Claim
സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസിനെ ബൃന്ദ കാരാട്ട് വിമർശിച്ചതായി അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ധൂർത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും, സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞതായാണ് പോസ്റ്റുകൾ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: 2 ശതമാനം പലിശയ്ക്ക് പോസ്റ്റ് ഓഫീസിൽ നിന്നും ലോൺ കിട്ടുമോ?
Fact
ഞങ്ങൾ ഇംഗ്ലീഷിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ 2023 നവംബർ 24ന് സിപിഎം സംസ്‌ഥാന കമ്മിറ്റി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൊടുത്ത പോസ്റ്റ് കണ്ടു.
“നവകേരള സദസുമായി ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ പാർലമെന്റ് അംഗവുമായ ബൃന്ദ കാരാട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി,”എന്നാണ് പോസ്റ്റ്.

സിപിഎം മുഖപത്രമായ ദേശാഭിമാനിയും 2023 നവംബർ 24ന് ഇത് സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ട്.
“ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ബൃന്ദ ആവശ്യപ്പെട്ടു. ‘കേരളത്തിൽ നടക്കുന്നത് ധൂർത്താണെന്നും പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയെ കണ്ട് പഠിക്കണമെന്നും’ താൻ പറഞ്ഞതായാണ് കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകൾ വസ്തുതാ വിരുദ്ധവും തന്റെയും പാർട്ടിയുടെയും സൽപ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണ്,” എന്നാണ് ദേശാഭിമാനി വാർത്ത പറയുന്നത്.
“വ്യാജ പോസ്‌റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. താൻ പറഞ്ഞതെന്ന വ്യാജേനയാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണിത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കമെന്നും ബൃന്ദ പരാതിയിൽ ആവശ്യപ്പെട്ടു,” വാർത്ത തുടരുന്നു.

ഇതിൽ നിന്നും നവകേരള സദസിനെ ബൃന്ദ വിമർശിച്ചതായി അവകാശപ്പെടുന്ന പോസ്റ്റുകൾ വ്യാജമാണ് എന്ന് വ്യക്തമായി.
Result: False
ഇവിടെ വായിക്കുക: Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്?
Sources
Facebook post by CPIM Kerala on November 24, 2023
News report by Deshabhimani on November 24, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.