Thursday, April 24, 2025
മലയാളം

Fact Check

അൽ കബീർ എക്സ്പോർട്സ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനിയാണോ?

banner_image

അൽ കബീർ എക്സ്പോർട്സ് എന്ന ഹലാൽ ബീഫ് അടക്കം കയറ്റുമതി ചെയ്യുന്ന സ്ഥാപനം ബിജെപിക്കാരന്റെ കമ്പനിയാണ് എന്നും സംഘപരിവാർ അനുഭാവികളുടെ കമ്പനിയാണ് എന്നും ഹിന്ദു കമ്പനിയാണ് എന്നും വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഹലാൽ ഭക്ഷണത്തെ കുറിച്ചുള്ള ചർച്ച സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണ് ഇത്.  

SNDP Youth Movementന്റെ പോസ്റ്റിനു ഞങ്ങൾ നോക്കുമ്പോൾ 1.1k റിയാക്ഷനുകളും 430 ഷെയറുകളും കണ്ടു. “ബീഫിന്റെ പേരിൽ ആളുകളെ  തല്ലിക്കൊല്ലുന്ന നാടായ യു.പി.യിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് എക്സ്പോർട്ടിങ് കമ്പനി പ്രവർത്തിക്കുന്നത് എന്തുകൊണ്ടാവും ഇവർക്ക് പ്രശ്നമല്ലാത്തത്? എന്തുകൊണ്ടാവും ‘അൽ കബീർ’ എന്ന് പേരിട്ട് ഒരു ബിജെപിക്കാരൻ ഹലാൽ സ്റ്റിക്കർ അടിച്ച് യു.പി.യിൽ നിന്ന് വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്നത്?.” എന്നൊക്കെയാണ് ഈ പോസ്റ്റ് ചോദിക്കുന്നത്.

SNDP Youth Movement’s Facebook Post

Shihab Koottukaran ഇതേ വിഷയത്തിലിട്ട പോസ്റ്റിനു 3 ഷെയറുകളാണ് ഞങ്ങൾ കണ്ടത്. “എന്താണ് ഹലാൽ? സിംപിൾ ആയ വിവരണം. ഇത്രേ ഉള്ളൂ. അൽ കബീർ പോലുളള സംഘി കമ്പനികൾ അറബ് രാജ്യങ്ങളിൽ അവരുടെ പ്രോഡക്ടകളിൽ മാർക്കറ്റിംഗ് തന്ത്രമായും ഉപയോഗിക്കുന്നു,” എന്നാണ് Shihab Koottukaran പോസ്റ്റിൽ പറയുന്നത്. 

Shihab Koottukaran ‘s Facebokk post

Kvk Bukhariയുടെ പോസ്റ്റിനു ഞങ്ങൾ 6 ഷെയറുകൾ കണ്ടു.Kvk Bukhari പറയുന്നത് “അൽ കബീർ ഹലാൽ മാംസം ഇത് ഹിന്ദുസഹോദരങ്ങളുടെ കമ്പനിയാണ്,”എന്നാണ്.

Kvk Bukhari’s Facebook post

മൻ സൂ ർ അലി ഇതേ വിഷയത്തിലിട്ട പോസ്റ്റിനു 2 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ ഉണ്ടായിരുന്നു, “രാജ്യത്തുള്ള കന്നു കാലികളെ ആണെന്നോ പെണ്ണാന്നോ അച്ഛനെന്നോ അമ്മയെന്നോ വേർതിരിവില്ലാതെ വെട്ടിനുറുക്കിഹലാൽ അൽ കബീർ എന്ന് പേരിട്ട് മുസ്ലിം രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് കോടികൾ ഉണ്ടാക്കുന്ന  ഇയാൾ ഒന്നാതരം സവർണ്ണ ഹിന്ദുവാണ് ആരും മറക്കരുത്,” എന്ന് മൻ സൂ ർ അലി പറയുന്നു.

മൻ സൂ ർ അലി ‘s Facebook Post

Factcheck / Verification

അല്‍-കബീര്‍ പൂര്‍ണ്ണമായും മുസ്‌ലിം ഉടമസ്‌ഥത സ്ഥാപനമാണെന്നാണ് അവരുടെ വെബ്‌സൈറ്റ്  പറയുന്നത്. ആ വെബ്‌സൈറ്റ് ഇപ്പോൾ നിർജീവമാണെങ്കിലും അതിന്റെ ആർക്കൈവ്ഡ് ലിങ്ക് ഞങ്ങൾക്ക് കിട്ടി.

Screenshot of Al Kabeer Website

അൽ കബീർ എക്സ്പോർട്സ്:
ഹിന്ദു സ്ഥാപനം അല്ല 

ALKABEER – The True Story  എന്ന   പേരിൽ കമ്പനി തയ്യാറാക്കിയ ഒരു വീഡിയോയും ഞങ്ങൾക്ക് അന്വേഷണത്തിൽ കിട്ടി.

” ഇത് ഒരു മുസ്‌ലിം ഉടമസ്‌ഥയിലുള്ള സ്ഥാപനമാണെന്ന് വീഡിയോ പറയുന്നു. കമ്പനിയുടെ ചെയര്‍മാനും എംഡ‍ിയും ഗുലാമുദ്ദീന്‍ ഷെയ്ഖ് ആണ്. ഡയറക്‌ടര്‍ ആസിഫ് ഗുലാമുദ്ദീന്‍ ഷെയ്ഖ് ആണ്. കയറ്റുമതി ചെയ്യുന്ന ഇറച്ചി ഹലാല്‍ മാനദണ്ഡം പാലിച്ചാണ്. കശാപ്പ് ചെയ്യുന്നത് അത് ചെയ്യുന്നത് മുസ്ലിം മതത്തിലുള്ളവർ തന്നെയാണെന്നും വീഡിയോ പറയുന്നു.

Video Prepared by Al Kabeer Company

തുടർന്നുള്ള അന്വേഷണത്തിൽ  ഇക്കണോമിക്‌ടൈംസ് കമ്പനി ഡയറക്ടർമാരുടെ വിവരം കൊടുത്തിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. സതീഷ് സബർവാൾ, ഗുലാമുദ്ദീൻ മഖ്ബൂൽ ഷെയ്ഖ്, ആഷിഫ് ഗുലാമുദ്ദീൻ ഷെയ്ഖ്, അർഷാദ് സിദ്ദിഖി, കുൽദീപ് സിങ് ബരാർ, ഗംഗകൊണ്ടൻ സുബ്രഹ്മണ്യൻ രാമകൃഷ്ണൻ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ. ഡയറക്ടർമാരിൽ മുസ്ലിങ്ങളെ കൂടാതെ ഹിന്ദുക്കളും ഉണ്ട് എന്ന് അതിൽ നിന്നും വ്യക്തമായി.

1979-ൽ സ്ഥാപിതമായ ഈ കമ്പനി അക്കാലത്ത് ഗുലാമുദ്ദീൻ മഖ്ബൂൽ ഷെയ്ഖിന്റെ   ഉടമസ്ഥതയിലായിരുന്നുവെന്നു അതിൽ നിന്നും മനസിലായി. മറ്റുള്ള ഡയറക്ടമാർ പിന്നീട് വന്നവരാണ് എന്നും ഇക്കണോമിക്‌ടൈംസ് കൊടുത്ത വിവരത്തെ നിന്നും വ്യക്തമാണ്. യുപിയിൽ അല്ല, മഹാരാഷ്ട്രയിലാണ് ആ സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും ഇക്കണോമിക്‌ടൈംസിൽ കൊടുത്തിരിക്കുന്ന വിവരങ്ങളിൽ നിന്നും മനസിലായി.

ഹലാൽ വിഷയത്തിൽ ഞങ്ങൾ മറ്റ് ചില അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ മൂന്നെണ്ണം ഇവിടെ ചേർക്കുന്നു. Link 1, Link 2,Link 3

Conclusion


അൽ-കബീർ കമ്പനിക്ക് 6 ഡയറക്ടർമാരാണുള്ളത്. അതിൽ മൂന്ന് പേർ  മുസ്ലീങ്ങളാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.1979-ൽ സ്ഥാപിതമായ ഈ കമ്പനി അക്കാലത്ത് ഗുലാമുദ്ദീൻ മഖ്ബൂൽ ഷെയ്ഖിന്റെ  ഉടമസ്ഥതയിലായിരുന്നു. മറ്റുള്ള ഡയറക്ടമാർ പിന്നീട് വന്നവരാണ്,എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നു. യുപിയിൽ അല്ല, മഹാരാഷ്ട്രയിലാണ് ആ സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Result: Misleading/Partly False

Sources

Economic Times

Story  of Al Kabeer

Al Kabeer exports


ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു 

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,898

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.