Tuesday, April 22, 2025

Fact Check

പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിലേക്ക് എന്ന പ്രചരണത്തിന്റ വാസ്തവം അറിയുക 

Written By Sabloo Thomas
Jan 4, 2023
banner_image

Claim

പെലെയുടെ മരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒരു അവകാശവാദം വൈറലാവുകയാണ്. “ഇതിഹാസ ഫുട്‌ബോൾ താരം പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിൽ സ്ഥാപിക്കും. അദ്ദേഹത്തിന്റെ കുടുംബം അത് സമ്മതിച്ചു,”
എന്നാണ് അവകാശവാദം. പെലെയുടേത് എന്ന് അവകാശപ്പെടുന്ന കാലുകളുടെ  ഫോട്ടോയോടൊപ്പമാണ്  ഈ അവകാശവാദം  പ്രചരിക്കുന്നത്.

Clifton successful1 dummy account‘s tweet 

Fact

“Pele museum feet FIFA എന്ന് ഞങ്ങൾ  കീവേഡ് സെർച്ച് ചെയ്തു. എന്നാൽ പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളോ ഔദ്യോഗിക പ്രസ്താവനയോ കണ്ടെത്താനായില്ല.

തുടർന്ന് ഞങ്ങൾ ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റും ട്വിറ്റർ ഹാൻഡിലും പരിശോധിച്ചു. അവിടെ ഫുട്‌ബോൾ ഇതിഹാസത്തെ ആദരിക്കുന്ന ആദരാഞ്ജലികളും വീഡിയോകളും ലേഖനങ്ങളും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പെലെയുടെ കാലുകൾ ഫിഫ  മ്യൂസിയത്തിൽ സൂക്ഷിക്കുന്നതിനെക്കുറിച്ച് പരാമർശമൊന്നും അവിടെ കണ്ടില്ല.

പെലെ കളിച്ച ഏക ബ്രസീലിയൻ ക്ലബ്ബായ സാന്റോസ് എഫ്‌സിയുടെ തട്ടകമായ വിലാ ബെൽമിറോ സ്റ്റേഡിയത്തിൽ ബ്രസീലിന്റെ ഇതിഹാസതാരത്തിന്റെ അനുസ്മരണത്തിൽ പങ്കെടുത്ത ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പെലെയ്ക്ക് അന്തിമോപചാരം അർപ്പിച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കി. ലോകമെമ്പാടുമുള്ള 211 അംഗ അസോസിയേഷനുകളോടും പെലെയുടെ സ്മരണയ്ക്കായി ഓരോ മത്സരത്തിലും ഒരു മിനിറ്റ് മൗനം ആചരിക്കാൻ ഫിഫ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇൻഫാന്റിനോ പറഞ്ഞു. എല്ലാ അംഗ രാജ്യങ്ങളിലെ അസോസിയേഷനുകളോടും തങ്ങളുടെ രാജ്യത്തെ ഒരു സ്റ്റേഡിയമെങ്കിലും പെലെയുടെ പേരിടാൻ ഫിഫ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Screen shot from FIFA Website
FIFA’s Tweet

ബ്രസീലിലെ സ്‌പോർട്‌സ് പ്രക്ഷേപണത്തിന് ഉത്തരവാദികളായ ‘വാർണർ ബ്രോസ് ഡിസ്‌കവറി’യുടെ ഉപസ്ഥാപനമായ ടിഎൻടി സ്‌പോർട്‌സ് ബ്രസീൽ എന്ന കമ്പനിയാണ് ഈ വാർത്തയുടെ ഉറവിടമായി  വൈറൽ പോസ്റ്റുകൾ പറയുന്നത്. ഞങ്ങൾ അവരുടെ വെബ്‌സൈറ്റ് പരിശോധിച്ചു. അവിടെ അത്തരമൊരു തീരുമാനത്തെക്കുറിച്ചുള്ള വാർത്തകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല. ലോകത്തെ എല്ലാ രാജ്യങ്ങളിലും സ്‌റ്റേഡിയങ്ങൾക്ക് പെലെയുടെ പേര് നൽകണമെന്ന് ഫിഫ പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള ഒരു ലേഖനം  പോർട്ടൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Screen shot from TNT Sports Brazil website

വൈറലായ ഫോട്ടോയിലുള്ളത് പെലെയുടെ കാലുകൾ തന്നെയാണെന്ന് ഞങ്ങൾ കണ്ടെത്തി. ഒരു റിവേഴ്സ് ഇമേജ്  സേർച്ച് നടത്തിയപ്പോൾ, അമേരിക്കൻ ഫോട്ടോഗ്രാഫർ ആനി ലീബോവിറ്റ്സിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. ആനി ലീബോവിറ്റ്സ്, 1981-ൽ എടുത്ത ഈ ഫോട്ടോ 2020-ൽ പെലെയുടെ ജന്മദിനമായ ഒക്ടോബർ 23-ന് പോസ്റ്റ് ചെയ്‌തിരുന്നു.

Screenshot from @annieleibovitz

Result – False 

Our Sources
FIFA twitter
Annie Leibovitz instagram post
TNT Sports Brazil website

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ കുഷൽ കെ എം ആണ്. അത് ഇവിടെ വായിക്കാം.)

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.