“ഇതാണ് യോഗിയുടെ യുപി….എല്ലാ വീടിനു മുമ്പിലും സ്വിമ്മിംഗ് പൂള്‍ ഒരുക്കി ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റി ”
Mohan Pee എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റാണ് ഇത്. ഇപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്കിൽ ഞങ്ങൾ പരിശോധിക്കുമ്പോൾ പോസ്റ്റിനു 592 റിയാക്ഷൻസും 704 ഷെയറുകളും ഉണ്ടായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും പോസ്റ്റ് പരിശോധിച്ചപ്പോൾ അത് ഡിലീറ്റ് ചെയ്യപ്പെട്ടു.

Fact Check/Verification
ഞങ്ങൾ ഈ പോസ്റ്റ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു നോക്കി. ഈ ഫോട്ടോ നെറ്റിൽ ധാരാളം സ്ഥലങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ബിഹാറിലെ ഭഗല്‍പൂര്‍ നാഷണ്‍ ഹൈവേ-80ന്റെ ചിത്രമാണിത് എന്ന് അതിൽ നിന്നും മനസിലായി.
2017 ജൂൺ 29നു ടൈംസ് ഓഫ് ഇന്ത്യയും അതേ വർഷം ജൂലൈ മൂന്നാം തിയതി എബിപി ലൈവും ഈ റോഡിന്റെ ചിത്രം കൊടുത്തിട്ടുണ്ട്.
ഈ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ചേഞ്ച്.ഓർഗിൽ ഒരു പെറ്റീഷനും കണ്ടെത്താനായി.
ഈ റോഡിന്റെ പുനരുദ്ധാനം ലക്ഷ്യമിട്ടു തുടങ്ങിയ ഒരു പേജ് ഫേസ്ബുക്കിൽ കണ്ടെത്താനായി.
ഈ റോഡിന്റെ പുനരുദ്ധാരണത്തിനു 477.54 കോടി രൂപ വകയിരുത്തിയതായി നിതിൻ ഗഡ്കരി ഏപ്രിൽ മാസം മൂന്നാം തിയതി ട്വീറ്റ് ചെയ്തിട്ടും ഉണ്ട്.
വായിക്കുക:വീണ ജോർജ് മാസ്ക് താഴ്ത്തി വെച്ചിരിക്കുന്ന പടം മന്ത്രിയാവുന്നതിനു മുൻപ് ഉള്ളത്
Conclusion
ഈ ഫോട്ടോയിലുള്ള റോഡ് സ്ഥിതി ചെയ്യുന്നത് യുപിയിൽ അല്ല.ബിഹാറിലെ ഭഗല്‍പൂര്‍ നാഷണ്‍ ഹൈവേ-80ന്റെ പടമാണിത്. 2017 മുതൽ ഈ പടം ഇൻറർനെറ്റിൽ ഉണ്ട്.
Result: False
Sources
Media reports
NH80 Facebook Page
Petition in change.org
Nitin Gadkari tweet
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.