Monday, April 14, 2025
മലയാളം

Fact Check

EctoLife facility എന്ന  കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള വീഡിയോയുടെ  യാഥാർഥ്യം അറിയൂ

banner_image

ഒരു വര്‍ഷം 30,0000 കുഞ്ഞുങ്ങളെ ഒരേസമയം ഉത്പാദിപ്പിക്കാൻ കഴിയുന്ന EctoLife  facilityയെന്ന കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഐവിഎഫ് വഴിയും  സറഗേറ്റ് അമ്മമാർ വഴിയും ഉള്ള കൃത്രിമ ഗർഭധാരണവും കഴിഞ്ഞുള്ള ഘട്ടത്തിലെ ശാസ്ത്ര വികാസമാണ് അത് സൂചിപ്പിക്കുന്നത്.

“ആയിരക്കണക്കിന് കോഴിമുട്ട ഇൻകുബേറ്ററിൽ വെച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതുപോലെ, ഗർഭപാത്രം ഇല്ലാതെ ലബോറട്ടറിയിൽ വെച്ച് മനുഷ്യകുഞ്ഞുങ്ങളെ ജനിപ്പിക്കുന്നു. അച്ഛന്റെയും അമ്മയുടെയും ബീജംങ്ങൾ സംയോജിപ്പിച്ച് ലബോറട്ടറിയിലെ പ്രേത്യേക അറയിൽ നിക്ഷേപിച്ച്  വളർത്തുന്നു. ഭ്രൂണത്തിന്റെ ഓരോ ഘട്ടത്തിലെ വളർച്ചയും രേഖപ്പെടുത്താൻ സംവിധാനവും അത് മാതാപിതാക്കൾക്ക് അവരുടെ മൊബൈലിൽ കാണാനും പറ്റും. ഇങ്ങനെ ജനിക്കുന്ന കുട്ടികൾ അതീവ ബുദ്ധിമാൻമാരും ദൃഢ ഗാത്രരും ആയിരിക്കും എന്ന് പറയപ്പെടുന്നു,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ് പറയുന്നത്.
കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ദീപിക ദിനപത്രവും അവരുടെ ഫേസ്ബുക്ക് പേജിൽ ഇതിനെ പറ്റി ഒരു റിപ്പോർട്ടും ചിത്രവും കൊടുത്തിട്ടുണ്ട്. ഞങ്ങൾ  കാണും വരെ ആ പോസ്റ്റിന് 77 ഷെയറുകൾ ഉണ്ടായിരുന്നു.

ദീപിക‘s Post


NAZER MAANU INTERNATIONAL എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ 583 പേർ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

NAZER MAANU INTERNATIONAL‘s Post

Muttom Benny എന്ന ഐഡിയിൽ നിന്നും ഇതേ വീഡിയോ 79 പേർ ഞങ്ങളുടെ ശ്രദ്ധയിൽ വരും വരെ ഷെയർ ചെയ്തിട്ടുണ്ട്.

Muttom Benny ‘s post

Lijo Thrissur എന്ന ഐഡിയിൽ നിന്നും 48 പേർ ഞങ്ങൾ കാണും വരെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Lijo Thrissur ‘s Post

Fact check/Verification 


“EctoLife facility artificial incubator for human babies,” എന്ന്  കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഹാഷിം അല്‍ ഘയ്‌ലി എന്നയാളുടെ യൂട്യൂബ് പേജില്‍ ഡിസംബർ ,9 2022 ൽ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ കണ്ടെത്തി. 

Video on the youtube channel of Hashem Al-Ghaili

EctoLife facilityയുടെ  വീഡിയോയുടെ അവസാനത്തിന് തൊട്ട് മുൻപ് ഏകദേശം, 8:25 മിനിറ്റിൽ, ഈ ഫാസിലിറ്റിയും സാങ്കേതികവിദ്യയും ഒരു ആശയമാണെന്ന് ക്ലോസിംഗ് ക്രെഡിറ്റുകളിൽ  വ്യക്തമായി സൂചിപ്പിക്കുന്നു.

Credit given in the youtube video of Hashem Al-Ghaili 

ഹാഷിം അല്‍ ഘയ്‌ലിയുടെ വെബ്‌സൈറ്റും തിരച്ചിലിൽ കണ്ടെത്തി. ഹാഷിം അല്‍ ഘയ്‌ലി ജർമ്മനിയിലെ ബെർലിൻ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാതാവുമാണെന്നാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റ് പറയുന്നത്.

“EctoLife: The World’s First Artificial Womb Facility” എന്ന തലക്കെട്ടിലുള്ള YouTube-വീഡിയോയ്ക്ക് പുറമേ, “Artificial Womb Facility Can Incubate 30,000 Babies a Year,” എന്ന തലക്കെട്ടിലുള്ള  വീഡിയോയുടെ മറ്റൊരു പകർപ്പ് ഡിസംബർ 9,2022-ന് അല്‍ ഘയ്‌ലിയുടെ വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook post of Hashem Al-Ghaili 

ഈ പോസ്റ്റിന്റെ  ആദ്യ കമന്റിൽ “കൂടുതലറിയുക:” എന്ന പേരിൽ അദ്ദേഹം മൂന്ന് ലിങ്കുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കമന്റിലെ ആദ്യ  ലിങ്കായ,” scienceandstuff.com/ectolife-artificial-wombs, 2022 ഡിസംബർ 9-ന്, “എക്‌സ്‌ക്ലൂസീവ്: ലോകത്തിലെ ആദ്യത്തെ കൃത്രിമ ഗർഭാശയ സൗകര്യത്തിനായി അനാവരണം ചെയ്‌ത ആശയം” എന്ന  പേരിലുള്ള ലേഖനമാണ്. scienceandstuff.com എന്നത് അല്‍ ഘയ്‌ലി സഹസ്ഥാപകനായ  ഒരു വെബ്‌സൈറ്റാണ്. 

രണ്ടാമത്തെ  ലിങ്കിൽ, EctoLife facilityയുടെ  ലോഗോ, ചിത്രങ്ങൾ, വീഡിയോകൾ, മൂന്ന് പേജുള്ള പ്രസ് റിലീസ് എന്നിവയുൾപ്പെടെ നിരവധി ഫയലുകൾ ഷെയർ ചെയ്തിട്ടുണ്ട്. പ്രസ് റിലീസിൽ  അല്‍ ഘയ്‌ലിയുടെ  ഒരു ഹ്രസ്വ ബയോയും  ഉൾപ്പെടുത്തിയിട്ടുണ്ട്.

“EctoLife കൃത്രിമ ഗർഭാശയ സങ്കൽപ്പത്തിന്റെ സ്രഷ്ടാവ്” എന്നപേരിലുള്ള  പത്രക്കുറിപ്പ് ഇങ്ങനെ പറയുന്നു:”ജർമ്മനിയിലെ ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാതാവും സയൻസ് കമ്മ്യൂണിക്കേറ്ററുമാണ് ഹാഷിം അല്‍ ഘയ്‌ലി. മോളിക്യുലാർ ബയോളജിസ്റ്റായ  ഹാഷിം തന്റെ സോഷ്യൽ മീഡിയയിലൂടെയും വീഡിയോ ഉള്ളടക്കത്തിലൂടെയും ശാസ്ത്രത്തോടുള്ള തന്റെ അറിവും അഭിനിവേശവും പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ  ഉപയോഗിക്കുന്നു. മൂന്നാമത്തെ ലിങ്ക്, muse.io/hashemalghaili, EctoLifeന്റെ YouTube വീഡിയോ നയിക്കുന്നു.

തുടർന്നുള്ള തിരച്ചിലിൽ ഹാഷിം അല്‍ ഘയ്‌ലിയുടെ ഇൻസ്റ്റാഗ്രാം പേജ് ഞങ്ങൾക്ക് കിട്ടി. 2022 ഡിസംബർ 13-ന്, അതേ ദിവസം  ഹഫിംഗ്ടൺ പോസ്റ്റിന്റെ യുകെ എഡിഷനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്നുള്ള ഉദ്ധരണി ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ് ഹാഷിം അല്‍ ഘയ്‌ലി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ” കൃത്രിമ ഗർഭാശയ വീഡിയോ യഥാർത്ഥമല്ല, പക്ഷേ ശാസ്ത്രജ്ഞർ പറയുന്നത് അത് ഭാവിയിൽ യാഥാർഥ്യം ആയി മാറാം,” എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. 

” കൃത്രിമ ഗർഭാശയ വീഡിയോ യഥാർത്ഥമല്ല, പക്ഷേ ശാസ്ത്രജ്ഞർ പറയുന്നത് അത് ഭാവിയിൽ യാഥാർഥ്യം ആയി മാറാം,” എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. “

ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് പ്രൊഫസറായ പ്രൊഫ. ആൻഡ്രൂ ഷെന്നൻ  EctoLife facility എന്ന കൃത്രിമ ഗർഭാശയത്തെ ക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കിടുന്നത് ഈ പോസ്റ്റിലെ ചിത്രത്തിൽ സൂപ്പർഇമ്പോസ്‌ ചെയ്തിട്ടുണ്ട്:

പ്രൊഫ. ആൻഡ്രൂ ഷെന്നൻ പറയുന്നു:”ഒരു സൈദ്ധാന്തിക കാഴ്ചപ്പാടിൽ, കൃത്രിമ ഗർഭാശയം സാധ്യമാണ്. അതിന് ആവശ്യമായ  ഇന്ധനവും ഓക്‌സിജനും ഉള്ള ഒരു ശരിയായ അന്തരീക്ഷം പ്രദാനം ചെയ്താൽ മതി. അത് നേടുന്നതിന് സാങ്കേതികവിദ്യകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. കുഞ്ഞുങ്ങൾ വളരെ നേരത്തെ പുറത്തുവരുന്നതും ഇൻകുബേറ്ററുകളിൽ നന്നായി പരിപാലിക്കപ്പെടുന്നതുമായ നിരവധി ഉദാഹരണങ്ങളുണ്ട്.”

Instagram of Hashem Al-Ghaili on December 13, 2022

വായിക്കുക:അരവിന്ദ് കെജ്‌രിവാൾ  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം 2011 ലേത് 

Conclusion

EctoLife facility എന്ന  കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള വീഡിയോ ഒരു ഭാവന സൃഷ്‌ടിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: Missing Context

Sources

Youtube video of Hashem Al-Ghaili on December 9,2022


Website of Hashem Al-Ghaili


Facebook post of Hashem Al-Ghaili on December 9,2022


Article in the website scienceandstuff.com on  December 9, 2022


 Instagram post of Hashem Al-Ghaili on December 13, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,789

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.