Sunday, April 6, 2025
മലയാളം

Fact Check

ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് Macronനെ ഡാനിഷ് പ്രസിഡന്റ് Lars സ്വീകരിക്കുന്ന വീഡിയോ 2018ലേത്

banner_image

കഴിഞ്ഞ ആഴ്ച ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ (Emmanuel Macron) ഡാനിഷ് പ്രസിഡന്റ്  ലാർസ് (Lars Lokke Rasmussen) സ്വീകരിക്കുന്നു, എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

CR Neelakandan ഫേസ്ബുക്കിലിട്ട പോസ്റ്റിനു 582 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.

CR Neelakandan ‘s Post

“അമ്പരപ്പിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും ബുള്ളറ്റ് പ്രൂഫ് കാറുകളും കണ്ടാൽ ആരും ഞെട്ടിപ്പോകും,”എന്ന് ആക്ഷേപ ഹാസ്യമായി വായിക്കാവുന്ന ഒരു കമന്റിനൊപ്പമാണ് രണ്ടു രാഷ്ട്രത്തലവന്മാരും സൈക്കിളിൽ സഞ്ചരിക്കുന്ന ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെഴ്‌സിഡസ്-മെയ്ബാക്ക് എസ് 650 എന്ന 12 കോടി വില വരുന്ന പുതിയ കവചിത വാഹനം വാങ്ങിയതിന് പിന്നാലെയാണ് ഈ പോസ്റ്റ് വന്നത് എന്നതും ബുള്ളറ്റ് പ്രൂഫ്   കാറുകളിൽ സഞ്ചരിക്കുന്ന രാഷ്ട്രത്തലവന്മാരെ പരോക്ഷമായി കളിയാക്കുന്ന പോസ്റ്റാണ് ഇത് എന്നതും ഇതിനോട് കൂടി വായിക്കാം.

അതീവ സുരക്ഷ സംവിധാനങ്ങൾ  ഉള്ള കറുത്ത ഇന്നോവ കാർ മുഖ്യമന്തി പിണറായി വിജയൻ വാങ്ങിയതും വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഈ സന്ദർഭത്തിലാണ് ഈ പോസ്റ്റ് വന്നത് എന്നതും  ഓർക്കാം.

ഞങ്ങൾ കണ്ടപ്പോൾ ഞങ്ങൾ പാലാക്കാരനാട ഉവ്വേയുടെ പോസ്റ്റിനു 3 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ പാലാക്കാരനാട ഉവ്വേ s Post

Sajeev Job എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അത് ഒരാൾ കൂടി ഷെയർ ചെയ്തിട്ടുണ്ട്.

Sajeev Job’s Post

Fact Check/Verification

French president received by Danish prime minister എന്ന് കീ വേർഡ് സെർച്ച് ചെയ്തപ്പോൾ Cezary Marek എന്ന യുട്യൂബ് ചാനലിൽ നിന്നും ഇതേ  വീഡിയോ കിട്ടി. ഓഗസ്റ്റ് 29, 2018ലേതാണ് വീഡിയോ. ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ, അന്ന് ഡാനിഷ് പ്രധാനമന്ത്രിയായിരുന്ന  ലാർസ് ലോക്കെ റാസ്മുസൻ  (Lars Lokke Rasmussen) സ്വീകരിക്കുന്ന വീഡിയിയയാണിത്, എന്നാണ് യുട്യൂബ് ചാനൽ കൊടുത്ത വിവരണം.

Video from Cezary Marek’s youtube channel

Cycling Embassy of Denmark എന്ന ഫേസ്ബുക്ക് പേജിലും ഇതേ വിവരണത്തോടെ വീഡിയോ ഓഗസ്റ്റ് 29, 2018ന്  ചേർത്തിട്ടുണ്ട്.

From the Facebook Page of Cycling Embassy of Denmark

VisitDenmark എന്ന വെരിഫൈഡ് ട്വീറ്റർ ഹാൻഡിലും ഓഗസ്റ്റ് 29, 2018ന്  വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളോട് സദൃശ്യമായ  ഫോട്ടോ  കൊടുത്തിട്ടുണ്ട്.

Tweet by VisitDenmark

Financial Expressന്റെ വെബ്സൈറ്റ് സെപ്റ്റംബർ 3 2018, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഡാനിഷ് പ്രധാനമന്ത്രി ലാർസ് ലോക്കെ റാസ്മുസനും മാക്രോണിന്റെ ഡെന്മാർക്ക് സന്ദർശനത്തിനിടെ ഓഗസ്റ്റ് 29 ബുധനാഴ്ച കോപ്പൻഹേഗനിൽ സൈക്കിൾ പര്യടനം നടത്തി എന്ന വിവരണത്തോടെയുള്ള ലേഖനത്തിനൊപ്പം വൈറൽ  വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളോട് സദൃശ്യമായ  ഫോട്ടോ  കൊടുത്തിട്ടുണ്ട്.

Screenshot from Financial Express Website

വായിക്കാം: തിരുപ്പതിയിലെ ഒരു പൂജാരിയുടെ വീട്ടിലെ IT raidനെ കുറിച്ചുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്

Conclusion

2018ൽ അന്ന്  ഡെന്‍മാര്‍ക്കിലെ പ്രധാനമന്ത്രിയായിരുന്ന ലാർസ് ലോക്കെ റാസ്മുസൻ (Lars Lokke Rasmussen) ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിനെ സ്വീകരിക്കുന്നതും അവർ ഒരുമിച്ച്   കോപ്പൻഹേഗനിൽ സൈക്കിൾ പര്യടനം നടത്തുന്നതുമാണ് വീഡിയോയിൽ ഉള്ളത് എന്നു ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ആഴ്ച 
 ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ ഡാനിഷ് പ്രസിഡന്റ്  ലാർസ് സ്വീകരിക്കുന്നുവെന്ന പോസ്റ്റിലെ അവകാശവാദം തെറ്റാണ്.

Result: Misplaced Context

Our Sources

Cezary Marek 

Cycling Embassy of Denmark


VisitDenmark

Financial Express


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,694

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.