സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ (David Cameron) 10 ഡൗനിംഗ് സ്ട്രീറ്റ് വസതി ഒഴിയുന്ന ചിത്രം ആണിത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. കാമറൂൺ,’ handle with care’ എന്ന് എഴുതിയിരിക്കുന്ന ബോക്സ് എടുത്തു കൊണ്ട് പോവുന്നതാണ് പടത്തിലുള്ളത്.
ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ നീരാഞ്ഞജ്നം Media എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 81 ഉണ്ടായിരുന്നു.

Suju Samuel എന്ന ഐഡിയിൽ നിന്നുള്ള് പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിനു 17 ഷെയറുകൾ ഉണ്ടായിരുന്നു.

P S Sandhya എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിനു 9 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
1735 മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയാണ് 10 ഡൗണിംഗ് സ്ട്രീറ്റ് എന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നത്.

2016 ജൂലൈയിൽ കാമറൂൺ രാജി വെച്ചതിനെ തുടർന്ന് തെരേസ മേ പ്രധാനമന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. അതിനെ തുടർന്ന് ഡേവിഡ് കാമറൂൺ 10 ഡൗണിംഗ് സ്ട്രീറ്റ് വസതി ഒഴിഞ്ഞു.
അക്കാലത്ത് തന്നെ ഈ പടം ട്വിറ്ററിൽ picture of the day എന്ന അടികുറിപ്പോടെ പങ്ക് വെക്കപ്പെട്ടു.
ഈ പടം ഡേവിഡ് കാമറൂൺ 10 ഡൗണിംഗ് സ്ട്രീറ്റ് വസതി ഒഴിയുന്ന സമയത്ത് ഉള്ളതാണോ എന്നറിയാൻ ഞങ്ങൾ പടം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു.

അപ്പോൾ 2007 ൽ Daily Mail ഈ ചിത്രത്തിനൊപ്പം ഒരു വാർത്ത കൊടുത്തിരിക്കുന്നത് ശ്രദ്ധയിൽ വന്നു. പടിഞ്ഞാറൻ ലണ്ടനിലെ നോർത്ത് കെൻസിംഗ്ടണ്ണിലുള്ള വീട് നവീകരിച്ചതിനു ശേഷം, അവിടേക്ക് താമസം മാറ്റാൻ കാമറൂൺ നടത്തുന്ന ഒരുക്കങ്ങളെ കുറിച്ചുള്ള വാർത്തയ്‌ക്കൊപ്പമാണ് ഈ പടം കൊടുത്തിരിക്കുന്നത്.

2016 ജൂലൈയിൽ,സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ 10 ഡൗനിംഗ് സ്ട്രീറ്റ് വസതി ഒഴിയുന്ന ചിത്രം എന്ന പേരിൽ ട്വീറ്ററിൽ ആളുകൾ ഈ ഫോട്ടോ പങ്കു വെച്ചപ്പോൾ തന്നെ NDTV ഇത് 2007ലെ വാർത്തയാണ് എന്ന് വ്യക്തമാക്കിയതാണ്.

ബ്രിട്ടാനിക്കയിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 2010 മുതൽ 16 വരെയാണ് കാമറൂൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
2005ൽ കോൺസർവേറ്റിവ് പാർട്ടിയുടെ കക്ഷി നേതാവായി 2005 ൽ കാമറൂൺ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ വൈറലായ പോസ്റ്റിലെ ഫോട്ടോ എടുക്കുന്ന കാലത്ത് അദ്ദേഹം കോൺസർവേറ്റിവ് പാർട്ടിയുടെ കക്ഷി നേതാവായിരുന്നു.

Conclusion
വൈറൽ പോസ്റ്റിലെ ഫോട്ടോ എടുക്കുന്നത് 2016 ൽ ഡേവിഡ് കാമറൂൺ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന കാലത്തല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2007 ലെ ഫോട്ടോയാണിത്. അന്ന് അദ്ദേഹം കോൺസർവേറ്റിവ് പാർട്ടിയുടെ കക്ഷി നേതാവായിരുന്നു. ലണ്ടനിലെ നോർത്ത് കെൻസിംഗ്ടണ്ണിലുള്ള വീട്ടിലേക്ക് താമസം മാറ്റാൻ അദ്ദേഹം നടത്തുന്ന ഒരുക്കങ്ങളാണ് ഫോട്ടോയിൽ ഉള്ളത്. അല്ലാതെ 2016 ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗനിംഗ് സ്ട്രീറ്റ് ഒഴിയുന്നതല്ല പടത്തിലുള്ളത്.
Result: Misplaced Context
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.