മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവും ഇപ്പോഴത്തെ എംഎൽഎയുമായ എം എം മണി restaurantൽ കയറി ഭക്ഷണം കഴിക്കുന്ന ഒരു പടം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
ഈ ലേഖനം എഴുത്തുന്ന നേരം വരെ പോരാളി വാസു എന്ന ഐഡിയിൽ നിന്നും ഉത്ഭവിച്ച ഫോട്ടോയ്ക്ക് 5.8k റീയാക്ഷനും 2.1k ഷെയറും ഉണ്ട്.
”ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചാൽ ആർക്കാടാ കുഴപ്പം” എന്ന ഒരു ചോദ്യത്തിനൊപ്പമാണ് ഫോട്ടോ ഷെയർ ചെയ്യുന്നത്.
വാരാന്ത്യ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് ഈ ഫോട്ടോ പ്രചരിച്ചത്.ഏഷ്യാനെറ്റ് ന്യൂസൊക്കെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്തത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Fact Check/Verification
ഞങ്ങൾ ഫോട്ടോയുടെ നിജസ്ഥിതി പരിശോധിച്ചു. നിലമേലിലെ ഫിഷ് ലാൻഡ് എന്ന ഭക്ഷണശാലയിലെ പടമാണ് അത്.
ആ ഭക്ഷണശാല അവരുടെ ഫേസ്ബുക്ക് പേജിൽ പടമിട്ടിട്ടുണ്ട്.ഫിഷ് ലാൻഡിലെ ടെലിഫോൺ നമ്പറിൽ വിളിച്ചു ചോദിച്ചപ്പോൾ 2020 ഡിസംബറിലെ പടമാണ് എന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.
അന്ന് ഭക്ഷണശാലകളിൽ ഇരുന്നു കഴിക്കാൻ നിയന്ത്രണമില്ലായിരുന്നു.
ഫേസ്ബുക്കിൽ ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ പഴയതാണ് എന്ന് എം എം മാണിയുടെ കൊച്ചുമകൾ അനുശ്രീയും പ്രതികരിച്ചു.
സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം ഉണ്ടായ 2021 മാർച്ച് 25നു ശേഷമാണ് നിയന്ത്രണങ്ങള്‍ കർശനമാക്കിയത്. മേയ് 8 മുതലാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലവില്‍ വന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിൽ നിന്നും മനസിലാക്കാം.
അതിനു ശേഷമാണ് ഭക്ഷണശാലകളിൽ ഇരുന്നു കഴിക്കാനുള്ള നിയന്ത്രണം വരുന്നത്. ഇപ്പോൾ പാർസൽ മാത്രമേ അനുവദിക്കൂ.
ഇതുവരെ ലോക്ക്ഡൗൺ പിൻവലിക്കാൻ കേരളം തീരുമാനിച്ചിട്ടില്ല എന്ന് ഹിന്ദു ബിസിനസ്സ് ലൈനിന്റെ റിപ്പോർട്ടിൽ നിന്നടക്കം മനസിലാക്കാം.
വായിക്കുക:TT എടുത്ത ഉടനെ Covid vaccine എടുത്താൽ മരിക്കുമോ?
Conclusion
എം എം മണി ഭക്ഷണശാലയിൽ നിന്നും ഊണ് കഴിക്കുന്ന ഫോട്ടോ 2020 ഡിസംബറിലെത്താണ്.അന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്ല.
Result: Missing Context
ഫിഷ് ലാൻഡ് ഭക്ഷണശാലയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഫിഷ് ലാൻഡ് ഭക്ഷണശാലയുമായുള്ള ടെലിഫോൺ സംഭാഷണം
എം എം മാണിയുടെ കൊച്ചുമകൾ അനുശ്രീയുമായുള്ള സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.