Claim
“ശ്രദ്ധിക്കുക.! ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നിങ്ങൾ ലെഫ്റ്റായാൽ പിന്നീട് ആ നമ്പർ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ആർക്കും സാധിക്കുകയില്ല. പിന്നെ ലിങ്ക് വഴിയും കയറാൻ പറ്റില്ല. ഇത് Whatsapp ന്റെ പുതിയ അപ്ഡേറ്റ് ആണ്. ആരെങ്കിലും താൽക്കാലികമായി മാറിനിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ റിമൂവാക്കി തരാൻ അഡ്മിൻസിനു മെസ്സേജ് അയക്കുക. എങ്കിൽ മാത്രമെ പിന്നീട് തിരിച്ച് ആഡാക്കാൻ സാധിക്കുകയുള്ളു,” എന്ന വാട്ട്സ്ആപ്പ് മെസ്സേജ്.

Fact
വാട്ട്സ്ആപ്പിലാണ് പോസ്റ്റ് പ്രധാനമായും ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
പോസ്റ്റിന്റെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ കീവേഡ് സേർച്ച് ചെയ്തു. അപ്പോൾ blog.whatsapp.comൽ നിന്നും New Features for Groups എന്ന തലക്കെട്ടിൽ 2018 മേയ് 15നുള്ള ഒരു അപ്‌ഡേറ്റ് ലഭിച്ചു. അതിൽ മറ്റ് ഫീച്ചറുകൾക്ക് ഒപ്പം ഇത്തരം ഒരു അറിയിപ്പും കണ്ടു:” ഉപയോക്താക്കളെ അവർ വിട്ടുപോയ ഗ്രൂപ്പുകളിലേക്ക് ആവർത്തിച്ച് ചേർക്കാത്തിരിക്കാൻ ഞങ്ങൾ ഒരു പരിരക്ഷഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചറുകൾ ഇന്ന് ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഈ പുതിയ അപ്‌ഡേറ്റുകൾ നിങ്ങൾ ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു!”

അതിനെ കുറിച്ച് കുടുതൽ വ്യക്തത വരുത്താൻ ഞങ്ങൾ വീണ്ടും കീ വേർഡ് സേർച്ച് നടത്തി.അപ്പോൾ വാട്ട്സ്ആപ്പ് ഹെൽപ്പ് സെന്ററിൽ കൊടുത്ത ഒരു FAQ കണ്ടു.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ എങ്ങനെ വീണ്ടും ചേരാം
FAQൽ എങ്ങനെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ എങ്ങനെ വീണ്ടും ചേരാം എന്ന് വ്യക്തമാക്കുന്നുണ്ട്. “നിങ്ങൾ ഉപേക്ഷിച്ച ഗ്രൂപ്പ് ചാറ്റിൽ വീണ്ടും ചേരണമെങ്കിൽ, ഗ്രൂപ്പ് അഡ്മിൻ നിങ്ങളെ ഗ്രൂപ്പിലേക്ക് വീണ്ടും ക്ഷണിക്കേണ്ടതുണ്ട്. നിങ്ങൾ ഗ്രൂപ്പ് അഡ്മിൻ മാത്രമായിരിക്കുകയും ഗ്രൂപ്പ് വിട്ടുപോകുകയും ചെയ്താൽ, റാൻഡമായി തിരഞ്ഞെടുത്ത ഒരാളെ പുതിയ അഡ്മിൻ ആകും. നിങ്ങളെ ഗ്രൂപ്പിലേക്ക് വീണ്ടും ക്ഷണിക്കാനും നിങ്ങളെ വീണ്ടും ഗ്രൂപ്പ് അഡ്മിനാക്കാനും അഡ്മിനോട് നിങ്ങൾക്ക് ആവശ്യപ്പെടാം,” FAQ പറയുന്നു.
FAQൽ എങ്ങനെ നിങ്ങൾ രണ്ടുതവണ വിട്ടുപോയ ഗ്രൂപ്പിൽ വീണ്ടും ചേരാം എന്നും വ്യക്തമാക്കുന്നുണ്ട്.”നിങ്ങൾ രണ്ടുതവണ വിട്ടുപോയ ഗ്രൂപ്പിൽ വീണ്ടും ചേരണമെങ്കിൽ, ഗ്രൂപ്പ് അഡ്മിൻ നിങ്ങളെ വീണ്ടും ക്ഷണിക്കുന്നതിന് 24 മണിക്കൂർ കാത്തിരിക്കണം. വീണ്ടും ക്ഷണിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം ഒഴിവാക്കാൻ, അഡ്മിന് നിങ്ങളുമായി ഒരു ഗ്രൂപ്പ് ക്ഷണ ലിങ്ക് പങ്കിടാനാകും.ശ്രദ്ധിക്കുക: നിങ്ങൾ ഒരു ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം, ഗ്രൂപ്പ് അഡ്മിൻ വീണ്ടും ചേർക്കുന്നതിന് നിങ്ങൾ കാത്തിരിക്കേണ്ട സമയം ക്രമാതീതമായി വർദ്ധിക്കുന്നു. നിങ്ങൾ കാത്തിരിക്കേണ്ട പരമാവധി സമയം 81 ദിവസമായിരിക്കും,”FAQ പറയുന്നു.
ഇതിൽ നിന്നെല്ലാം ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വിട്ടുപോയാൽ വീണ്ടും ചേരാവുന്ന ഓപ്‌ഷൻ ഉണ്ട് എന്ന് വ്യക്തം. എന്നാൽ ഒരു ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം നിങ്ങളെ തിരിച്ച് ചേർക്കാവുന്ന സമയം കൂടിക്കൊണ്ടിരിക്കും.
Result: False
Sources
Blog Whatsapp on May 18,2018
FAQ in Whatsapp help centre
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.