കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശിയ പണിമുടക്ക് മാർച്ച് 28 ന് ആരംഭിച്ചു. പണിമുടക്ക് ഇന്നും (മാർച്ച് 29)കൂടി തുടരും .മോട്ടോർ മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കുന്നതിനാൽ വാഹന ഗതാഗതം മുടങ്ങി. അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കി.ബാങ്കിംഗ് മേഖലയിലെ പ്രമുഖ ട്രേഡ് യുണിയൻ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നത് ബാങ്കിംഗ് സേവനങ്ങളെ ഭാഗികമായി ബാധിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ ഭരണകക്ഷിയായ സിപിഎമ്മിന്റെ പിന്തുണ കൂടിയുളളത് കൊണ്ട് പണിമുടക്ക് പൂര്‍ണ്ണമാണ്. എന്നാൽ മറ്റ് സംസ്‌ഥാനങ്ങളിൽ പണിമുടക്ക് ഭാഗികമാണ്.
“നാളെ ഏങ്കിലും കണ്ടവർ പറയുന്ന കേട്ട് വഴി തടയാതിരിക്കുക . ബാക്കി സംസ്ഥാനത്തുള്ളവർ നമ്മളെ കണ്ടു ചിരിക്കുന്നുണ്ടാകും,” എന്ന വിവരണത്തോടെ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ നഗരങ്ങളിലെ പണിമുടക്ക് ദിവസത്തെ ട്രാഫിക്ക് തിരക്കിന്റെത് എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളുടെ കൊളാഷുമായി ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ദേശിയ പണിമുടക്ക് കേരളത്തിൽ ഒഴിച്ച് മറ്റ് സംസ്‌ഥാനങ്ങളിൽ കാര്യമായ ചലനങ്ങൾ സൃഷ്‌ടിച്ചില്ല എന്ന് വ്യക്തമാക്കാനാണ് ഈ പടം പ്രചരിപ്പിക്കുന്നത്.
Connecting Kerala എന്ന ഗ്രൂപ്പിൽAnshad Ansha Shajahan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 1.6 k ഷെയറുകൾ ഉണ്ടായിരുന്നു.

RJ Niyas E kutty എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 725 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

Factcheck/ Verification
ഞങ്ങൾ പോസ്റ്റിനൊപ്പമുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ മലയാള മാസിക എന്ന ഓണ്‍ലൈൻ പ്രസിദ്ധീകരണം 2020 ജനുവരി ഒന്‍പതിന് കൊടുത്ത ചിത്രം കിട്ടി.

ഇപ്പോൾ പ്രചരിക്കുന്ന അതേ കൊളാഷായിരുന്നു അത്. 2020 ജനുവരിയിൽ നടന്ന ഹർത്താലിനെതിരെയുള്ള ഒരു കുറിപ്പിനൊപ്പമാണ് ഈ കൊളാഷ് കൊടുത്തിരുന്നത്.

അത് കൂടാതെ ഇതിൽ മുംബൈയുടെ ചിത്രമായി കൊടുത്തിരിക്കുന്ന പടം പഴയതാണ് എന്ന് സൂചിപ്പിക്കുന്ന ഒരു കമന്റ് ഞങ്ങൾക്ക് ഒരു പോസ്റ്റിൽ കണ്ടെത്താനായി. ആ പോസ്റ്റിൽ ഒറിജിനൽ പടം വന്ന യൂടുബ് ചാനലിന്റെ ലിങ്കും കൊടുത്തിട്ടുണ്ടായിരുന്നു.ആ ചാനലിൽ വന്ന ഒരു വീഡിയോയിലെ ഒരു ഫ്രേമിൽ നിന്നുള്ളതാണ് ആ പടം.

Arvind Shrivastav എന്ന ആൾ ആ യുട്യൂബിൽ പങ്ക് വെച്ചത് ജൂലൈ 19 2017ലാണ്.മുംബൈ മെട്രോയുടെ ഏഴാം ലൈൻ സ്ഥാപിക്കുന്നതിനാൽ മലാഡ് ഈസ്റ്റിൽ ഉണ്ടായ ട്രാഫിക്ക് ബ്ലോക്ക് എന്നാണ് യുട്യൂബ് ചാനലിന്റെ വിവരണത്തിൽ പറയുന്നത്.
2018 മെയ് ആറിന് യൂത്ത് ഇന്‍കോര്‍പറേറ്റഡ് എന്ന ഓൺലൈൻ മാധ്യമവും ഈ പടം പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്ന് തുടർന്ന് കീ വേർഡ് സെർച്ചിൽ മനസിലായി.
ബംഗളൂരുവിന്റെതായി കൊടുത്തിരിക്കുന്ന ചിത്രം ബംഗളൂരു കെആര്‍ പുരം പാലത്തിന്റേതാണ് എന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിൽ മനസിലായി.2016 സെപ്റ്റംബര്‍ 25ന് മീഡിയ സ്‌പേസ് എന്ന യുട്യൂബ് ചാനൽ ഈ പടം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കന്നഡ വെബ് ദുനിയയും 2021 ജൂലൈ ആറിന് ഈ പടം ട്രാഫിക്ക് ജാമിനെ കുറിച്ചുള്ള ഒരു വാർത്തയിൽ ഉപയോഗിച്ചിട്ടുണ്ട്. ഡല്‍ഹിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന പടം എവിടെ നിന്നുള്ളതാണ് എന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു നോക്കിയിട്ടും കണ്ടെത്താനായില്ല. എന്നാൽ മലയാള മാസിക എന്ന ഓണ്‍ലൈൻ പ്രസിദ്ധീകരണംഈ പടം കൂടി ഉൾപ്പെടുന്ന കൊളാഷ് 2020 ജനുവരി ഒന്‍പതിന് കൊടുത്തിട്ടുള്ളത് കൊണ്ട് മാർച്ച് 28ന് പണിമുടക്ക് ദിവസം എടുത്തതല്ല എന്ന് മനസിലായി.
Conclusion
പൊതുപണിമുടക്ക് ദിവസത്തേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ കൊളാഷ് മലയാള മാസിക എന്ന ഓണ്‍ലൈൻ പ്രസിദ്ധീകരണം 2020 ജനുവരി ഒന്‍പതിന് കൊടുത്ത ചിത്രം തന്നെയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഈ കൊളാഷിൽ ഉപയോഗിച്ച പടങ്ങൾ അതിനും മുൻപുള്ള ചില വർഷങ്ങളിലേതാണ്.
Result: False Context/ False
Sources
The report in Malayala Masika
Youtube video by Arvind Shrivastav
Report published in Youth Incorporated
Youtube video of Mediaspace
Report Published in Kannada Webduina
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.