Claim: മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി.
Fact:ഇത് ഫോട്ടോഷോപ്പ് ചെയ്തു നിർമ്മിച്ചതാണ്.
“മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി,” എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയാണ് ചിത്രത്തില്‍. നടന്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം എന്നാണ് അവകാശവാദം.
O P Muhammed Ali എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 394 പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ കാണും വരെ സനൽകുമാർ എസ്സ് എന്ന ഐഡിയിൽ നിന്നും 294 പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: ജൂതർ പാലസ്തീൻ അനുകൂല മാർച്ച് നടത്തുന്ന വീഡിയോ 2021ലാണ്
Fact Check/Verification
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, മമ്മൂട്ടിയുടെ പി ആർ ഒ റോബർട്ട് കുര്യാക്കോസ് ചിത്രത്തിന്റെ യഥാർത്ഥ വസ്തുത വ്യക്തമാക്കി കൊണ്ട് ഒരു വീഡിയോ ഒക്ടോബർ 26,2023 ൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടു. ഫോട്ടോഷോപ്പുപയോഗിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തരത്തിലുള്ള ചിത്രമുണ്ടാക്കിയത് എങ്ങനെ എന്നാണ് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നത്.

“ഒരുപാട് പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്,” എന്നാണ് വീഡിയോയ്ക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന ആമുഖം.
“ഇതാണ് ഒറിജിനൽ. ഇതിൽ തൊട്ടു കളിക്കാൻ നീയൊക്കെ ഇച്ചിരിക്കൂടെ മൂക്കണം. മൂത്തിട്ടും കാര്യമില്ല,”എന്ന വിവരണത്തോടെ Baiju Baiju എന്ന ആരാധകനും മമ്മുട്ടിയുടെ ഒറിജിനൽ ഫോട്ടോ ഒക്ടോബർ 26,2023ൽ ഷെയർ ചെയ്തിട്ടുണ്ട്.
“കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ മമ്മൂക്കയെ കരിവാരി തേക്കുവാൻ ഒരു ഫേക്ക് എഡിറ്റഡ് പിക്‌സ് കിടന്ന് കറങ്ങുന്നതായി ശ്രദ്ധയിൽ പെട്ടു. അതിന്റെ ഒറിജിനൽ ഫോട്ടോയും ഈ പോസ്റ്റിൽ ഞാൻ അറ്റാച്ച് ചെയ്യുന്നു. നിങ്ങൾ ആരെയാണ് പേടിക്കുന്നത്? അല്ലെങ്കിൽ തകർക്കുവാൻ ശ്രമിക്കുന്നത്? അദ്ദേഹം അദേഹത്തിന്റെ ശരീരം ശ്രദ്ധിക്കുന്നതുപോലെ നമ്മളിൽ ഒരാൾ പോലും വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. ഈ 72ആം വയസ്സിലും അദ്ദേഹം നിത്യയൗവനം ആയി നിൽക്കുന്നതിൽ അദേഹത്തിന്റെ മാത്രം കഴിവാണ്, അധ്വാനം ആണ്. ഇതൊക്കെ പടച്ചുവിടുന്നവരുടെ പ്രായമാണ് അദേഹത്തിന്റെ എക്സ്പീരിയൻസ്. 72 അല്ല 80 ആയാലും അദ്ദേഹം ഇതേപോലെ ഇവിടെ നിലനിൽക്കും. സാധാരണകാർക്ക് അദ്ദേഹം മമ്മൂട്ടി ആണെങ്കിൽ ഞങ്ങൾക്ക് അദ്ദേഹം ഞങ്ങളുടെ സ്വന്തം മമ്മൂക്ക ആണ്,” എന്നും ആ പോസ്റ്റ് പറയുന്നു.

മനോരമ ഓൺലൈനും ഒക്ടോബർ 26,2023ൽ ഇപ്പോൾ പ്രചരിക്കുന്ന മമ്മുട്ടിയുടെ ചുളിവുകൾ വീണ ചിത്രം വ്യാജമാണ് എന്ന് വ്യക്തമാക്കി ഒരു വാർത്ത കൊടുത്തിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയ പുറത്തിറക്കിയോ?
Conclusion
കഴുത്തിലും മുഖത്തും ചുളിവുകളും നരയും കഷണ്ടിയുമായി ഉള്ള മമ്മൂട്ടി ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: Altered Photo
ഇവിടെ വായിക്കുക:Fact Check: ഇസ്രായേലി കുട്ടിയുടെ ‘വ്യാജ മരണം’ കാണിക്കുന്ന വീഡിയോയല്ലിത്
Sources
News Report by Manoramaonline on October 26,2023
Facebook video by Robert Kuriakose on October 26,2023
Facebook post by Baiju Baiju on October 26,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.