Claim
ഉക്രെയ്ൻ തലസ്ഥാനമായ കീവിന് സമീപം അടുത്തിടെയുണ്ടായ ഹെലികോപ്റ്റർ അപകടം.

ട്വീറ്റിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം.
Fact
വൈറൽ ഫൂട്ടേജിന്റെ കീഫ്രെയിമുകൾ ഉപയോഗിച്ചുള്ള Google റിവേഴ്‌സ് ഇമേജ് സെർച്ച് ഞങ്ങളെ നയിച്ചത് WFAAയുടെ, 2022 മാർച്ച് 26-ന്, ‘റൗലറ്റിലെ ഹെലികോപ്റ്റർ തകരാറിന്റെ സെൽഫോണിൽ പകർത്തിയ വീഡിയോ’ എന്ന തലക്കെട്ടിലുള്ള ഒരു YouTube വീഡിയോയിലേക്കാണ്.

“വെള്ളിയാഴ്ച രാവിലെ റൗലറ്റിൽ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചതിനെ തുടർന്ന് പൈലറ്റ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു,എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഡെക്‌സാം റോഡിന് സമീപമുള്ള ലേക്‌വ്യൂ പാർക്ക്‌വേയുടെ 2200 ബ്ലോക്കിന് അടുത്ത് ബിസിനസ്സ് സ്ഥാപങ്ങളാൽ ചുറ്റപ്പെട്ട ഒരു തുറന്ന സ്ഥലത്താണ് അപകടമുണ്ടായത്. വടക്കുകിഴക്കൻ ഡാളസ് കൗണ്ടിയിൽ ഗാർലൻഡിന് തൊട്ടു കിഴക്കാണ് റൗലറ്റ്.”
ഇതിനെത്തുടർന്ന്, ഞങ്ങൾ “Helicopter crash,” & “Rowlett” എന്ന് ഒരു കീവേഡ് സെർച്ച് നടത്തി. FOX 4 Dallas-Fort Worthന്റെ മാർച്ച് 26, 2022 നൾ .ഒരു വീഡിയോ റിപ്പോർട്ട് കിട്ടി. വൈറൽ ഫൂട്ടേജിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള അതിന്റെ, വിവരണം ഇങ്ങനെയാണ്, “വീഡിയോ വെള്ളിയാഴ്ച റൗലറ്റ് ഫീൽഡിൽ ഒരു ഹെലികോപ്റ്റർ തകരുന്നതിന് മുമ്പുള്ള നിമിഷങ്ങൾ കാണിക്കുന്നു. ഇടിയുടെ ആഘാതത്തിൽ അത് തീപിടിച്ച് പൈലറ്റും ഒരു യാത്രക്കാരനും മരിച്ചു.”

2022 മാർച്ച് 26 ലെ ഒരു റിപ്പോർട്ടിൽ, Daily Mail റൗലറ്റ് ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് വിശദീകരിക്കുമ്പോൾ അതേ ദൃശ്യങ്ങൾ നൽകിയിട്ടുണ്ട്.
ഉക്രെയ്ൻ തലസ്ഥാനമായ കീവിന് സമീപം അടുത്തിടെഹെലികോപ്റ്റർ തകർന്ന സംഭവമല്ല വൈറൽ ദൃശ്യങ്ങളിൽ എന്ന് ഞങ്ങൾക്ക് അതിൽ നിന്നും മനസിലായി. വീഡിയോ 2022ലേതാണ്. യുഎസിലെ റൗലറ്റിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിന്റെ ദൃശ്യങ്ങളാണ്.
Result: False
Sources
YouTube Video By WFAA, Dated March 26, 2022
YouTube Video By FOX 4 Dallas-Fort Worth, Dated March 26, 2022
(ഈ ലേഖനം ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെവസുധ ബെറിയാണ് . അത് ഇവിടെ വായിക്കാം.)
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.