Tuesday, April 22, 2025
മലയാളം

Fact Check

Fact Check:കേരളത്തിൽ നിന്നുള്ള ഈദ് മുബാറക് വീഡിയോയുടെ സ്രഷ്‌ടാക്കൾ ലൗ ജിഹാദ് ആരോപണം നിഷേധിക്കുന്നു

banner_image

Claim

ഈദ് മുബാറക് ആശംസിക്കുന്ന വ്യാജേന ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. 
Fact

 സൂഫിയും സുജാതയും സിനിമയിലെ രംഗം പുനഃസൃഷ്ടിച്ചത്.

ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഈദ് ആഘോഷിക്കാനായി നിർമ്മിച്ച വീഡിയോ ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്നുണ്ട്. ആർ‌എസ്‌എസിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്ന ഓർഗനൈസറിന്റെ അസോസിയേറ്റ് എഡിറ്റർ കൂടിയായ ജി ശ്രീദത്തൻ നയിക്കുന്ന, ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ indusscrolls.com ആണ്, വീഡിയോ ആദ്യം ഷെയർ ചെയ്‌തത്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയിൽ, ഒരു മുസ്ലീം പുരുഷൻ ഒരു ഹിന്ദു പെൺകുട്ടിയുടെ പൊട്ട് മായ്ക്കുകയും വസ്ത്രം കൊണ്ട് തല മറയ്ക്കുകയും ചെയ്യുന്നത് കാണാം. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഈ വീഡിയോ പങ്കിട്ടുന്നുണ്ട്.

Courtesy: Twitter@@VIJAYANKGNAYAR1


അത്തരം ട്വീറ്റുകൾ  ഇവിടെയും,ഇവിടെയുംഇവിടെയും കാണാം. 

Fact Check/Verification

 ഒരു ഹിന്ദു സ്ത്രീയുടെ നെറ്റിയിൽ നിന്ന് ഒരു മുസ്ലീം പുരുഷൻ നീക്കം ചെയ്യുന്ന രംഗം വിഡിയോയിൽ ഉണ്ട്. റിവേഴ്സ് ഇമേജ് സെർച്ചിൽ, ഈ മ്യൂസിക് വീഡിയോയിലെ അഭിനേതാക്കളിൽ ഒരാളായ real vishnuന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഗാനം ഞങ്ങൾ കണ്ടെത്തി. real vishnu എന്ന് ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്ന വിഷ്ണു കെ വിജയന്റെതാണ് അക്കൗണ്ട്. 2023 ഏപ്രിൽ 22 ന് ഈദുൽ ഫിത്തർ ആശംസിച്ചുകൊണ്ട് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗാനം പോസ്റ്റ് ചെയ്തു.

Courtesy: Facebook/vishnutheRockstar
Courtesy: Facebook/vishnutheRockstar

 വിഷ്ണു കെ വിജയനെ ഞങ്ങൾ ബന്ധപ്പെട്ടു. വീഡിയോ വിവാദം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കാനല്ല ഞങ്ങൾ ഇത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അഭിനേതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം ഒരു റീൽ സൃഷ്ടിക്കുക എന്നതായിരുന്നു. ഞങ്ങൾ സീരിയലുകളിൽ സഹപ്രവർത്തകരാണ്. ആരെയും വേദനിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോയിലെ നടിയായ സുമി റാഷിക്കിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലും ഗാനം പോസ്റ്റ് ചെയ്തിട്ടുണ്ട്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വ്യാഖ്യാനമാണ് വീഡിയോയുടെ അടിക്കുറിപ്പ്. സിനിമ ഇറങ്ങിയപ്പോൾ തന്നെ വാതിൽക്കൽ  വെള്ളരിപ്രാവ് എന്ന ഗാനം ഹിറ്റായിരുന്നു. ഈ വീഡിയോയ്ക്ക് മേക്കപ്പ് ചെയ്‌തത് ജുനാബെറി, ബ്രൈഡൽ മേക്ക്ഓവർ സ്റ്റുഡിയോയാണ്. Kcaptures എന്ന  വെഡ്ഡിംഗ് ഫോട്ടോഗ്രാഫി സ്‌പെഷ്യലൈസ് ചെയ്യുന്ന സ്റ്റുഡിയോയാണ് വീഡിയോ ചിത്രീകരിച്ചത്.

Courtesy: Instagram@sumirashik_official_

വീഡിയോ ചിത്രീകരണവുമായി സഹകരിച്ച താനൊഴികെ ആരും  മുസ്‌ലിംകളല്ലെന്ന്   ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ സുമിയും സ്ഥിരീകരിച്ചു. സുമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ, വിവിധ ആഘോഷങ്ങളുടെ സമയത്ത്, ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തതായും കണ്ടെത്തി.

സിനിമയിലെ രംഗം വ്യത്യസ്തമായിരുന്നെങ്കിലും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഗാനവുമായി ആ സിനിമയുടെ ദൃശ്യാവിഷ്‌കാരത്തിൽ സമാനതകൾ ഉണ്ട്. ചിത്രത്തിന്റെ ട്രെയിലർ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.


Courtesy: Youtube Prime Video India

Courtesy: Youtube/Prime Video India

ഈദ് മുബാറക്ക് ഗാനം സൂഫിയും സുജാതയും എന്ന സിനിമയിലെ പാട്ടിന്റെ പുനരാവിഷ്ക്കാരം 

സൂഫിയും സുജാതയും  നരണിപ്പുഴ ഷാനവാസ് രചനയും സംവിധാനവും നിർവ്വഹിച്ച് വിജയ് ബാബു തന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച 2020-ലെ ഒരു മലയാള ഭാഷാ ചിത്രമാണ്. ചിത്രത്തിൽ ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹൻ എന്നിവർ അഭിനയിക്കുന്നു. ഇത് 2020 ജൂലൈ 3 ന് ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങി.

സൂഫിയും സുജാതയും എന്ന സിനിമയിൽ ഊമയായ കഥക് നർത്തകിയായ നായിക സുജാത തന്റെ അയൽവാസിയായ സൂഫി പുരോഹിതനുമായി പ്രണയത്തിലാകുന്നു. എന്നിരുന്നാലും, ദുബായിൽ നിന്നുള്ള ഒരു ധനികനായ എൻആർഐയുമായി അവളുടെ പിതാവ് അവളുടെ വിവാഹം നടത്തിക്കൊടുക്കുന്നു. പത്ത് വർഷത്തിന് ശേഷം, സൂഫിയുടെ മരണവാർത്ത അവൾ അറിയുന്നു.അവർ ഒരുമിച്ച കാലത്തെ കുറിച്ചുള്ള ഓർമ്മകൾ വീണ്ടും ഉയർന്നുവരുന്നു, ഇത് അവളുടെ അസന്തുഷ്ടമായ ദാമ്പത്യത്തിൽ കൂടുതൽ പിരിമുറുക്കത്തിന് കാരണമായി. സുജാത ഭൂതകാലത്തെ വിട്ട് തന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

ചിത്രത്തിലെ ഒറിജിനൽ പാട്ട് സീക്വൻസ് വ്യത്യസ്തമാണെങ്കിലും വൈറലായ വീഡിയോയും സിനിമയിൽ കാണുന്ന ഗാനവും തമ്മിൽ ആശയപരമായി നിരവധി സാമ്യങ്ങളുണ്ട്.

ഇവിടെ വായിക്കുക:Fact Check: എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന പ്രചരണത്തിന്റെ വാസ്തവം 

Conclusion

വൈറലായ  വീഡിയോയുമായി ബന്ധപ്പെട്ടവർ പറഞ്ഞത് സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാന രംഗം പുനഃസൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അതെന്നാണ്. അല്ലാതെ “ലവ്-ജിഹാദ്” പ്രോത്സാഹിപ്പിക്കുന്നതിനായി പോസ്റ്റ് ചെയ്ത വീഡിയോ അല്ല അത്.

Result: Missing Context

Sources
Facebook Post by Vishnu K Vijayan on April 20,2023
Instagram post of the real_vishnu_ on April 21,2023
Instagram post of sumirashik_official_ on April 20,2023
Instagram account of sumirashik_official_
Youtube video of Prime Video India on June 24, 2020
 Website of imdb.com
Conversation with Vishnu K Vijayan
Conversation with Sumi Rashik


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.