Friday, April 4, 2025

Fact Check

‘സോഫ്റ്റ് ഡ്രിങ്ക്സിൽ എബോള  എന്ന് ഹൈദരാബാദ്‌ പോലീസ്’ പറഞ്ഞതായുള്ള പ്രചാരണം തെറ്റാണ് 

banner_image

Claim

സോഫ്റ്റ് ഡ്രിങ്ക്സിൽ എബോള  എന്ന് ഹൈദരാബാദ്‌ പോലീസ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്.

This image has an empty alt attribute; its file name is maza-2.jpg
Viral Post in Whatsapp

Fact

ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ  നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക്  ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്.

This image has an empty alt attribute; its file name is whatsapp-1-512x1024.jpg
Post we got in Whatsapp helpline

”Maza, Fanta, 7up, Coca Cola, Mountain Dio, Pepsi തുടങ്ങിയ ശീതളപാനീയങ്ങൾ അടുത്ത കുറച്ച് ദിവസത്തേക്ക് കുടിക്കരുത്.  കമ്പനിയിലെ ജീവനക്കാരിലൊരാൾക്ക് മാരകമായ എബോള വൈറസ് ബാധിച്ചു.  ഇന്നലെ എൻഡിടിവി ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  എത്രയും വേഗം ഈ സന്ദേശം അയച്ച് സഹായിക്കൂ.  ഈ സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് അയക്കുക,” എന്നാണ് പോസ്റ്റ് പറയുന്നത്. 
ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തപ്പോൾ ഈ പോസ്റ്റ് 2019ലും വൈറലായിരുന്നുവെന്നും അന്ന് ഹൈദരാബാദ്‌ പോലീസ് ട്വീറ്റിലൂടെ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കിയിരുന്നുവെന്നും മനസിലായി. ഹൈദരാബാദ്‌ പോലീസിന്റെ പേരിലുള്ള ഈ സന്ദേശം വ്യജമാണ് എന്ന് വ്യക്തമാക്കുന്ന ന്യൂസ്‌മിനിറ്റ് 2019ൽ കൊടുത്ത വാർത്തയും ഞങ്ങൾക്ക് കിട്ടി.

Result: Fabricated Content/False

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,672

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.