Claim
സ്വത്തുക്കൾ തട്ടിയെടുക്കാനായി അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്ന മകന്റേത് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡോർ തുറന്ന് പിൻ സീറ്റിലുള്ള മൃതദേഹത്തിന്റെ വിരലടയാളം പേപ്പറിലേക്ക് പകർത്തുന്ന ഒരാളെ വീഡിയോയിൽ കാണിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: 2024 ഫെബ്രുവരി മാസത്തില്‍ 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രതിഭാസം: വസ്തുത എന്ത്?
Fact
വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വിഭജിച്ചു. ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു. അപ്പോൾ ഇതേ വീഡിയോ ഉപയോഗിച്ചിട്ടുള്ള 2023 ഏപ്രിൽ 11ന് പ്രസിദ്ധീകരിച്ച എൻഡിടിവിയുടെ റിപ്പോർട്ട് കിട്ടി.
വീഡിയോ 2021ൽ ഷൂട്ട് ചെയ്തതാണ് എന്നാണ് പോലീസ് പറയുന്നത്, എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. “ഉത്തർപ്രദേശിലെ ആഗ്രയിൽ കമലാ ദേവി എന്ന സ്ത്രീയുടെ മൃതദേഹത്തിൽ നിന്നും കമലാ ദേവിയുടെ ഭർതൃ സഹോദരന്റെ മകൻ ഒരു അഭിഭാഷകനൊപ്പമെത്തി മൃതദേഹത്തിൽ നിന്നും വിരലടയാളം വ്യാജ വിൽപ്പത്രത്തിൽ പകർത്തിഎന്ന് ജിതേന്ദ്ര ശർമ്മ എന്ന മറ്റൊരു ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. ജിതേന്ദ്ര ശർമ്മയുടെ അമ്മയുടെ അമ്മായിയാണ് കമലാ ദേവി. ഈ വ്യാജരേഖ വീടും കടയും ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തുക്കളും കൈക്കലാക്കാൻ ഉപയോഗിച്ചുവെന്നാണ് ജിതേന്ദ്ര ശർമ്മ നൽകിയ പരാതിയിൽ പറയുന്നത്,” എന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2023 ഏപ്രിൽ 12ന് പ്രസിദ്ധീകരിച്ച ഇന്ത്യ ടൈംസിന്റെ ഇത് സംബന്ധിച്ച റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി.
“മരിച്ച സ്ത്രീയുടെ ചെറുമകൻ ജിതേന്ദ്ര ശർമ്മയാണ് വീഡിയോയിൽ കാണുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസിൽ പരാതി നൽകിയത്. 2021 മെയ് 8 ന് മരിച്ച കമലാ ദേവി തൻ്റെ അമ്മയുടെ അമ്മായിയാണെന്നും അദ്ദേഹം പറഞ്ഞു. കമലാ ദേവിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചുവെന്നും ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനാലും അവളുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അവരുടെ ഭർതൃ സഹോദരന്റെ ആൺമക്കൾ “വ്യാജ വിൽപ്പത്രത്തിൽ” അവളുടെ തള്ളവിരല് പതിഞ്ഞതായും ശർമ്മ ആരോപിച്ചു. തങ്ങൾ മൃതദേഹം ആഗ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞുകുറ്റാരോപിതരായ വ്യക്തികൾ മൃതദേഹം കൈക്കലാക്കി. തുടർന്ന് കാർ നിർത്തി അഭിഭാഷകൻ്റെ വിൽപത്രത്തിൽ അവളുടെ പെരുവിരലടയാളം എടുത്തു,” ഇന്ത്യ ടൈംസ് റിപ്പോർട്ട് പറഞ്ഞു.

ഇതിൽ നിന്നെല്ലാം മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്നത് മകനല്ല എന്ന് മനസ്സിലായി.
Result: False
Sources
Report by NDTV on April 11, 2023
Report by India Times on April 12, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.