Wednesday, April 16, 2025

News

Fact Check: രാമനും ലക്ഷ്മണനും അല്ല കര്‍ണാടക ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിലുള്ളത് 

banner_image

Claim

കര്‍ണാടക ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ ഒരു പോസ്റ്ററിൽ രാമനും ലക്ഷ്മണനും ഇടംപിടിച്ചതായി പറഞ്ഞു ഒരു പ്രചരണം നടക്കുന്നുണ്ട്. ഗാന്ധിജി, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണ ഗുരു തുടങ്ങിവർക്കൊപ്പമാണ് പോസ്റ്ററിൽ രാമനും ലക്ഷ്മണനും. 

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

A screengrab of the fact check request received on our WhatsApp tipline
A screengrab of the fact check request received on our WhatsApp tipline


ഇവിടെ വായിക്കുക: Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത് 

Fact

പോസ്റ്ററിൽ കാണുന്ന അമ്പും വില്ലും ധരിച്ചവരെയാണ്  രാമനും ലക്ഷ്മണനും ആയി ചിത്രീകരിക്കുന്നത്.
ആദ്യം പരിശോധിച്ചത് കര്‍ണാടക ഡിവൈഎഫ്‌ഐ ഇത്തരത്തിലൊരു പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ടോ എന്നാണ്. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 2024 ജനുവരി 29ന്  കൊടുത്തിട്ടുള്ള  2024 ഫെബ്രുവരി 25 മുതല്‍ 27 വരെ മൈസൂരിലെ തോക്കോട്ട് യൂണിറ്റി മൈതാനിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററാണിത് എന്ന് മനസ്സിലായി.

Poster of DYFI Karnataka
Poster of DYFI Karnataka

തുടർന്ന്, ചിത്രം റിവേഴ്‌സ് ഇമേജ്പ സേർച്ച് ചെയ്തു. അപ്പോൾ ചിത്രത്തിലുള്ളത്, കര്‍ണാടകയിലെ സാമൂഹിക പരിഷ്‌ക്കാര്‍ത്താക്കളായിരുന്നു കോട്ടി, ചിന്നയ്യ എന്ന ഇരട്ട സഹോദരന്മാരാണ് എന്ന് മനസിലാക്കാനായി. എപിക് ഓഫ് ദി വാരിയയേഴ്സ്: (കോടി ചെന്നയ പർദ്ദന): കന്നഡ ഒറിജിനൽ: കോടി ചെന്നയ പർദ്ദന സംപുത പേപ്പർബാക്ക് – 1 ജനുവരി 2007 എന്ന ആമസോണിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന പുസ്തകത്തിന്റെ കവറിൽ ഈ ഫോട്ടോ ഉണ്ട്.

Cover page of Epic Of The Warriors (Koti Chennaya Pardana): Kannada Original: Koti Chennaya Pardana Samputa Paperback – 1 January 2007
Cover page of Epic Of The Warriors (Koti Chennaya Pardana): Kannada Original: Koti Chennaya Pardana Samputa Paperback – 1 January 2007

ഇപ്പോഴത്തെ ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്ന തുളു നാട്ടില്‍ നിന്നുള്ള കോട്ടി, ചിന്നയ്യ എന്നീ സഹോദരങ്ങളുടെ ജന്മദേശമായ പാടുമലെ വികസിപ്പിക്കുന്നതിന് കുറിച്ച് മാംഗ്ളൂർ ടുഡേ ഒക്ടോബർ 15,2016ൽ കൊടുത്ത വാർത്തയിലും ഈ പടം കണ്ടു.

Screen shot of the Report in Mangalore Today
Screen shot of the Report in Mangalore Today

കൂടുതൽ വിശദീകരണത്തിന് ഡിവൈഎഫ്ഐ ദേശിയ  പ്രസിഡന്റ് എ എ റഹിം എംപിയെ  വിളിച്ചു. പോസ്റ്ററിൽ ഉള്ളത് കോട്ടി, ചിന്നയ്യ എന്ന ഇരട്ട സഹോദരന്മാരായ കർണാടകത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളാണെന്ന് കർണാടക ഡിവൈഎഫ്ഐ നേതാക്കൾ വിശദീകരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

Result: False

Sources
Cover page of Epic Of The Warriors (Koti Chennaya Pardana): Kannada Original: Koti Chennaya Pardana Samputa Paperback – 1 January 2007
Report in Mangalore Today on October 16, 2016
Telephone Conversation with DYFI National President A A Rahim MP


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,795

Fact checks done

FOLLOW US
imageimageimageimageimageimageimage