Claim
ലവ് ജിഹാദ് ഉണ്ടെന്ന് കെകെ ശൈലജ ടീച്ചർ പറഞ്ഞതായി ഒരു പ്രചരണം നടക്കുന്നുണ്ട്. “ലവ് ജിഹാദ് ഉണ്ട്. ധാരാളം മുസ്ലിം ചെറുപ്പക്കാർ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തിയിട്ടുണ്ടെന്ന്,” കെ കെ ശൈലജ എന്ന പേരിൽ മാതൃഭൂമി ഡോട്ട്കോമിന്റെ ഒരു കാർഡിനൊപ്പമാണ് പ്രചരണം ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check:ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ അല്ലിത്
Fact
ഞങ്ങൾ ഈ കീ വേർഡ് സെർച്ച് നടത്തിയപ്പോൾ, മാതൃഭൂമിയുടെ വെബ്‌സെറ്റിൽ ഏപ്രിൽ 15,2024ൽ പ്രസീദ്ധീകരിച്ച ഒരു വാർത്ത കിട്ടി.
“തുടർച്ചയായ സൈബർ ആക്രമണങ്ങളാണ് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്കു നേരെ നടക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് മാതൃഭൂമി ഡോട്ട് കോമിന്റെ പേരിരിൽ പ്രചരിക്കുന്ന പോസ്റ്റർ. ‘ലവ് ജിഹാദ് ഉണ്ട്, ധാരാളം മുസ്ലിം ചെറുപ്പക്കാർ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തി’യതായി ശൈലജ പറഞ്ഞതായാണ് അവകാശവാദം. എന്നാൽ ഇത് തീർത്തും വ്യാജമാണ്,” എന്ന് വാർത്ത പറയുന്നു.
“2021 മെയ് 18ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത പോസ്റ്റർ എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ മാതൃഭൂമി ഇങ്ങനൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. കാരണം, കെ.കെ. ശൈലജ ഇത്തരമൊരു പരാമർശമേ നടത്തിയിട്ടില്ല,” വാർത്ത കൂട്ടിച്ചേർക്കുന്നു.

തുടർന്നുള്ള തിരച്ചിലിൽ, ഫേസ്ബുക്കിൽ ശൈലജ ടീച്ചറുടെ പേജിൽ അവരുടെ ഒരു പത്രസമ്മേളനത്തിൽ ലൈവ് വീഡിയോ, ഏപ്രിൽ 15,2024ൽ പ്രസീകരിച്ചത് ഞങ്ങൾ കണ്ടെത്തി. “വ്യാജ പ്രചരണങ്ങളും വ്യക്തിഹത്യയും സംബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു,” എന്നാണ് വീഡിയോയുടെ തലക്കെട്ട്. 31.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 9.43 മിനിറ്റ് മുതലുള്ള ഭാഗത്ത്, താൻ
ലവ് ജിഹാദ് ഉണ്ടെന്ന് പറഞ്ഞതായിയുള്ള പ്രചരണത്തെ കുറിച്ച് ശൈലജ ടീച്ചർ പറയുന്നുണ്ട്. മാതൃഭൂമിയിൽ വിളിച്ചെന്നും അവർ അത്തരം ഒരു വാർത്ത കൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയെന്നും വാർത്തസമ്മേളനത്തിൽ ടീച്ചർ പറയുന്നു.
മാതൃഭൂമി ഈ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തന്നെ അറിയിച്ചതായും താൻ ഇലക്ഷൻ കമ്മീഷന് പരാതി കൊടുത്തതായും തുടർന്ന് ടീച്ചർ പറയുന്നു.

ലവ് ജിഹാദ് ഉണ്ടെന്ന് കെകെ ശൈലജ പറഞ്ഞതായി കാണിക്കുന്ന മാതൃഭൂമിയുടെ ന്യൂസ്‌കാർഡ് വ്യാജമാണെന്ന് അതിൽ നിന്നും മനസ്സിലായി.
ഇവിടെ വായിക്കുക: Fact Check: ഹരിയാനയിലെ സിർസയിലെ ബിജെപി സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹമല്ല ആക്രമിക്കപ്പെടുന്നത്
Result: Altered Photo
Sources
Report by Mathrubhumi on April 15, 2024
Facebook Post by K K Shailaja Teacher on April 15,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.