Claim: വൻ ജനാവലിയുടെ പടം കുംഭമേളയിൽ നിന്നുള്ളത്.
Fact: 2023ലെ പുരിയിൽ വാർഷിക ഭഗവാൻ ജഗന്നാഥ രഥയാത്രയിൽ നിന്നും.
ഒരു വൻ ജനാവലിയുടെ പടം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കുംഭമേളയിൽ നിന്നുള്ള പടം എന്ന പേരിൽ ഒരു പടം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണ് മരിച്ചതായി വ്യാജ പ്രചരണം
Fact Check/ Verification
വൈറലായ ചിത്രത്തിൻ്റെ ആധികാരികത പരിശോധിക്കാൻ ഞങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ചു റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു അപ്പോൾ, അന്വേഷണത്തിൽ, 2023 ജൂൺ 21-ന് പ്രസിദ്ധീകരിച്ച എബിപി ലൈവിൻ്റെ മറാത്തി വെബ്‌സൈറ്റിൽ ചിത്രം കണ്ടെത്തി. വാർത്ത അനുസരിച്ച്, വൈറൽ ചിത്രം ജഗന്നാഥ പുരി രഥയാത്രയെ പകർത്തിയതാണ്, മറ്റ് അനുബന്ധ ചിത്രങ്ങളും അതിനൊപ്പം ലഭിച്ചു. കൂടുതൽ ഗവേഷണം ഞങ്ങളെ NDTV വെബ് സ്റ്റോറിയിലേക്ക് നയിച്ചു. അവിടെ അതേ വൈറൽ ചിത്രം 2023 പുരി ജഗന്നാഥ രഥയാത്രയിൽ നിന്നുള്ളത് എന്ന പേരിൽ കൊടുത്തിട്ടുണ്ട്.

മീഡിയ ഗ്രൂപ്പായ ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വീഡിയോകളുടെയും ഫോട്ടോകളുടെയും വിതരണക്കാരായ ടൈംസ് കൺടെന്റ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത അതേ ചിത്രവും ഞങ്ങൾക്ക് കിട്ടി. ഫോട്ടോയ്‌ക്കൊപ്പമുള്ള വിവരണം ഇങ്ങനെയാണ്, “പുരിയിൽ വാർഷിക ഭഗവാൻ ജഗന്നാഥ രഥയാത്ര: 2023 ജൂൺ 20-ന് ഒഡീഷയിലെ പുരിയിൽ നടന്ന ഭഗവാൻ ജഗന്നാഥൻ്റെ വാർഷിക രഥയാത്രയ്ക്കിടെ ഭക്തരുടെ തിരക്ക്.”

ബിജെപി വക്താവ് സാംബിത് പാത്ര പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയുടെ പേരിൽ ഈ പടം എക്സ് ഹാന്ഡിലിൽ നിന്നും ജൂൺ 20,2023 ൽ പങ്ക് വെച്ചിട്ടുണ്ട്. കൂടുതൽ കീവേഡ് തിരയലിൽ, 2023 ജൂൺ 21-ന് പുരി പോലീസിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലും 2023 ജൂൺ 20-ന് അന്നത്തെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും പങ്കിട്ട അതേ ഫോട്ടോ കണ്ടെത്തി.



ഇവിടെ വായിക്കുക: Fact Check: മിലിറ്ററി ടാങ്ക് പച്ചക്കറി കടയാക്കി മാറ്റിയ പടം ഗാസയിലേതല്ല
Conclusion
2023ലെ പുരിയിൽ വാർഷിക ഭഗവാൻ ജഗന്നാഥ രഥയാത്രയിൽ നിന്നുമുള്ള പടമാണ് 2023ലെ പുരിയിൽ വാർഷിക ഭഗവാൻ ജഗന്നാഥ രഥയാത്രയിൽ നിന്നും എന്ന പേരിൽ പ്രചരിക്കുന്നത്.
Result: False
ഇവിടെ വായിക്കുക:Fact Check: പ്രകാശ് രാജ് കുംഭമേളയിൽ പങ്കെടുക്കുന്ന ഫോട്ടോ എഐ നിർമ്മിതമാണ്
Sources
Photo in ABP Marathi on June 21,2023
Photo uploaded in NDTV web stories
Photo uploaded in Times Content
X Post by Naveen Patnaik on June 20,2023
X Post by Puri Police on June 21,2023
X Post by Sambit Patra on June 20,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.