Wednesday, April 23, 2025
മലയാളം

Fact Check

കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്ന്  കെ സുരേന്ദ്രന്റെ പേരിലുള്ള സ്ക്രീൻഷോട്ട് വ്യാജം

Written By Sabloo Thomas
Dec 8, 2022
banner_image

‘കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല, വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍,’ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടർ ടിവിയുടെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടായും അല്ലാതെയും ബിജെപി സംസ്‌ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ പ്രസ്താവനയെന്ന രീതിയിൽ ഇത് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
“ഇതിലും വലിയ ആത്മവിശ്വാസം സ്വപ്നങ്ങളിൽ മാത്രം. ഇതിലേറെ മണ്ടത്തരം പറയാൻ കെ സുധാകരനെ പറ്റു. കേരളത്തിൽ ബിജെപിയുടെ ഒരു സീറ്റ്‌ പോലും കുറയ്ക്കാൻ സിപിഎമ്മിന് കഴിയില്ല,കെ സുരേന്ദ്രൻ. ഒന്നുമില്ലാത്തവനും വെല്ലുവിളികൾ ആകാമെന്നു തെളിയിച്ചു ഉള്ളി സുര,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
നിലവിൽ കേരള നിയമസഭയിൽ ബിജെപിയ്ക്ക് ഒരു സീറ്റുമില്ല. 2016 ൽ ബിജെപിയുടെ ഓ രാജഗോപാൽ വിജയിച്ച സീറ്റ് സിപിഎമ്മിലെ നിലവിൽ പൊതുവിദ്യാഭ്യാസ മന്ത്രിയായ വി ശിവൻകുട്ടി പിടിച്ചെടുത്തിരുന്നു.

പോരാളി ഷാജി (Official) എന്ന ഗ്രൂപ്പിൽ Giri Pathanamthitta എന്ന ആളിട്ട പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 350 ഷെയറുകൾ ഉണ്ടായിരുന്നു

Post in the പോരാളി ഷാജി (Official)’s group

Cheguvara Army എന്ന ഐഡിയിൽ നിന്നും 45 പേർ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിരുന്നു.


റെഡ് ആർമി
എന്ന ഗ്രൂപ്പിൽ Lalsalaam Sandhyaa എന്ന ഐഡിയിൽ നിന്നും ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 28 ഷെയറുകൾ ഉണ്ടായിരുന്നു.

Post in the group റെഡ് ആർമി

ഞങ്ങൾ കാണുമ്പോൾ, ചെന്താരകം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 16 ഷെയറുകൾ ഉണ്ടായിരുന്നു.

Chentharakam ചെന്താരകം‘s Post

വിവിധ പോസ്റ്റുകളിലെ കമന്റുകൾ വായിക്കുമ്പോൾ സുരേന്ദ്രൻ ഇങ്ങനെപറഞ്ഞതായി ആളുകൾ വിശ്വസിക്കുന്നുവെന്ന് ബോധ്യമായി. ‘ഉള്ള ഒരേ ഒരു സീറ്റ് വേറാരുമല്ല കളഞ്ഞത്, സി.പി.എം. തന്നെയാണ്.’ ‘ഇനി ഉണ്ടാകാതിരിക്കാനും ഒരൊറ്റ ആൾ മാത്രം മതി. കേന്ദ്ര സഹ. V. മുരളീധരൻ.” ‘ശരിയാ പൂജ്യത്തിൽ നിന്ന് ഒന്ന് കുറക്കാനാവില്ലല്ലോ.’ ഇത്തരത്തിലുള്ള ധാരാളം കമന്റുകൾ പല പോസ്റ്റുകളുടെ അടിയിലിലും കാണാം. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

Fact check/Verification 

“കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല, വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍,” എന്ന പേരിലെ പ്രസ്താവനയുടെ നിജസ്ഥിതി അറിയാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ചു. “തന്റെ പേരിൽ പ്രചിരിക്കുന്ന ഈ പ്രസ്താവന വ്യാജമാണ്. അങ്ങനെ ഒരു പ്രസ്താവന താൻ നടത്തിയിട്ടില്ല,”അദ്ദേഹം പറഞ്ഞു.

ഞങ്ങൾ തുടർന്ന് റിപ്പോർട്ടർ ടിവിയുടെ സോഷ്യൽ മീഡിയ എഡിറ്റർ നിധിൻ ചന്ദ്രനെ വിളിച്ചു.” അത്തരം ഒരു വാർത്ത തങ്ങൾ നൽകിയിട്ടില്ല,” എന്ന് നിധിൻ വ്യക്തമാക്കി.” ഈ കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ്,’ അദ്ദേഹം പറഞ്ഞു.

വായിക്കുക: ഭാരത് ജോഡോ യാത്രയിൽ പാകിസ്താന് ജയ് വിളിച്ചുവെന്ന പ്രചരണം വ്യാജം

Conclusion

കെ.സുരേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: Altered Photo

Sources

Telephone conversation with BJP state President K Surendran

Telephone conversation with Reporter TV social media editor Nidhin Chandran


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.