Friday, April 25, 2025
മലയാളം

Fact Check

Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല

banner_image

Claim:സൗദിയിൽ സ്ഥാപിച്ച നരേന്ദ്ര മോദിയുടെ സ്വർണ്ണ പ്രതിമ.

Fact:ഈ പ്രതിമ ഗുജറാത്തിൽനിന്നുള്ളതാണ്.

സൗദിയിൽ നരേന്ദ്ര മോദിയുടെ സ്വർണ്ണ പ്രതിമ സ്ഥാപിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.

“എല്ലാവരും മെഴുകു പ്രതിമകൾ സ്ഥാപിക്കുമ്പോൾ സൗദിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ തന്നെ സ്ഥാപിച്ചിരിക്കുന്നു. കേരളത്തിൽ കുറച്ചു പേർക്ക് ദഹനക്കേട്.. പൊട്ടട്ടെ കുരു.Nb”മോദി മുസ്ലീം വിരോധി ആണത്രേ..പക്ഷെ മുസ്ലീം രാഷ്ട്രങ്ങൾ മോദിയേ പ്രകീർത്തിക്കുന്നു,”എന്നൊക്കെ വിവരങ്ങൾക്കൊപ്പമാണിത് പ്രചരിക്കുന്നത്.

സജിത വാളൂക്കാരൻ എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കാണുന്നത് വരെ 836 പേർ ഷെയർ ചെയ്തിരുന്നു.

സജിത വാളൂക്കാരൻ's post
സജിത വാളൂക്കാരൻ’s post

Anoj Kumar Ranny എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 219 ഷെയറുകളാണ് ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നത്.

Anoj Kumar Ranny's post
Anoj Kumar Ranny’s post

Pradeep Kumar എന്ന ഐഡിയിലെ പോസ്റ്റ് 127 പേരാണ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തത്.

Pradeep Kumar's Post
Pradeep Kumar’s Post

ഞങ്ങൾ കാണുമ്പോൾ Sreejith Panickar Never Alone എന്ന ഐഡിയിൽ നിന്നുള്ള റീൽസ് 117 പേർ വീണ്ടും ഷെയർ ചെയ്തതായി കണ്ടെത്തി. 

Sreejith Panickar Never Alone's post
Sreejith Panickar Never Alone’s post

ഇവിടെ വായിക്കുക:Fact Check: വ്യാജ സമ്മാന പദ്ധതി സാംസങിന്റെ പേരിൽ പ്രചരിക്കുന്നു 

Fact Check/Verification

ഞങ്ങൾ modi golden statue എന്ന് കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ  വിഡിയോയിൽ കാണുന്ന മോദിയുടെ പ്രതിമയുള്ള   ഉള്ള ഒരു പോസ്റ്റ് ഇന്ത്യൻ എക്സ്‌പ്രസ്സ് പത്രത്തിൽ ജനുവരി 20,2023ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കിട്ടി. 

 “ഗുജറാത്തിലെ ഒരു ജ്വല്ലറി 18 കാരറ്റ് സ്വർണ്ണത്തിൽ 156 ഗ്രാം ഭാരമുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിമ കൊത്തിയെടുത്തുവെന്നാണ്,” റിപ്പോർട്ട് പറയുന്നത്.

“രാജസ്ഥാൻ സ്വദേശിയും കഴിഞ്ഞ 20 വർഷമായി സൂറത്തിൽ സ്ഥിരതാമസമാക്കിയ ആളുമായ  ജ്വല്ലറി ഉടമ ബസന്ത് ബോറ, വെലി ബെലി ബ്രാൻഡിന്റെ ഉൽപ്പന്നമായ രാധിക ചെയിൻസിന്റെ ഉടമയാണ്.  4.5 ഇഞ്ച് നീളവും 3 ഇഞ്ച് വീതിയുമുള്ള അദ്ദേഹം നിർമ്മിച്ച പ്രതിമയുടെ ഭാരം 156 ഗ്രാം ആണ്. ബോറയുടെ അഭിപ്രായത്തിൽ, അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ 156 സീറ്റുകളെ സൂചിപ്പിക്കാനാണിത്,” റിപ്പോർട്ട് തുടരുന്നു.

Screen grab of Indian Express report
Screen grab of Indian Express report

ജനുവരി 22,2023 ൽ ദൈനിക്ക് ജാഗരൺ പ്രസിദ്ധീകരിച്ച ഇപ്പോൾ പ്രചരിക്കുന്ന അതേ വീഡിയോയുടെ കാപ്‌ഷൻ, “156 ഗ്രാം ഭാരമുള്ള പ്രധാനമന്ത്രി മോദിയുടെ സ്വർണ്ണ പ്രതിമ ഗുജറാത്തിൽ നിർമ്മിച്ചു,” എന്നാണ്.

Screen grab of Dainik Jagaran's post
Screen grab of Dainik Jagaran’s post

അമർ ഉജാല ജനുവരി 20,2023ൽ ഇതേ വീഡിയോ പ്രസീദ്ധീകരിച്ചിട്ടുണ്ട്.

“20 കരകൗശല വിദഗ്ധർ 156 ഗ്രാം ഭാരമുള്ള പ്രധാനമന്ത്രി മോദിയുടെ സ്വർണ്ണത്തിലുള്ള പ്രതിമ മൂന്ന് മാസം കൊണ്ട് നിർമ്മിച്ചു. ഒരു ജ്വല്ലറിയാണ് പ്രധാനമന്ത്രി മോദിയുടെ പ്രതിമ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 18 കാരറ്റ് സ്വർണത്തിൽ തീർത്ത ഈ പ്രതിമയുടെ ഭാരം 156 ഗ്രാമാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഏകപക്ഷീയ വിജയത്തിന്റെ സ്മരണയ്ക്കായാണ് ഈ പ്രതിമ നിർമിച്ചിരിക്കുന്നത്,” അമർ ഉജാല റിപ്പോർട്ട് പറയുന്നു.

ഇവിടെ വായിക്കുക:Fact Check: ആകാശത്തിൽ ഓടുന്ന കുതിരയുടെ മേഘരൂപം എഡിറ്റഡ് ആണ് 

Conclusion

വൈറലായ മോദിയുടെ സ്വർണ്ണത്തിലുള്ള പ്രതിമ നിർമ്മിച്ചത് ഗുജറാത്തിൽ ആണ്, സൗദി അറേബ്യയിൽ അല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

ഇവിടെ വായിക്കുക:Fact Check: മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തോ? 

Sources
News report in Indian Express on January 20,2023
Youtube video of Dainik Jagaran on January 22,2023
Youtube video of Amar Ujala on January 20,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,924

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.