Thursday, March 20, 2025
മലയാളം

Fact Check

ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനം തടസ്സപ്പെടുത്തുന്ന സ്ത്രീയുടെ വീഡിയോ 2015ലേത് 

banner_image


(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വൈഭവ് ഭുജംഗ് ആണ്. അത് ഇവിടെ വായിക്കാം.)

ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ അതിക്രമിച്ചു കയറിയ ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഇസ്‌ലാം ഒരിക്കലും അമേരിക്കയിലും ടെക്‌സാസിലും ആധിപത്യം സ്ഥാപിക്കില്ലെന്ന് പ്രഖ്യാപിക്കാൻ മൈക്ക് പിടിച്ച്‌ വാങ്ങുന്ന  വീഡിയോയാണ്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീഡിയോയിൽ, ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ഡേ ഉദ്ഘാടനം ചെയ്തു കൊണ്ട് ഒരു സ്ത്രി സംസാരിക്കുന്നതിനിടയിൽ, ഒരു പ്രതിഷേധക്കാരി പ്രസംഗം  തടസ്സപ്പെടുത്തുന്നു. തുടർന്ന്  ആ പ്രതിഷേധക്കാരി  “ടെക്‌സാസിന്റെ തലസ്ഥാനത്തിന് മുകളിൽ  യേശുക്രിസ്തുവാണ്,” എന്ന്   പ്രഖ്യാപിക്കുന്നു. “ഇസ്ലാം ഒരിക്കലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ആധിപത്യം സ്ഥാപിക്കുകയില്ല” എന്നും അവർ പറയുന്നു. ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിൻ  ടെക്‌സാസിൽ   നൂറുകണക്കിന്  മുസ്‌ലിംകൾ  ഒരുമിച്ച് കൂടുന്ന ഒരു ദ്വിവാർഷിക പരിപാടിയാണ്  ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ഡേ.

ഇംഗ്ലീഷിൽ,മുൻ ക്യാബിനറ്റ് മന്ത്രിയും ബിജെപി അംഗവുമായ സുബ്രഹ്മണ്യം സ്വാമിയും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റിനു   9,638 ലൈക്കുകളും 2,258 റീ ട്വീറ്റുകളും, 188 ക്വോട്ട്  റീ ട്വീറ്റുകളും ഉണ്ടായിരുന്നു.

മലയാളത്തിലും ഈ വീഡിയോ വൈറലാവുന്നുണ്ട്. CASA എന്ന ഐഡിയിൽ  നിന്നും   ഈ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 226 പേർ ഷെയർ ചെയ്തിട്ടുണ്ട്.

CASA‘s Post

ഞങ്ങൾ കണ്ടപ്പോൾ,CASA Kollam എന്ന ഐഡിയിൽ  നിന്നും   ഈ പോസ്റ്റ് 75 പേർ ഷെയർ ചെയ്തിട്ടുണ്ട്.

CASA Kollam‘s Post

Prince Dominic Williams എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കണ്ടപ്പോൾ 18 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Prince Dominic Williams‘s Post

Fact Check /Verification

വൈറലായ വീഡിയോയുടെ കീ ഫ്രെയിമുകളിൽ ഒന്ന്‌ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി ഞങ്ങൾ അന്വേഷണം ആരംഭിച്ചു. മാർച്ച് 2,2015 ന്, ‘I am not insane, I am just A Limited Edition’ എന്ന പേജ് ഫേസ്ബുക്കിൽ പങ്കിട്ട വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് കണ്ടെത്തി. ആ വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്: ‘ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനത്തിൽ പ്രസംഗിക്കുന്ന ആളെ  കോപവും വെറുപ്പും അസഹിഷ്ണുതയും നിറഞ്ഞ ഭാവത്തോടെ  ക്രിസ്റ്റീൻ വെയ്ക് തടസ്സപ്പെടുത്തുന്നു. യേശു അവിടെ ഉണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.’

തുടർന്ന്,”ടെക്സാസ് മുസ്ലീം ക്യാപിറ്റൽ ഡേ”, “ക്രിസ്റ്റീൻ വീക്ക്” എന്നീ വാക്കുകൾ ഉപയോഗിച്ച് ഗൂഗിളിൽ ഒരു കീവേഡ് സെർച്ച് നടത്തിയപ്പോൾ, 2015 ഫെബ്രുവരി 7-ന് ഫോക്സ് 7 ഓസ്റ്റിന്റെ ഔദ്യോഗിക ചാനൽ അപ്‌ലോഡ് ചെയ്ത ടെക്സസ് മുസ്ലീം ക്യാപിറ്റൽ ഡേ ഇന്ററപ്റ്റഡ് ബൈ ക്രിസ്റ്റീൻ വീക്ക് എന്ന തലക്കെട്ടുള്ള ഒരു റിപ്പോർട്ട് യുട്യൂബിൽ  ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ടിന്റെ  വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ടെക്‌സാസ് ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ തങ്ങളുടെ  രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ച് കൂടുതലറിയാനും അവരുടെ ആശങ്കകളെക്കുറിച്ച് നിയമനിർമ്മാതാക്കളുമായി സംസാരിക്കാനും 200-ലധികം വ്യക്തികൾ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. “ഞങ്ങൾക്ക് നിങ്ങളെ ഇവിടെ വേണ്ട!” എന്ന് ആക്രോശിച്ചുകൊണ്ട് രണ്ട് ഡസനോളം ക്രിസ്തുമത വിശ്വാസികൾ സമീപത്ത് നിന്നും പ്രതിഷേധിച്ചപ്പോൾ   സദസ്സിലുണ്ടായിരുന്ന കുട്ടികൾ വിഷമിക്കുന്നതായി കാണപ്പെട്ടു. കൂടാതെ “വീട്ടിലേക്ക് പോകുക!” എന്ന് ആക്രോശിച്ചു കൊണ്ട് ഒരു പ്രതിഷേധക്കാരി  റാലിയിൽ പങ്കെടുക്കുന്നയാളുടെ മൈക്രോഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും മുഹമ്മദിനെ “കള്ള പ്രവാചകൻ” എന്ന് വിളിക്കുകയും ചെയ്തു.”

കൂടുതൽ അന്വേഷണത്തിൽ, 2015 ജനുവരി 29-ന് അപ്‌ലോഡ് ചെയ്ത കൂടുതൽ വാർത്താ റിപ്പോർട്ടുകൾ ന്യൂസ്‌ചെക്കർ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം,താൻ മിഷിഗണിൽ നിന്നാണെന്ന് പറഞ്ഞ ക്രിസ്റ്റിൻ വെയ്‌ക്ക് ഒരു ഘട്ടത്തിൽ പ്രസംഗിക്കുന്ന സ്ത്രീയെ  ആക്രമിക്കുകയും മൈക്രോഫോൺ പിടിച്ച് ആക്രോശിക്കുകയും ചെയ്തു. “ഇസ്ലാം അമേരിക്കയിൽ ആധിപത്യം സ്ഥാപിക്കില്ല. ദൈവകൃപയാൽ അത് ടെക്‌സാസിൽ  ആധിപത്യം സ്ഥാപിക്കില്ല.”

ഇത് സംബന്ധിച്ച റിപോർട്ടുകൾ ഇവിടെയും ഇവിടെയും വായിക്കാം.

വായിക്കാം :ചിയാൻ വിക്രം ആരാധകർക്ക് ആശംസ അറിയിക്കുന്ന വീഡിയോ 2017 ലേത്

Conclusion

ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനം തടസ്സപ്പെടുത്തുന്ന സ്ത്രീയുടെ വൈറൽ വീഡിയോ 2015-ൽ നിന്നുള്ള പഴയ വീഡിയോയാണെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. 

Result: Missing Context

Our Sources

Youtube video by FOX 7 Austin on February 7,2015

Chron report, Texas Muslim Capitol Day marred by anti-Islam protesters on 29 January, 2015

The Dallas Morning News report, Texas Muslims on Capitol visit met by protests and hostility on 29 January, 2015


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.