Fact Check
Fact Check: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണ് മരിച്ചതായി വ്യാജ പ്രചരണം
Claim: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണ് മരിച്ചു.
Fact: രക്ത സമ്മര്‍ദ്ദം കുറഞ്ഞപ്പോൾ കുഴഞ്ഞു വീണ കമ്മീഷണർ വിശ്രമിച്ച ശേഷം തിരിച്ചു വേദിയിൽ വന്നു.
*തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു മരിച്ചു,” എന്ന അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണിത്.

ഇവിടെ വായിക്കുക: Fact Check: മിലിറ്ററി ടാങ്ക് പച്ചക്കറി കടയാക്കി മാറ്റിയ പടം ഗാസയിലേതല്ല
Fact Check/ Verification
വൈറലായ വിഡിയോയിൽ മനോരമ ന്യൂസിന്റെ ലോഗോ കണ്ടു. ഇത് ഒരു സൂചനയായി എടുത്ത് മനോരമ ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ സേർച്ച് ചെയ്തു.
“തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണു,” എന്ന തലകെട്ട് നൽകിയാണ് ജനുവരി 26, 2025ൽ മനോരമ ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ കൊടുത്തിട്ടുള്ളത്.

ഈ വാർത്ത കേരള കൗമുദി,ഏഷ്യാനെറ്റ്,മാതൃഭൂമി, എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി,” എന്ന് ഈ സംഭവത്തെ കുറിച്ചുള്ള വാർത്തകളിൽ പറയുന്നു.
പോരെങ്കിൽ ഈ സംഭവത്തിന് ശേഷം, ജനുവരി 30, 2025ൽ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഒപ്പം പങ്കെടുക്കുന്ന ചിത്രം തിരുവനന്തപുരം സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലുണ്ട്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണ് മരിച്ചു എന്ന പ്രചരണം വ്യാജമാണ് എന്ന് കേരള സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ് ആർ പ്രവീണും ഞങ്ങളെ അറിയിച്ചു.
Conclusion
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞു വീണ് മരിച്ചു എന്ന പ്രചരണം വ്യാജമാണ്. രക്ത സമ്മര്‍ദ്ദം കുറഞ്ഞപ്പോൾ കുഴഞ്ഞു വീണ കമ്മീഷണർ വിശ്രമിച്ച ശേഷം തിരിച്ചു വേദിയിൽ വന്നു.
Result: Partly False
ഇവിടെ വായിക്കുക:Fact Check: പ്രകാശ് രാജ് കുംഭമേളയിൽ പങ്കെടുക്കുന്ന ഫോട്ടോ എഐ നിർമ്മിതമാണ്
Sources
Facebook Post by Manorama News on January 26,2024
Facebook Post by Thiruvananthapuram City Police on January 30,2024
Telephone Conversation with Kerala State Police Media Centre Deputy Director SR Praveen
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.