Claim
മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് ബിജെപി സംസ്‌ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ സന്ദർശിച്ചുവെന്ന് അവകാശപ്പെടുന്ന റിപോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “കെ സുരേന്ദ്രന്റെ വീട് സന്ദർശിക്കുന്നത് തികച്ചും സൗഹൃദ സന്ദർശനം മാത്രം, അതിൽ രാഷ്ട്രീയമില്ല. വിവാദങ്ങൾക്ക് ചെവി കൊടുക്കുന്നില്ലന്നും കെപിഎ മജീദ്,”എന്നാണ് ന്യൂസ്‌കാർഡിൽ കാണുന്നത്.
വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല
Fact
ഞങ്ങൾ ഈ കാർഡിന്റെ സത്യാവസ്ഥ അറിയാൻ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ ന്യൂസ് എഡിറ്റർ അൻസിഫ് കെകെയെ വിളിച്ചു. ഇത്തരം ഒരു ന്യൂസ്‌കാർഡ് തങ്ങൾ കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പോരെങ്കിൽ ഈ ന്യൂസ്‌കാർഡിൽ കാണുന്ന ഫോട്ടോ റിപ്പോർട്ടർ ടിവിയുടെ പഴയ ലോഗോ ആണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ലോഗോയുടെ കോപ്പി അദ്ദേഹം ഞങ്ങൾക്ക് അയച്ചു തന്നു.
അതും ഇപ്പോൾ വൈറലായിരിക്കുന്ന കാർഡിലെ ലോഗോയും താരത്മ്യം ചെയ്തപ്പോൾ ഞങ്ങൾക്ക് വൈറലായിരിക്കുന്ന ന്യൂസ്‌കാർഡ് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് ബോധ്യപ്പെട്ടു.


കെപിഎ മജീദ് കെ സുരേന്ദ്രനെ സന്ദർശിച്ചുവെന്ന വാർത്ത വ്യാജമാണെന്ന് കെ സുരേന്ദ്രന്റെ മീഡിയ സെക്രട്ടറി സുവർണ്ണപ്രസാദും ഞങ്ങളുടെ പറഞ്ഞു.
Result: Altered Media
Sources
Telephone Conversation with Anshif KK, News Editor, Reporter TV Digital
Telephone Conversation with Suvarna Prasad, Media Secretary, K Surendran
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.