Tuesday, April 22, 2025
മലയാളം

Fact Check

ഈ ബാലവേല ദൃശ്യങ്ങള്‍  ബംഗ്ലാദേശില്‍ നിന്നുള്ളത് 

Written By Sabloo Thomas
Feb 24, 2022
banner_image

ബാലവേലയുടെ ഒരു വീഡിയോ  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ചുറ്റിക കൊണ്ട്  ഇഷ്ടികകൾ  അടിച്ചു പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ഒരു ചെറിയ  പെൺകുട്ടിയാണ് ഈ വിഡീയോ ഉള്ളത്. ഈ വിഡീയോ രണ്ടു തരത്തിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഒരു കൂട്ടർ ഇത് എവിടെ നിന്നാണ് എന്ന് വ്യക്തമാക്കാതെ എന്നാൽ ഇന്ത്യയിൽ നിന്നുമാണ് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഷെയർ ചെയ്യുന്നു.”എന്റെ ഡിജിറ്റൽ മോഡിഫൈഡ് ഇന്ത്യയിൽ ഇങ്ങനെയും കുറച്ചു ജന്മങ്ങൾ ഉണ്ട്,”‘ എന്ന് പറഞ്ഞു കൊണ്ട് മറ്റൊരു കൂട്ടർ ഇതേ വീഡിയോ ഷെയർ ചെയ്യുന്നു.

Sunil Kumar എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ  ഞങ്ങൾ കാണുമ്പോൾ 2.4 K ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. Sunil Kumar ഈ വീഡിയോ ഷെയർ ചെയ്യുമ്പോൾ ഇത് എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

Sunil Kumar’s Posr 

Shamnad Salam എന്ന ആൾ ഇന്ത്യയിൽ നിന്നും എന്ന വിവരണത്തോടെ  പോസ്റ്റ്  ചെയ്ത വീഡിയോയ്ക്ക് 32 ഷെയറുകൾ പരിശോധനയിൽ  കണ്ടു.

Shamnad Salam’s Posr 

“എന്റെ ഇന്ത്യയിൽ ഇങ്ങനെയുമുണ്ട് ജന്മങ്ങൾ.” എന്ന വിവരണത്തോടെ Basheer Pukkooth എന്ന ആൾ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ പരിശോധിക്കുമ്പോൾ 14 ഷെയറുകൾ കണ്ടു.

Basheer Pukkooth’s Post

ബാലവേല ഇന്ത്യയിൽ

ബാലവേല ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.  അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളും ബാല വഹാൾ ചൂഷണ രീതിയാണെന്ന് പ്രഖ്യാപിക്കുകയും  നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ,ഇന്ത്യയിൽ ബാലവേല നില നിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐഎല്‍ഒ നടത്തിയ ഒരു സര്‍വ്വേ  പറയുന്നത്, ഇന്ത്യയിലെ 45,00,000ത്തിലധികം കുട്ടികള്‍ ഇപ്പോഴും ബാലവേല ചെയ്യുന്നവരാണെന്നാണ്. 2011ല്‍ പുറത്തു വന്ന സെന്‍സസ് റിപ്പോര്‍ട്ടിന് പുറകെയാണ് ഈ സര്‍വ്വേ ഫലം പുറത്തെത്തിയത്.

Fact Check/Verification

ഈ ചിത്രം എവിടെ നിന്നുള്ളതാണ് എന്ന് കണ്ടു പിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ കീ ഫ്രെയിമുകളായി വിഭജിച്ചു. തുടർന്ന്, അതിൽ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. Sabrina Abed എന്ന ആൾ ഫെബ്രുവരി 16 നു നടത്തിയ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. ട്വീറ്ററിലെ ബയോ ഡാറ്റ അനുസരിച്ച് ബംഗ്ളദേശിലെ ഡാക്ക സ്വദേശിയാണവർ. അവരുടെ ട്വീറ്റിൽ ഈ വീഡിയോയിൽ നിന്നുമുള്ള ഒരു ദൃശ്യം വ്യക്തമായി കാണാം.

Sabrina Abed’s Tweet

ട്വീറ്റിൽ അവർ ഇങ്ങനെ പറയുന്നു:”ഈ സൈറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ തൊഴിലാളി ഒരു ചുറ്റിക ഉപയോഗിച്ച് നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനായി ഇഷ്ടിക കഷ്ണങ്ങൾ ചെറിയ കഷണങ്ങളാക്കി തകർക്കുന്നു. ദൈവം അവളെ അനുഗ്രഹിക്കുകയും അവളെ സംരക്ഷിക്കുകയും ചെയ്യട്ടെ.”

തുടർന്നുള്ള അന്വേഷണത്തിൽ ഫെബ്രുവരി 17 നു ഒരു ബംഗ്ലാ യൂട്യൂബ് ചാനൽ ഈ വീഡിയോ ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടെത്തി.

Video from a Bangla youtube channel

തുടർന്നുള്ള തിരച്ചിലിൽ GMB Akash എന്ന ബംഗ്ലാദേശിൽ നിന്നുള്ള പത്രപ്രവർത്തകൻ എടുത്തതാണ് ബാലവേലയുടെ ഈ വീഡിയോ എന്ന് ബോധ്യപ്പെട്ടു. അദ്ദേഹം ഈ വീഡിയോ തന്റെ ഫേസ്ബുക്കിൽ ചേർത്തിട്ടുണ്ട്. ഫെബ്രുവരി 13നാണ് അത് എടുത്തിരിക്കുന്നത്. ബംഗ്ലാദേശിലെ ഡാക്ക സ്വദേശിയാണ് അദ്ദേഹം എന്നാണ് അദ്ദേഹത്തിന്റെ പ്രൊഫൈൽ പറയുന്നത്.

GMB Akash’s Post

അസ്മ എൻ എട്ട് വയസുകാരി പെൺകുട്ടി തന്റെ ജീവിത കഥ പറയുന്നതായാണ് ആ വിവരണം. ആ വിവരണം ഇങ്ങനെയാണ്: “ഞാനും എന്റെ മൂത്ത സഹോദരിയും ഒരുമിച്ച് ഇവിടെ ജോലി ചെയ്യുകയായിരുന്നു. അവൾക്ക്  എന്നെക്കാൾ 8 വയസ്സ് കൂടുതലുണ്ട്. കഴിഞ്ഞ വർഷം അവൾ വിവാഹിതയായി.

എന്റെ സഹോദരി വിവാഹിതയായ ദിവസം, അവൾ ഒരു ചുവന്ന നിറമുള്ള  യക്ഷിയെ പോലെ സുന്ദരിയായി കാണപ്പെട്ടു. അവളുടെ  കല്യാണം കണ്ടപ്പോൾ  വലുതായാൽ കല്യാണം കഴിക്കണം എന്ന് എനിക്ക്  താല്പര്യമുണ്ടായി.
പക്ഷെ പിന്നെ  ഒരു ദിവസം ചേച്ചിയെ കണ്ടപ്പോൾ  എനിക്ക് വല്ലാത്ത പേടി തോന്നി.

അവളെ കണ്ടപ്പോൾ  ഒരു അസ്ഥികൂടം പോലെ തോന്നിച്ചു. കഴിഞ്ഞ മാസം അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. അവൾ ജീവിക്കാൻ സാധ്യതയില്ലെന്നാണ് അന്ന് എല്ലാവരും പറഞ്ഞത്. അമ്മ ആശുപത്രിയുടെ തറയിൽ കിടന്ന് ഉറക്കെ കരഞ്ഞു. അത് വളരെ ഭയാനകമായ ദൃശ്യമായിരുന്നു.എനിക്ക് ഇനി വിവാഹം കഴിക്കാൻ ആഗ്രഹമില്ല. എനിക്ക് മരിക്കാനോ എന്റെ സഹോദരിയെപ്പോലെ ആയി തീരാനോ  ആഗ്രഹമില്ല.
ഞാൻ ജോലി ചെയ്യുന്ന  റോഡിലൂടെ എല്ലാ ദിവസവും ഓഫീസിലേക്ക് പോകുന്ന അമ്മായിയെപ്പോലെ സുന്ദരിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും റോഡിലൂടെ നടന്നു പോവുമ്പോൾ അവൾ എനിക്ക് മനോഹരമായ ഒരു പുഞ്ചിരി നൽകുന്നു. ഒരു ദിവസം അവർ  എന്റെ കൈകളിൽ പിടിച്ച് ഒരു ചോക്ലേറ്റ് തന്നു.

അവരുടെ  കൈ അപ്പോൾ എനിക്ക് ഒരു പഞ്ഞിപോലെ തോന്നി! എന്റെ കൈകൾ ഞാൻ തകർക്കുന്ന ഇഷ്ടികകൾ പോലെ കഠിനമാണ്. അതുകൊണ്ടാണ് എനിക്ക് ഒരു ദിവസം 50 ഇഷ്ടികകൾ പൊട്ടിക്കാൻ കഴിയുന്നത്. എന്റെ അമ്മയ്ക്ക് 150 ഇഷ്ടികകൾ പൊട്ടിക്കാൻ  കഴിയും. നമുക്ക് ഒരുമിച്ച് 200 ടാക്കകൾ ദിവസവും സമ്പാദിക്കാം. എന്നാൽ ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് വളരെ കഠിനമാണ്, രാത്രിയിൽ എനിക്ക് വളരെ ക്ഷീണം തോന്നുന്നു.
എനിക്ക് സ്കൂളിൽ പോകണം. പക്ഷേ അമ്മ പറഞ്ഞു ഞങ്ങൾക്ക് സ്കൂളിൽ പോകാൻ പണമില്ല. കുട്ടികൾ അവരുടെ പുതിയ സ്കൂൾ യൂണിഫോം ധരിച്ച് ഈ രീതിയിൽ സ്കൂളിൽ പോകുമ്പോൾ, എനിക്ക് അവരെ കാണാൻ ഇഷ്ടമാണ്. അവരോടൊപ്പം സ്കൂളിൽ പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,”GMB Akashന്റെ പോസ്റ്റ് പറയുന്നു.

തുടർന്ന് തന്റെ പോസ്റ്റിൽ ചിലരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി GMB Akash ഈ വീഡിയോയിലെ പെൺകുട്ടിയെ കുറിച്ച് ഇങ്ങനെ വിശദീകരണം നൽകുന്നതും ഞങ്ങൾ കണ്ടു.

GMB Akash’s Comment



ആകാശിന്റെ കമന്റ് ഇങ്ങനെയാണ്: “നിങ്ങളുടെ ദയയ്ക്കും ക്ഷമയ്ക്കും എല്ലാവർക്കും വളരെ നന്ദി. നിങ്ങളുടെ പല അഭിപ്രായങ്ങൾക്കും സന്ദേശങ്ങൾക്കും വ്യക്തിപരമായി പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. ഞാൻ ഇപ്പോൾ വളരെ വിദൂര സ്ഥലത്താണ് യാത്ര ചെയ്യുന്നത്, നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുണ്ട്.

ഇത്  അറിയുന്നതിൽ നിങ്ങൾ സന്തോഷിക്കും. ഞാൻ ഇതിനകം അസ്മയുടെ അമ്മയുമായി സംസാരിച്ചു. അവളുടെ ജീവിതശൈലിക്കും സ്കൂൾ വിദ്യാഭ്യാസത്തിനുമുള്ള മുഴുവൻ സാമ്പത്തിക ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു. അവളുടെ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ്, ദിവസേനയുള്ള ഭക്ഷണം, പുസ്തകങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ അവളുടെ ചിലവുകൾ ഞാൻ പിന്തുണയ്ക്കാൻ പോകുന്നു.

കൂടാതെ ജോലി ചെയ്തിരുന്നെങ്കിൽ ഓരോ മാസവും അവൾ സമ്പാദിക്കുന്ന പണം മുഴുവൻ നൽകാമെന്ന് ഞാൻ അവളുടെ അമ്മയ്ക്ക് വാഗ്ദാനം ചെയ്തു.

അവൾക്ക് സ്കൂളിൽ പോകുന്നത് തുടരാനും സുന്ദരവും ആരോഗ്യകരവുമായ ജീവിതം ലഭിക്കാനും എല്ലാ ചെലവുകളും ഞാൻ വഹിക്കും. സുഹൃത്തുക്കളെ, അസ്മയുടെ അപ്‌ഡേറ്റ് എത്രയും വേഗം പോസ്റ്റ് ചെയ്യാൻ ഞാൻ ശ്രമിക്കും,” ആകാശിന്റെ കമന്റ് പറയുന്നു.

വായിക്കാം: പോലീസ് പിടികൂടിയ ഹിജാബ്‌  ധരിച്ചയാളുടെ വീഡിയോയ്ക്ക് കർണാടകത്തിലെ ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല

Conclusion

ബംഗ്ലാദേശിൽ നിന്നുള്ള ബാലവേലയുടെ ദൃശ്യങ്ങളാണ്  ഇന്ത്യയിലേത് എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result: False Context/False

Our Sources

Sabrina Abed

Youtube

GMB Akash


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.