“കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ,” എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത് ഒരു വിവാദം സൃഷ്‌ടിച്ചിരുന്നു.
“കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്‍റ്. മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തില്‍ പ്രതിനിധ്യം കൊടുക്കുന്നതെന്നണ് കോണ്‍ഗ്രസ് അപ്പോഴെല്ലാം അവകാശപ്പെട്ടിരുന്നത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടതെന്നുമാണ് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞിരിക്കുന്നത്. ഈ കാഴ്ച്ചപാടിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെയെല്ലാം ഇപ്പോള്‍ അവഗണിച്ച് ഒതുക്കി വെച്ചിരിക്കുന്നുവെന്നും,” കോടിയേരി ആരോപിച്ചിരുന്നു.
ഈ ആരോപണത്തെ തുടർന്ന്, യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഇതിനെതിരെ ജനുവരി 17ന് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. “വർഗസമരം അവസാനിപ്പിച്ചു സിപിഎം ഇപ്പോൾ വർഗീയ സമരമാണോ നടത്തുന്നത് എന്നാണ്,” സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു ആ പത്രസമ്മേളനത്തിൽ ഹസൻ പ്രതികരിച്ചത്.
ഈ പശ്ചാത്തലത്തിലാണ്, ‘നീതി പുലർന്നില്ല. 14 പ്രസിഡന്റുമാരിൽ ആകെ 2 മുസ്ലിം പ്രാതിനിധ്യം. കോൺഗ്രസ് ബിജെപിയുടെ വഴിയേ പോകുന്നോ?തുറന്നടിച്ച് എം എം ഹസൻ.” എന്ന പേരിൽ ഒരു ന്യൂസ് കാർഡ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
R V Babu എന്ന ഐഡിയിൽ നിന്നും ഉള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 196 ഷെയറുകൾ ഉണ്ടായിരുന്നു.

Archived link of R V Babu’s Post
Nasar P എന്ന ഐഡി DYFI Perunthalloor എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 50 ഷെയറുകൾ ഉണ്ടായിരുന്നു.

Archived link of Nasar P’s Post
Saagar Razak എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ ശ്രദ്ധിക്കുമ്പോൾ അതിന് 21 ഷെയറുകൾ ഉണ്ടായിരുന്നു.

Archived link of Saagar Razak’ post
Fact Check/Verification
ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ആദ്യം എം എം ഹസന്റെ ഫേസ്ബുക്ക് പേജ് സന്ദർശിച്ചു. അതിൽ ഈ വിഷയത്തിൽ ഒരു പോസ്റ്റുണ്ട്.
“കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് ഞാൻ പറയാത്ത കാര്യങ്ങൾ മനോരമ ന്യൂസ് ചാനലിന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് വ്യാജവാർത്ത രൂപത്തിൽ പ്രചരിപ്പിക്കുന്നത്. മനോരമ ന്യൂസ് ചാനലിലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലൊരു വാർത്ത അവർ പ്രസിദ്ധീകരിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്തരത്തിൽ ഒരു വ്യാജ വാർത്ത സൃഷ്ടിച്ചവർക്കെതിരെയും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്,” എന്നാണ് പോസ്റ്റ് പറയുന്നത്.

ന്യൂനപക്ഷ സാന്നിധ്യത്തെ കുറിച്ചുള്ള ന്യുസ് കാർഡ് വ്യാജമെന്ന് മനോരമ
തുടർന്ന് മനോരമ ന്യൂസിന്റെ വെബ്‌സൈറ്റും സന്ദർശിച്ചു. അവരും ഈ വാർത്ത തെറ്റാണ് എന്ന് പ്രതികരിച്ചിട്ടുണ്ട്.”തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. മനോരമ ന്യൂസിന്റെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്, എന്ന് മനോരമ ന്യൂസിന്റെ വാർത്ത പറയുന്നു.

Conclusion
കോൺഗ്രസ്സിൽ മതിയായ മുസ്ലിം പ്രതിനിധ്യമില്ലെന്ന് എം എം ഹസൻ പറഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. മനോരമ ന്യൂസും എം എം ഹസനും ഈ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
Result: Fabricated News/False Content
വായിക്കാം: “SFI ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് 2019 ലെ ദൃശ്യങ്ങൾ
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.