Saturday, March 15, 2025
മലയാളം

Fact Check

ദേവസ്വം ബോർഡിൽ അഹിന്ദുക്കൾക്ക് ജോലി കൊടുക്കാറില്ല

banner_image

“ദേവസ്വം ബോർഡിൽ അഹിന്ദുക്കൾക്ക് ജോലി കൊടുക്കുന്നത് ആണ് പുരോഗമനം. വഖഫ് ബോർഡിൽ മുസ്‌ലിംകളെ മാത്രം നില നിർത്തുന്നത് ആണ് പുരോഗമനം. ഡബിൾസ്” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Sangadwani എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 193 ഷെയറുകൾ ഉണ്ടായിരുന്നു.

Sangadwani’s Facebook Post

സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 36 ഷെയറുകൾ ഉണ്ടായിരുന്നു.

സുദര്ശനം (sudharshanam’s Post

Vinay Mynagappally എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 66 ഷെയറുകൾ ഉണ്ടായിരുന്നു.

Vinay Mynagappally’s post

Fact Check/Verification

മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം, വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തും, എന്ന് വിശദീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് “ദേവസ്വം സ്ഥാപനങ്ങളിൽ   അഹിന്ദുക്കൾക്ക് ജോലി കൊടുക്കുന്നത് ആണ് പുരോഗമനം,” എന്ന പേരിലുള്ള പോസ്റ്റുകൾ വന്നത്.

Pinarayi Vijayan’s Facebook Post

” വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്,” എന്നാണ് പിണറായി പോസ്റ്റിൽ പറഞ്ഞത്.

തുടർന്ന് ഞങ്ങൾ  കീ വേർഡ് സേർച്ച് നടത്തിയപ്പോൾ 27, 2016ലെ ഹിന്ദു വാർത്ത കണ്ടു. അത് ദേവസ്വം നിയമനം പി എസ് സിയ്ക്ക് വിട്ടുന്നത് സംബന്ധിച്ചായിരുന്നു. അതിൽ കൃത്യമായി പറയുന്നത്, അങ്ങനെ വന്നാലും ഹിന്ദുക്കൾക്ക്  മാത്രമേ ദേവസ്വം ജോലി കൊടുക്കൂ എന്നാണ്. 

Screenshot of The Hindu’s news

മുന്നോക്ക സമുദായങ്ങൾക്ക് ദേവസ്വത്തിൽ 10  ശതമാനം  സംവരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള  നവംബർ 16, 2017 ലെ ഇന്ത്യൻ എക്സ്പ്രസ്സ് വാർത്തയിലും പറയുന്നത് ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വം ജോലി കൊടുക്കൂ എന്നാണ്. 

Screenshot of The New Indian Express News

നവംബർ 13, 2021ലെ ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ സമസ്ത കേരള ജെം ഇയ്യത്തുൽ ഉലമ, വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിടുന്നതിനു എതിർക്കാനുള്ള ഒരു കാരണമായി ചൂണ്ടി കാട്ടുന്നത് ദേവസ്വം ബോർഡ് നിയമനങ്ങൾ ഇപ്പോൾ ഒരു പ്രത്യേക ബോർഡിന്റെ കീഴിൽ ആണ് എന്നതാണ്. അത് കൊണ്ട് ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഹിന്ദുക്കളെ മാത്രം ഉൾപ്പെടുത്താൻ കഴിയുന്നു.

Screenshot of Times Of India’s news

ഇപ്പോൾ ദേവസ്വം നിയമനങ്ങൾ നടത്തുന്നത്   ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആണ്.

ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വം സ്ഥാപനങ്ങളിൽ നിയമനം നൽകാൻ കഴിയൂ എന്ന്  തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ സുനിൽ അരുമാനൂർ പറഞ്ഞു.

അഹിന്ദുക്കൾക്ക് ദേവസ്വം ജോലി നല്കുന്നവെന്ന തരത്തിലുള്ള പ്രചരണം നടക്കുന്നത് ശ്രദ്ധയിൽ വന്നതായി  മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് പറഞ്ഞു. ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വത്തിന് കീഴിൽ ജോലി ലഭിക്കൂ, അദ്ദേഹം കൂടി ചേർത്തു. 

Conclusion

കേരളത്തിലെ  ദേവസ്വം നിയമനങ്ങൾ നടത്തുന്നത്   ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആണ്. ഹിന്ദുക്കളെ മാത്രമേ ദേവസ്വം സ്ഥാപനങ്ങളിൽ നിയമിക്കാൻ കഴിയൂവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

വായിക്കാം:ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം അല്ല

Result: Misleading/Partly False

Sources

The Hindu

The Indian Express

Times of India

Dewaswom Recruitment Board

Sunil Arumanoor, Travancore Devaswom Board PRO

Chief Minister Pinarayi Vijayan’s Press Secretary P M Manoj


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.