ആലത്തൂർ എം പി രമ്യ ഹരിദാസിന്‍റെ ഒരു ചിത്രം വൈറലാവുന്നുണ്ട്.
ഭക്ഷ്യ സാധനങ്ങൾ ഉള്ള ഒരു കിറ്റ് തോളിലും മറ്റൊരു കിറ്റ് കൈയ്യിലുമായി എം പി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്.
റാഫി അബ്ദുൽ വാഹിദ് കനൽ എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിനു 122 ഷെയറുകളും 405 റിയാക്ഷനുകളും ഉണ്ടായിരുന്നു. ആ പോസ്റ്റ് ഇപ്പോൾ ഡിലീറ്റ് ചെയ്തു.

തവനൂരിൻ്റെ ചെമ്പട എന്ന ഗ്രൂപ്പിലേക്ക് Haris Bappu Kottakkal എന്ന മറ്റൊരാൾ ഷെയർ ചെയ്ത പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കിൽ ഉണ്ട്. അതിനു 86 ഷെയറുകളും 226 റിയാക്ഷനുകളും ഉണ്ട്.
Fact Check/Verification
സംസ്ഥാന സർക്കാർ കിറ്റ് വിതരണം ആരംഭിച്ചത്, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, 2020 ഏപ്രിൽ മാസത്തിലാണ്. അതിനു മുൻപ് 2019 മാർച്ചിന് ഈ പടം ഇന്ത്യൻ യൂത്ത് കോൺഗ്രസ്,പൊന്നാനി എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്തിട്ടുണ്ട്.
“താൻ എംപി ആകുന്നതിനും മുമ്പുള്ള പടമാണ്. പ്രളയ സമയത്ത്, എം കെ രാഘവൻ എം പിയുടെ ഒരു കിറ്റ് കോളനിയിലേക്ക് വിതരണത്തിന് കൊണ്ട് പോവുന്നതാണ് പടത്തിലുള്ളത്. ഞാൻ അന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ്,” രമ്യ ഹരിദാസ് പറഞ്ഞു.
വായിക്കുക:high jump gold പങ്കിട്ട സംഭവം :യാഥാർഥ്യം എന്ത്?
Conclusion
ഈ പടം സംസ്ഥാന സർക്കാർ കിറ്റ് വിതരണം ആരംഭിക്കുന്നതിനു മുൻപ്പുള്ളതാണ്. അത് 2019ലെ പ്രളയ സമയത്തെ പടമാണ്.
Result: Misplaced Context
Sources
Telephone conversation with Remya Haridas
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.