കോൺഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധു തക്ബീർ മുഴക്കുന്ന ഒരു വിഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി സ്ഥാനം എറ്റെടുക്കുന്ന ചടങ്ങിലാണ് സിദ്ധു ഈ മുദ്രാവാക്യം വിളിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച ഉടനെ അമരീന്ദർ സിംഗ് നവജ്യോത് സിംഗ് സിദ്ദുവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.
സിദ്ദു പാക്കിസ്ഥാൻ ആർമി തലവൻ ഖമർ ജാവേദ് ബജ്‌വയുമായും പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സൗഹൃദത്തിലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെ പഞ്ചാബിലെ കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താൽ എതിർക്കുമെന്നും അമരീന്ദർ സിങ് പറഞ്ഞു. ഇത് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് പ്രചാരണം.
Kumar S എന്ന ഐഡിയിൽ നിന്നും പഞ്ചാബിലെ പുതിയ പാകിസ്ഥാൻ മന്ത്രിസഭ എന്ന പേരിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് 146 ഷെയറുകൾ ഉണ്ട്.

Archived link of the post by Kumar S
മണിലാൽ ചാണാശ്ശേരി ഐഡിയും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.`ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞത് എത്രയോ ശരിയാണെന്ന് നോക്കൂ.പഞ്ചാബിലെ പുതിയ പാകിസ്ഥാൻ മന്ത്രിസഭ,” എന്നാണ് ആ പോസ്റ്റിന്റെ വിശേഷണം.

Archived link of the post by മണിലാൽ ചാണാശ്ശേരി
Fact Check/Verification
Sidhu chants “Allahu Akbar”. എന്ന കീ വെർഡ് സെർച്ചിൽ PTC Newsന്റെ ഫേസ്ബുക്ക് ലൈവ് ലിങ്കിൽ ഈ വിഡിയോ കണ്ടെത്തി.
PTC Newsന്റെ ഫേസ്ബുക്ക് ലൈവ് ലിങ്കിൽ ഈ വിഡിയോ കണ്ടെത്തി.വീഡിയോയ്ക്ക് 4.50 മിനിറ്റ് ദൈർഘ്യം ഉണ്ടായിരുന്നു. അതിൽ ഫേസ്ബുക്കിൽ കൊടുത്തിരിക്കുന്ന വിഡിയോയിൽ സിദ്ധു അല്ലാഹു അക്ബർ വിളിക്കുന്ന ഭാഗവുമുണ്ട്.
സിദ്ധു തക്ബീർ മാത്രമല്ല മുഴക്കിയത്
PTC Newsന്റെ ഒറിജിനൽ വിഡിയോയ്ക്ക് 4.50 മിനിറ്റ് ദൈർഘ്യം ഉണ്ടായിരുന്നപ്പോൾ, മലയാളത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വിഡിയോയ്ക്ക് 10 സെക്കൻഡ് മാത്രമേ ദൈർഘ്യമുള്ളൂ.
വീഡിയോയുടെ 00:36 മിനിറ്റിൽ അല്ലാഹു-അക്ബർ” “” എന്ന് ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുമ്പോൾ, നാര-ഇ-തക്ബീർ അല്ലാഹു അക്ബർ “എന്ന് സിദ്ധു പ്രതികരിക്കുന്നു.
01:05 മിനിറ്റിൽ -ൽ സിദ്ദുവും മറ്റുള്ളവരും “ബോലെ സോ നിഹാൽ,” “സത് ശ്രീ അകൽ” എന്ന് വിളിക്കുന്നത് കേൾക്കാം. 03:04 ന് മിനിറ്റിൽ, സിദ്ധു “ജയ്കര വീർ ബജ്രംഗി” എന്ന് വിളിക്കുമ്പോൾ , മുറിയിലെ ജനക്കൂട്ടം “ഹർ-ഹർ മഹാദേവ്” എന്ന് പ്രതികരിക്കുന്നു.
നാര-ഇ-തക്ബീർ അല്ലാഹു അക്ബർ എന്നാൽ ദൈവത്തിന്റെ (അല്ലാഹു) മുദ്രാവാക്യമാണ് ഏറ്റവും മഹത്തായതാണ്. ബോലെ സോ നിഹാൽ , സത് ശ്രീ അകൽ സിഖ് സമുദായംഗങ്ങൾ പോരാട്ടത്തിന് മുൻപ് വിളിക്കുന്ന മുദ്രാവാക്യമാണ്. അതിന്റെ അർഥം ദൈവമാണ് പരമമായ സത്യം എന്ന് പറയുന്നവർ നിത്യമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ജയ്കര വീർ ബജ്‌രംഗി ഹർ-ഹർ മഹാദേവ് എന്നത് ഹിന്ദു സമൂഹത്തിലെ ആളുകൾ പോരാട്ടത്തിന്റെ മുദ്രാവാക്യമാണ്, അതിനർത്ഥം ദൈവം (മഹാദേവൻ) തന്റെ അനുയായികളുടെ വിഷമം ഇല്ലാതാക്കും എന്നാണ്.
വായിക്കാം: സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ്
Conclusion
PTC Newsന്റെ ഒറിജിനൽ വിഡിയോയ്ക്ക് 4.50 മിനിറ്റ് ദൈർഘ്യമുണ്ട്. ആ വീഡിയോയുടെ 10 സെക്കന്റ് മാത്രം എടുത്താണ് മലയാളത്തിൽ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വിവിധ മതങ്ങളെ സംബന്ധിക്കുന്ന മുദ്രാവാക്യങ്ങൾ സിദ്ധു വിളിക്കുന്നുണ്ട്.
Result: Misplaced Context
Our Sources
Analysis of the video
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.