Claim
ചാണക ജ്യൂസ് വില്പനയിൽ എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
“മോഡിജി സ്വപ്നം കണ്ട ഇന്ത്യയിൽ ചാണക ജ്യൂസ് വിപണിയിൽ ₹ 50. രാജ്യം പുരോഗതിയിൽ നിന്നും,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: എംപിയിൽ സ്ത്രീകൾക്ക് നേരെയുള്ള പോലീസ് മർദ്ദനമല്ലിത്
Fact
വീഡിയോ പരിശോധിച്ചപ്പോൾ YourBrownFoodie എന്ന വാട്ടര്‍മാര്‍ക്ക് കണ്ടു. ഇത് ഫേസ്ബുക്കിൽ സെര്‍ച്ച് ചെയ്തപ്പോൾ ഈ പേരിലുള്ള പ്രൊഫൈല്‍ കണ്ടെത്തി. യുവര്‍ ബ്രൗണ്‍ ഫുഡ്ഡി ഒരു ഫുഡ് വ്ളോഗറാണ്.
അദ്ദേഹത്തിന്‍റെ വീഡിയോകള്‍ പരിശോധിച്ചപ്പോൾ 2023 മെയ് 1ന് പങ്കുവെച്ച ഒരു വീഡിയോ കിട്ടി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു കടയെ കുറിച്ചുള്ള വീഡിയോയാണിത്. വീഡിയോയുടെ തലക്കെട്ട് മഥുരയിലെ ഭാംഗ് എന്നാണ്.

മഥുരിയിലെ ഒരു ഭാംഗ് കടയില്‍ നിന്നും യുവര്‍ ബ്രൗണ്‍ ഫുഡ്ഡി എന്ന ഫുഡ് വ്ളോഗര്‍ ഭാംഗ് പാനീയം ഉണ്ടാക്കുന്നതിനെ കുറിച്ച് പങ്കുവെച്ച വ്ളോഗാണ് ചാണക ജ്യൂസ് എന്ന പേരില്‍ തെറ്റായി പ്രചരിക്കുന്നത്. അവരുടെ യൂട്യൂബ് ചാനലിലും മെയ് 1ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഉണ്ട്.

ഫെബ്രുവരി 24,2023ൽ P K Street Food എന്ന യൂട്യൂബ് ചാനലിൽ നിന്നും മഥുരയിലെ ഭാംഗ് ജ്യൂസിനെ കുറിച്ചുള്ള മറ്റൊരു വീഡിയോ ഞങ്ങൾക്ക് കിട്ടി. അതിൽ നിന്നെല്ലാം മഥുരയിലെ ഒരു ഭാംഗ് കടയില്‍ ഭാംഗ് ജ്യൂസ് ഉണ്ടാക്കുന്ന വിഡിയോയാണ് ചാണക ജ്യൂസ് എന്ന പേരില്‍ തെറ്റായി പ്രചരിക്കുന്നത് എന്ന് മനസ്സിലായി.
Result: False
Sources
Facebook post by YourBrownFoodie on May 1,2023
Youtube video by YourBrownFoodie on May 1,2023
Youtbude video by P K Street Food on February 24,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.