Claim
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കൊച്ചിയിൽ എത്തിയ ജനം.

Fact
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഏപ്രിൽ 24,2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. ഈ സന്ദർഭത്തിലാണ് പ്രചരണം. “രാഷ്ട്രീയ പിതാവ് മോദീജിയെ ഒരു നോക്ക് ദർശിക്കാനായിജനസാഗരമായി കൊച്ചി നഗരം,” എന്നാണ് ഫോട്ടോയുടെ കാപ്‌ഷൻ.
ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഓഗസ്റ്റ് 17 2017 ൽ ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച വാർത്തയിൽ ഈ ചിത്രം കണ്ടു. സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോഴുള്ളതാണ് ചിത്രം എന്ന് അതിൽ നിന്നും മനസ്സിലായി.

ഈ ചിത്രം ഓഗസ്റ്റ് 17 2017ന് സണ്ണി ലിയോണും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

കോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ് നൽകാൻ ചെന്നൈയിൽ തടിച്ചുകൂടി ജനസാഗരം എന്ന പേരിൽ ചിത്രം മുൻപ് ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. അന്ന് ഞങ്ങൾ ചിത്രം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Result: False
Sources
News report in India Today on August 17,2017
Tweet by Sunny Leone on August 17,2017
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.