Claim
ധ്രുവ് റാഠി എഴുതിയത് എന്ന പേരിൽ പ്രചരിക്കുന്ന മുസ്ലിങ്ങളുടെ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന എക്സ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്.
Fact
അതൊരു പാരഡി അക്കൗണ്ടിൽ നിന്നാണ്.
ധ്രുവ് റാഠിഎഴുതിയത് എന്ന പേരിൽ മുസ്ലിങ്ങളുടെ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന എക്സ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിനൊപ്പമുള്ള വിവരണത്തിന്റെ മലയാള വിവർത്തനം ഇങ്ങനെയാണ്: “200 ദശലക്ഷം മുസ്ലീങ്ങളാണ് ഇന്നലെ ഈദ് ആഘോഷിച്ചത്. അവർ പാവപ്പെട്ടവർക്കും ദരിദ്രർക്കും മാംസം വിതരണം ചെയ്തു. അവർ അവരുടെ ബന്ധുക്കളെ സന്ദർശിച്ചു. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. കുട്ടികൾക്കും ഈദ് സന്ദേശം നൽകി അവർ അവരെ സന്തോഷിപ്പിച്ചു. അവരാരും മദ്യപിച്ച് മറ്റുള്ളവരുടെ ആരാധനാലയത്തിൽ നൃത്തം ചെയ്യാനും പ്രകോപിപ്പിക്കാനും പോയില്ല. എന്തൊരു അത്ഭുതകരമായ കമ്മ്യൂണിറ്റി.”

ആരാണ് ധ്രുവ് റാഠി?
ഒരു ഇന്ത്യൻ യൂട്യൂബർ, വ്ലോഗർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ് റാഠി. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകളിലൂടെ അദ്ദേഹം അറിയപ്പെടുന്നുണ്ട്. ബിജെപിയ്ക്കും സംഘ പരിവാറിനുമെതിരായ നിലപാടുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
ഇവിടെ വായിക്കുക: Fact Check: സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്ന പോസ്റ്ററിന്റെ വാസ്തവം
Fact Check/Verification
ഞങ്ങൾ പ്രചരിക്കുന്ന എക്സ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പരിശോധിച്ചു. അതിൽ പാരഡി അക്കൗണ്ട് എന്ന് കണ്ടു. ഇതേ സൂചന വെച്ച് പരിശോധിച്ചപ്പോൾ ജൂൺ 18, 2024ൽ ഇതേ വിവരണം ഉള്ള ഒരു പോസ്റ്റ് എക്സിൽ റാഠിയുടെ പാരഡി അക്കൗണ്ടിൽ നിന്നും കണ്ടത്തി.

@dhruvrahtee എന്നാണ് പാരഡി അക്കൗണ്ടിന്റെ വിലാസം.

@dhruvrahtee’s post
@dhruv_rathee എന്നാണ് യഥാർത്ഥ എക്സ് അക്കൗണ്ടിന്റെ വിലാസം.

ഇവിടെ വായിക്കുക: Fact Check: ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുമോ?
Conclusion
രാത്തി എഴുതിയത് എന്ന പേരിൽ പ്രചരിക്കുന്ന മുസ്ലിങ്ങളുടെ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന എക്സ് പോസ്റ്റ് ഒരു പാരഡി അക്കൗണ്ടിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
Sources
X post by Parody Account of Dhru Rathee on June 18, 2024
Profile of Parody Account of Dhru Rathee
Profile of the Original Account of Dhruv Rathee
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.