Thursday, April 24, 2025
മലയാളം

Fact Check

1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്‌തോ? ഒരു അന്വേഷണം 

banner_image

1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കാളിത്തത്തെ കുറിച്ചും  അജിത് ഡോവൽ അദ്ദേഹത്തെ  അറസ്റ്റ് ചെയ്തതിനെ കുറിച്ചും  സമൂഹ മാധ്യമങ്ങളിൽ ഒരു കഥ വൈറലാവുന്നുണ്ട്.

ദീർഘമായ പോസ്റ്റിന്റെ ചുരുക്കം  ഇങ്ങനെയാണ്:”കേരളത്തിലെ തലശ്ശേരിയിൽ (1971-1972) നടന്ന വർഗീയ കലാപത്തിന് പിന്നിൽ വിജയ് കോരൻ എന്ന ഗുണ്ടയാണ് . അദ്ദേഹം മറ്റാരുമല്ല ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്.” അന്ന് കണ്ണൂരിലെ എഎസ്പിയായി ചുമതലയേറ്റ യുവ ഐപിഎസ് അജിത് ഡോവൽ (നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) വിജയനെ  ഭീഷണിപ്പെടുത്തി ജയിലിൽ അടച്ചെന്നും പോസ്റ്റിൽ പറയുന്നു.

 പിണറായിയെ 1972ൽ അറസ്റ്റ് ചെയ്തത്  തമിഴ്നാട് ഗവർണർ RN രവി ആണെന്നും ഒരു ഭാഷ്യം ഉള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

 പണ്ട് ഒരു കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ പോയപ്പോൾ ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തതും 15 മിനിറ്റിനകം പിണറായി വീട്ടിൽപോയി വസ്ത്രം മാറി വന്ന കാര്യവുമറിയാം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  എന്നാൽ ഗവർണർ ഓഫീസറുടെ  പേര് പറഞ്ഞില്ല. ഇതിനെ തുടർന്നാണ് പോസ്റ്റുകൾ.

എന്നാൽ ചില പോസ്റ്റുകളിൽ വിജയനെ കസ്റ്റഡിയിൽ എടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല എന്ന് പറയുന്നു.”രാഷ്ട്രീയ ആവശ്യങ്ങൾക്കായി ആളുകൾ കൊല്ലപ്പെടുന്നതിലേക്ക് നയിക്കുന്ന ഈ വിഡ്ഢിത്തം തടയാൻ പാർട്ടിയിലെ തന്റെ ആളുകളെ ഉപദേശിക്കണം. അതു ചെയ്യാമെങ്കിൽ അടുത്ത ദിവസം തന്നെ യാതൊരു ചാർജും കൂടാതെ തന്നെ വിട്ടയക്കുമെന്ന് എസ്പി ലോക്കപ്പിൽ നിന്ന് പുറത്തുപോകും മുന്നേ വിജയനോട് പറഞ്ഞു.അടുത്ത 6 മാസത്തേക്ക് തലശ്ശേരിയിൽ ശാന്തിയും സമാധാനവുമായിരുന്നു. എസ്പിയെ തലശ്ശേരിയിൽ നിന്ന് മാറ്റുന്നതുവരെ തലശ്ശേരി ശാന്തമായിരുന്നു,” എന്നാണ് ഇത്തരം പോസ്റ്റുകളിലെ അവകാശവാദം.

 ഈ അവകാശവാദം  പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു.  വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

Post we got in our Whatsapp tipline

സംഘ ഭൂമി  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 35 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

സംഘ ഭൂമി ‘s Post

കാവിപ്പട എന്ന ഐഡിയിൽ നിന്ന് ഞങ്ങൾ കാണും വരെ 24 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തു.

കാവിപ്പട ‘s Post

Adv SyamKumar Hariharan  എന്ന ഐഡിയിൽ നിന്നും 19 പേർ  പോസ്റ്റ്  ഷെയർ ചെയ്തു.

Adv SyamKumar Hariharan‘s Post

Fact Check/Verification


വർഗീയ കലാപം നടന്ന ആ കാലഘട്ടത്തിൽ പിണറായി വിജയൻ ഗുണ്ടയായിരുന്നുവെന്നാണ് പോസ്റ്റിലെ പരാമർശം. എന്നാൽ 1970ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം കുത്തപറമ്പ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം എംഎൽഎയായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. കേരള മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിൽ കൊടുത്ത പ്രൊഫൈലിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

Pinarayi Vijayan’s profile in Kerala CCM’s website

അന്ന്, പിണറായി വിജയന്റെ പേര് ‘വിജയൻ കോരൻ’ എന്നാണ് എന്ന് പോസ്റ്റ് പറയുന്നു. എന്നാൽ 1970ലെ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക രേഖകളിൽ അദ്ദേഹത്തിന്റെ പേര് പിണറായി വിജയൻ എന്നാണ്. പോസ്റ്റിൽ ആരോപിക്കുന്നത് പോലെ വിജയൻ കോരൻ എന്നല്ല. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ  അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ‘കോരൻ’ എന്നാണ്. എന്നാൽ അദ്ദേഹം  1972ൽ   കോരൻ വിജയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നില്ല. 

From the election results of 1970 Kerala assembly elections from election commission website

Kannur: Inside India’s Bloodiest Revenge Politics എന്ന പുസ്തകത്തിൽ കലാപം അമർച്ച ചെയ്യാൻ അജിത് ഡോവൽ നടത്തിയ ഇടപെടലുകളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഒരിടത്തും അദ്ദേഹം പിണറായി വിജയനെ അറസ്റ്റ് ചെയ്തതായി പറയുന്നില്ല. പുസ്തകം എഴുതിയ എൻ പി ഉല്ലേഖിനോട് ഞങ്ങൾ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് തലശ്ശേരിയിൽ നടന്നത് ഒരു വർഗീയ കലാപമാണ് എന്നും അതിൽ പിണറായിയ്ക്ക് പങ്കുള്ളതായി പറയുന്നത് ശുദ്ധ അസംബന്ധമാണ് എന്നുമാണ്.

മുഖ്യമന്ത്രിയുടെ  പ്രസ് സെക്രട്ടറി പി എം മനോജുമായി ഈ വിഷയത്തിൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പിണറായി അകാലത്ത് എംഎൽഎ ആയിരുന്നുവെന്നും അദ്ദേഹത്തെ അകാലത്ത് അറസ്റ്റ് ചെയ്തിരുന്നെങ്കിൽ അത് വാർത്ത പ്രാധാന്യം നേടുമെന്നുമാണ്. ഡോവൽ തലശേരി എഎസ്പി യായി പ്രവർത്തിച്ചത് 1972 ജനുവരി 2 മുതൽ ജൂലൈ ഒൻപത് വരെയാണ്. ചില പോസ്റ്റുകളിൽ  ആർഎസ്എസ് പ്രവർത്തകൻ വാടിക്കൽ രാമകൃഷ്‌ണന്റെ വധവുമായി  അതിനെ ബന്ധിപ്പിക്കുന്നു. ആ വധം നടന്നത് 1969ലാണ്. അന്ന് അജിത് ഡോവൽ തലശേരി എഎസ്പിയല്ല. മറ്റു ചില പോസ്റ്റുകളിൽ പിണറായിയെ 1972ൽ അറസ്റ്റ് ചെയ്തത്  തമിഴ്നാട് ഗവർണർ RN രവി ആണ് എന്നും പറയുന്നു. 1972 ൽ രവി ഐപിഎസിൽ പ്രവേശിച്ചിട്ട് പോലുമില്ല, മനോജ് പറഞ്ഞു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം അതിനെതിരെ പ്രതികരിച്ചതിന് 1975ലാണ് അന്ന് എംഎൽഎയായിരുന്ന  പിണറായി അറസ്റ്റ് ചെയ്യപ്പെടുന്നത് എന്ന് രേഖകൾ പറയുന്നു

വായിക്കാം:വാച്ച് യുവർ നെയ്ബർ എന്ന പേരിൽ കേരള പോലീസിന് ഒരു പദ്ധതിയുണ്ടോ ? ഒരു അന്വേഷണം

Conclusion

1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ പിണറായി പങ്കെടുക്കുകയും ഡോവൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്ത കഥ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

Our Sources


Kerala CM’s Profile

Election Commission website

Excerpts from the book ‘Kannur: Inside India’s Bloodiest Revenge Politics’

Telephone conversation with to N P Ullekh author of the book,’ Kannur: Inside India’s Bloodiest Revenge Politics’

Telephone conversation with Chief Minister’s Press Secretary P M Manoj



ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,898

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.