Friday, April 4, 2025

News

Fact Check: വനിതാ എംപി അമിത് ഷായോട് മിണ്ടാതിരിക്കാൻ പറഞ്ഞോ? 

banner_image

Claim
വനിതാ എംപി പാര്‍ലമെന്‍റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങള്‍.

Fact
പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്തതാണ്.

ഒരു വനിതാ എംപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് മിണ്ടാതിരിക്കാൻ പറയുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.  “ഇരിക്കടാ ചാണകമേ അവിടെ,” എന്ന വിവരണത്തോടൊപ്പമാണ് വീഡിയോ വൈറലാവുന്നത്.

Haroon Haroon's Post
Haroon Haroon’s Post

ഇവിടെ വായിക്കുക:Fact Check: തിരുവോണം ബംബർ ലോട്ടറി കിലുക്കത്തിലെ അതേ നമ്പറിനോ?

Fact Check/Verification

ഞങ്ങൾ വീഡിയോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ തൃണമൂൽ കോൺഗ്രസ് എംപി കക്കോലി ഘോഷ് ദസ്തിദാര്‍ ആണ് വീഡിയോയിൽ ഉള്ളത് എന്ന് അവരുടെ എക്‌സ് പ്രൊഫൈലിൽ നിന്നും മനസ്സിലാക്കി.

തുടർന്ന്, ഈ സൂചന ഉപയോഗിച്ച് യൂട്യൂബിൽ സേർച്ച് ചെയ്തു. അപ്പോൾ അവരുടെ പാർലമെന്റിലെ പ്രസംഗങ്ങളുടെ ഒന്നിലേറെ വീഡിയോകൾ  ലഭിച്ചു. 

സൻസദ് ടിവിയിൽ 2022 ഓഗസ്റ്റ് ഒന്നിന് കക്കോലി ഘോഷിന്‍റെ പ്രസംഗത്തിന്‍റെ ഒരു വീഡിയോയും കിട്ടിയവയിൽ ഉൾപ്പെടുന്നു.

Courtesy:  Sansad TV
Courtesy:  Sansad TV

Discussion under Rule 193 on price rise എന്ന തലക്കെട്ടിലാണ് ആ വീഡിയോ. അതിന് 13.25 മിനിറ്റ് ദൈർഘ്യമുണ്ട്. പാർലമെന്റിൽ, അവർ സർക്കാരിനെതിരെ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്തതിന് രൂക്ഷ വിമർശനം നടത്തുന്ന വിഡിയോയാണത്.

അവരുടെ പ്രസംഗത്തിനിടയിൽ ഭരണപക്ഷ എംപിമാർ ബഹളമുണ്ടാക്കി. അപ്പോൾ നിങ്ങൾക്കൊന്നും അറിയില്ലെന്നും മിണ്ടാതെ ഇരിക്കുക എന്നും കക്കോലി ഘോഷ് പറയുന്നു. ദൃശ്യങ്ങളിൽ  അമിത് ഷാ കാണുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

പിന്നീട് ഞങ്ങൾ അമിത് ഷായുടെ ദൃശ്യങ്ങൾ വരുന്ന വൈറൽ വീഡിയോയിലെ ഭാഗങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഇതേ ദൃശ്യങ്ങൾ 2022 ഫെബ്രുവരി 7ന് സന്‍സദ് ടിവി പങ്ക് വെച്ചത് ഞങ്ങൾ കണ്ടത്തി. അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസ്താവനയാണ് വീഡിയോയിൽ.

Courtesy:  Sansad TV
Courtesy:  Sansad TV

ഈ രണ്ടു വീഡിയോകളുടെ രണ്ട് ഭാഗങ്ങൾ എഡിറ്റ് ചെയ്തു ചേർത്താണ് വൈറൽ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

ഇവിടെ വായിക്കുക: Fact Check: പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോയുടെ വാസ്തവമെന്ത്?

Conclusion

തൃണമൂൽ കോൺഗ്രസ് വനിതാ എംപി കക്കോലി ഘോഷ് ദസ്തിദാറിന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോയും അമിത് ഷായുടെ പ്രസംഗത്തിന്റെ മറ്റൊരു വീഡിയോയും എഡിറ്റ് ചെയ്തു ചേർത്താണ് വൈറൽ വീഡിയോ നിർമ്മിച്ചിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: Altered Media 

ഇവിടെ വായിക്കുക:Fact Check: ഡിസ്‌കൗണ്ട് ജിഹാദ് പരസ്യത്തിന്റെ സത്യമെന്ത്?

Sources
YouTube by Sansad TV on August 1, 2022
YouTube by Sansad TV on February 7, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,672

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.