“നിരവധി ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയിട്ടുള്ള കേണൽ അശുതോഷ് ശർമയും ഒരു മേജറുമടക്കം ഭാരതത്തിൻറെ അഞ്ച് ധീര സൈനികർ കശ്മീരിൽ വീര മൃത്യു വരിച്ചു. പ്രണാമം,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പോസ്റ്റുകളിൽ ഒരിടത്തും ഇവർ വീര മൃത്യു വരിച്ചത് എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ പോസ്റ്റുകൾ കാണുന്ന ധാരാളം പേർ ഇവർ കൊല്ലപ്പെട്ടത് അടുത്ത ദിവസങ്ങളിലാണ് എന്ന് തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് കമന്റുകളിൽ നിന്നും വ്യക്തമായി.
Padmaja H, താരകങ്ങൾ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വാർത്ത ഞങ്ങൾ കാണുമ്പോൾ അതിന് 101 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ Kundara Newsന്റെ പോസ്റ്റിന് 36 ഷെയറുകൾ ഉണ്ടായിരുന്നു.

“ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി,” ഈ അടുത്ത ദിവസവും വാർത്ത ഉണ്ടായിരുന്നു. “ഒന്‍പത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞദിവസങ്ങളിലും സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടിയിരുന്നു.
കഴിഞ്ഞദിവസം അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് സൈന്യം.ലഷ്‌കറെ ത്വയിബ ഭീകരസംഘടനയിൽ പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് കുൽഗാം പോലീസ് അറിയിച്ചു. ഇരുനില കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് പോലീസും സുരക്ഷാ സേനയും സംയുക്തമായി തിരിച്ചടി തുടങ്ങിയത്. കഴിഞ്ഞ ദിവസം അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.” ഈ പശ്ചാത്തലത്തിലാവണം പോസ്റ്റുകൾ വൈറലാവുന്നത്.
Fact Check/Verification
ഞങ്ങൾ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ എൻഡിടിവി യിൽ നിന്നും ഈ പടം അടങ്ങുന്ന വിഷ്വൽ ഉള്ള ഒരു വീഡിയോ കിട്ടി. മേയ് 2020ലെ വാർത്തയായിരുന്ന അത്. കാശ്മീരിലെ ഹന്ദ്വാരയിൽ 2020 മെയ് മാസത്തിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് അശുതോഷ് കൊല്ലപ്പെട്ടത് എന്ന് വാർത്തയിൽ നിന്നും വ്യക്തമായി.”ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ – ഒരു കേണലും ഒരു മേജറും ഉൾപ്പെടുന്നതായി,” എൻഡിടിവി വാർത്ത പറയുന്നു.
“21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനിക ഓഫീസർ കേണൽ അശുതോഷ് ശർമ്മ, മേജർ അനുജ് സൂദ്, നായിക് രാജേഷ് കുമാർ, ലാൻസ് നായിക് ദിനേഷ്, പോലീസ് ഓഫീസർ ഷക്കീൽ അഹമ്മദ് ഖാസി എന്നിവരാണ് വീരമൃത്യു വരിച്ചത് എന്ന്,” വാർത്ത പറയുന്നു.

ടെലിഗ്രാഫ് പത്രവും സമാനമായ വാർത്ത കൊടുത്തിട്ടുണ്ട്.

“ബഡ്‌കോട്ടിലെ ആർമി ഗുഡ്‌വിൽ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ, അന്തരിച്ച കേണൽ അശുതോഷ് ശർമ്മയുടെ സ്മരണാർത്ഥം സ്‌കൂളിന് ‘അശുതോഷ് ആർമി ഗുഡ്‌വിൽ സ്കൂൾ, ബുഡ്‌കോട്ട് എന്ന് പുനർനാമകരണം ചെയ്ത” വാർത്ത ഇന്ത്യ ടുഡേ 2021 ജൂണിൽ റിപ്പോർട്ട് ചെയ്തതും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.

വായിക്കാം:സദാചാര ഗുണ്ടായിസത്തിന്റെ എന്ന പേരിൽ വൈറലാവുന്നത് സേവ് ദ ഡേറ്റ് വീഡിയോയാണ്
Conclusion
കേണൽ അശുതോഷ് ശർമയും കൂടെ ഉണ്ടായിരുന്നവരും വീരമൃത്യുവരിച്ച സംഭവം 2020ലേത് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False Context/Missing Context
Sources
Report by NDTV
Report by Telegraph
Report by India Today
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.