Claim
“തൃശൂർ പൂരം വെടിക്കെട്ടിന് മുൻപായി മരുമോൻ റിയാസിന്റെ വഹ “പൂക്കുറ്റി” വഴിപാട്.” എന്ന വിവരണത്തോടെ കേരളത്തിൽ കേരളത്തിലെ പൈപ്പ് പൊട്ടിയ ദൃശ്യം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Fact
”വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിൽ വ്യാപകമായി നടപ്പിലാക്കാൻ പോകുന്ന കെ – ഫൗണ്ടൻ,”‘എന്ന കുറിപ്പിനൊപ്പവും വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
കേരളത്തിൽ എവിടെ നിന്നുള്ള ദൃശ്യമാണിത് എന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ല. ഞങ്ങൾ വീഡിയോ കീ ഫ്രേമുകളാക്കി വിഭജിച്ച് കീ വേർഡുകളുടെ സഹായത്തോടെ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ യൂട്യൂബിൽ നിന്നും ധാരാളം വീഡിയോകൾ കിട്ടി.
അവയെല്ലാം പറയുന്നത് കന്യാകുമാരി ജില്ലയിലെ സ്വാമിയാർമഠംജംഗ്ഷനിൽ പൈപ്പ് പൊട്ടിയ ദൃശ്യമാണ് ഇതെന്നാണ്. മെയ് 17,18 തീയതികളിലാണ് വീഡിയോകൾ അപ്ലോഡ് ചെയ്തരിക്കുന്നത്.
തുടർന്നുള്ള തിരച്ചിലിൽ ഇതേ വീഡിയോയിലെ ദൃശ്യങ്ങൾ അടങ്ങിയ നക്കീരൻ വെബ്സൈറ്റിൽ മെയ് 18ന് പ്രസിദ്ധീകരിച്ച വാർത്തയും കിട്ടി. വാർത്ത പറയുന്നത്, പത്മനാഭപുരം ജോയിന്റ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പ്ലൈനാണ് പൊട്ടിയതെന്നാണ്.

തമിഴ് സമയം എന്ന വെബ്‌സൈറ്റിൽ മെയ് 18ന് കൊടുത്ത വാർത്തയും പറയുന്നത് നാഗർകോവിൽ- തിരുവനന്തപുരം ദേശിയ പാതയിലെ ജോയിന്റ് കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ്ലൈൻ പൊട്ടിയെന്നാണ്. നാഗർകോവിൽ-തിരുവനന്തപുരം ദേശിയ പാതയിൽ പദ്മനാഭപുരത്തിന് അടുത്തുള്ള സ്ഥലമാണ് സ്വാമിയാർമഠം. അവിടെയാണ് പൈപ്പ് പൊട്ടിയത്.
Result: False Context/False
Our Sources
Youtube video by Unmai Sambavangal posted on May 18, 2022
Youtube video by Everything is a “little” day posted on May 18, 2022
Youtube video by Nature Galatta posted on May 18, 2022
News report by Nakkheeran posted on May 18, 2022
News report by Samayam Tamil posted on May 18, 2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.