Claim
“കൺകുളിർക്കെ കണ്ടോളു, ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ല പോരാളികളുടെ കയ്യിലമർന്നത്,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നു.

ഇവിടെ വായിക്കുക:Fact Check: വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ ഫെബ്രുവരിയിലേത്
Fact
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി വിഭജിച്ചു. എന്നിട്ട്, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഐറിഷ് ടൈംസ് എന്ന വെബ്‌സൈറ്റിൽ നിന്നും ഈ വീഡിയോ കിട്ടി.
ഉക്രൈനിയൻ പ്രതിരോധ മന്ത്രാലയം നൽകിയ ഫൂട്ടേജുകൾ റഷ്യൻ സൈനികരും അവരുടെ കവചിത വാഹനവും ഖേർസൺ ഒബ്ലാസ്റ്റിൽ കീഴടങ്ങുന്നത് കാണിക്കുന്നുവെന്നാണ് 2022 ഒക്ടോബർ 6 നുള്ള വീഡിയോയുടെ അടിക്കുറിപ്പ്.

മെട്രോ യുകെ എന്ന വെബ്‌സൈറ്റും October 7 ,2023ന് ഈ വീഡിയോ കൊടുത്തിട്ടുണ്ട്. ആ വീഡിയോയുടെ വിവരണം പറയുന്നത്, ഖേർസണിൽ റഷ്യൻ സൈനികർ ഉക്രൈനിന് മുന്നിൽ കീഴടങ്ങാനുള്ള വെള്ള കോടി കാട്ടുന്നുവെന്നാണ്.

ടെലിഗ്രാഫ് എന്ന ബ്രിട്ടീഷ് മാധ്യമത്തിന്റെ യൂട്യൂബ് ചാനലും 2022 ഒക്ടോബർ 6ന് ഈ വീഡിയോ കൊടുത്തിട്ടുണ്ട്.”സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ഫൂട്ടേജിൽ, റഷ്യൻ സൈനികർ ഒരു കവചിത വാഹനത്തിൽ ഓടിച്ച് വന്ന ഒരു കൂട്ടം ഉക്രേനിയൻ സൈനികർക്ക് കീഴടങ്ങി.കീഴടങ്ങൽ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. റഷ്യക്കാർ അടുത്തേക്ക് വരുമ്പോൾ ഒരു വെള്ളക്കൊടി പ്രദർശിപ്പിച്ചു,” എന്നാണ് വീഡിയോയുടെ വിവരണം.

2022 ഒക്ടോബരിൽ റഷ്യൻ സൈനികർ ഉക്രേനിയന്‍ സൈനികർക്ക് മുന്നിൽ കീഴടങ്ങിയ ദൃശ്യമാണിതെന്ന് ഇതിൽ നിന്നും വ്യക്തം.
Result: False
ഇവിടെ വായിക്കുക: Fact Check:പാലസ്തീനുകാർ പണം പിരിക്കാൻ ശവശരീരമായി അഭിനയിച്ചോ?
Sources
Video in Irish Times website on October 6, 2022
Video in Metro UK website on October 7, 2022
Youtube video by Telegraph on October 6, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.