററിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രമെടുക്കുന്നതിനു വേണ്ടി അദ്ദേഹം കിടന്നുറങ്ങുന്നതായി അഭിനയിക്കുകയായിരുന്നു.
Result: Misleading Content/Partly False
Our Sources
Arnold Schwarzenegger Instagram
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.