Claim
പഴയ എഞ്ചിനുമായി വന്ദേ ഭാരത് എക്‌സ്പ്രസ്സ്.
Fact
പട്‌നയിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ റേക്കുക്കൾ കൊണ്ട് വരുന്നു.
പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ്സിൽ പഴയ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ഓടുന്ന ഒരു വീഡിയോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഒട്ടൊരു പരിഹാസത്തോടെയാണ് പോസ്റ്റുകൾ.”‘എത്ര വലിയ തള്ളിനും ഇത്രയേ ആയുസ്സുള്ളൂ,” “വന്ദേ ഭാരതം. ഡബിൾ എഞ്ചിൻ” എന്നൊക്കെയുള്ള വിവരണം പോസ്റ്റുകൾക്ക് ഒപ്പമുണ്ട്. പട്‌ന-റാഞ്ചി വന്ദേ ഭാരത് ട്രെയിൻ 2023 ജൂൺ 27-ന് ഔദ്യോഗികമായി ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഈ സന്ദർഭത്തിലാണ് ഈ പോസ്റ്റുകൾ.
Vinod Mekothv എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 763 ഷെയറുകൾ ഉണ്ടായിരുന്നു.

Samayam Malayalam എന്ന ഐഡിയിൽ നിന്നും 384 ആളുകൾ പോസ്റ്റ് ഷെയർ ചെയ്തു.

ഇവിടെ വായിക്കുക: Fact Check: ഫ്രാൻസിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്ന വീഡിയോ ആണോ ഇത്?
Fact Check/Verification
ഞങ്ങൾ ഇൻവിഡിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളാക്കി. അതിൽ ചില കീ ഫ്രേമുകൾ ഉപയോഗിച്ച് ഒരു റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ 2023 ജൂൺ 22-ന് ‘railwala_18’ എന്ന ചാനൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്‌ത യഥാർത്ഥ വീഡിയോയിലേക്ക് അത് നയിച്ചു. വീഡിയോയുടെ വിവരണത്തിൽ പറയുന്നത്, “WAG9 ബ്രാൻഡ് ന്യൂ 16 കോച്ചർ വന്ദേ ഭാരത് റാക്കിനെ പട്‌നയിലേക്ക് കൊണ്ടുവരുന്നുവെന്നാണ്.”

വീഡിയോ അപ്‌ലോഡ് ചെയ്ത ‘railwala_18’ എന്ന ഐഡി കൂടുതൽ വിശദീകരണം നൽകി മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിട്ടു. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിൽ നിന്ന് പട്‌ന ജംഗ്‌ഷനിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ റേക്കുക്കൾ കൊണ്ടുപോകുന്നതിനിടെയാണ് വീഡിയോ പകർത്തിയതെന്ന് അതിൽ പറയുന്നു. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നഗറിൽ താമസിക്കുന്ന ശശാങ്ക് ജയ്‌സ്വാൾ എന്ന് അദ്ദേഹം ജൂലൈ 1ലെ പോസ്റ്റിൽ തന്നെ പരിചയപ്പെടുത്തുന്നു. പട്‌ന-റാഞ്ചി വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ രിക്കുകൾ കൊണ്ട് പോവുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ, ഈസ്റ്റ് സെൻട്രൽ റെയിൽവേ ജൂൺ 29,2023 ൽ ഒരു വിശദീകരണം നൽകി. “വീഡിയോ യഥാർത്ഥത്തിൽ ശൂന്യമായ കോച്ചിംഗ് റേക്കുകൾ കമ്മീഷൻ ചെയ്യുന്നതിനായി കൊണ്ടുപോകുന്നതാണെന്നാണ്,” വിശദീകരണം.

ഇവിടെ വായിക്കുക:Fact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല
Conclusion
പട്‌ന-റാഞ്ചി റൂട്ടിൽ കമ്മീഷൻ ചെയ്യുന്നതിനായി പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ്സ് ട്രെയിന്റെ ആളില്ലാത്ത റേക്കുകൾ പഴയ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് കൊണ്ടുവരുന്നതാണ് വൈറൽ വീഡിയോ വീഡിയോയിൽ ഉള്ളത്. ആ വീഡിയോ വന്ദേ ഭാരത് എക്സ്പ്രസ്സിൽ പഴയ ഡീസൽ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നുവെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കും വിധം ഷെയർ ചെയ്യപ്പെടുന്നു.
Result: Missing Context
Sources
Instagram post by the ‘railwala_18’ on June 22, 2023
Instagram post by the ‘railwala_18’ on July 1, 2023
Tweet by East Central Railway on June 29, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.