Sunday, April 13, 2025

Fact Check

 Fact Check: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ  രക്ഷപ്പെടാനാവുമോ?

banner_image

Claim: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാം.

Fact: ഈ അവകാശവാദം തെറ്റാണെന്ന് വിദഗ്ധർ. 

തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ  രക്ഷപ്പെടാമെന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റായ ഡോക്ടർ അനിൽകുമാറിന്റെ പേരിലാണ് പോസ്റ്റ്.

ദീർഘമായ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ പറയുന്നു: “പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെ എത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി. മി. ദൂരമുണ്ട്. നിർഭാഗ്യവശാൽ അവിടെ വരെ എത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല. CPR – Cardio Pulmonary Resuscitation (ഹൃദയ ശ്വാസകോശ പുനരുജ്ജീവനം)-ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ, നിങ്ങളെ അത് അഭ്യസിപ്പിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല.”

“കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരും പരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും. അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചു കൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ.

എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുക എന്നുളളത്. ഓരോ ചുമയ്ക്ക് മുൻപും ദീർഘശ്വാസം എടുക്കുകയും, നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

എന്താണ് സിപിആർ? തുടർച്ചയായി ചുമച്ചും ശ്വസിച്ചും ജീവൻ വീണ്ടെടുക്കുന്ന പ്രക്രിയയും അതും തമ്മിലുള്ള വ്യത്യാസം?

ഒരാളുടെ ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പ് നിലച്ചതോ ആയ പല അടിയന്തിര സാഹചര്യങ്ങളിലും ഉപയോഗപ്രദമായ ഒരു ജീവൻ രക്ഷിക്കുന്ന ടെക്‌നിക്ക് ആണ് കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ). ഉദാഹരണത്തിന്, ഒരാൾക്ക് ഹൃദയാഘാതം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ഏതാണ്ട് മുങ്ങിമരിക്കുമ്പോൾ. കഠിനവും വേഗതയേറിയതുമായ നെഞ്ച് കംപ്രഷനുകൾ ഉപയോഗിച്ച് സിപിആർ ആരംഭിക്കാൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.

ആരെങ്കിലും ശ്വസിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ അവരുടെ ഹൃദയം നിലച്ചാൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു പ്രഥമ ശുശ്രൂഷ വിദ്യയാണ് സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ).

സിപിആറിന് ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയും, എല്ലാവർക്കും പഠിക്കാൻ കഴിയുന്ന ഒരു വൈദഗ്ധ്യവുമാണ്.
സിപിആറിൽ നെഞ്ചിൽ അമർത്തുന്നതും വായിൽ നിന്ന് വായിലേക്ക് വായു നൽകുന്നതും ഉൾപ്പെടുന്നു (രക്ഷാശ്വാസം).

സിപിആറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്  നെഞ്ചിൽ അമർത്തുന്ന പ്രക്രിയ(ചെസ്റ്റ് കംപ്രഷനുകൾ. നിങ്ങൾക്ക് വായിൽ നിന്ന് വായിലേക്ക്  ശ്വാസം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ, കംപ്രഷനുകൾ ഫലപ്രദമായിരിക്കും.

ഇതിൽ നിന്നും വിഭിന്നമാണ് ഇവിടെ പറയുന്ന തുടർച്ചയായി ചുമച്ചും ശ്വസിച്ചും ജീവൻ നല്കുന്ന പോസ്റ്റിൽ പറയുന്ന പ്രക്രിയ.

ഇവിടെ വായിക്കുക: Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?

Fact Check/Verification


മഞ്ചേരി മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റായ ഡോക്ടർ അനിൽകുമാറിന്റെ പേരിലാണ് പോസ്റ്റ്. അത് കൊണ്ട് ഞങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു.  ആ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ഡോക്ടർ അനിൽകുമാർ എന്ന പേരിലൊരു ഡോക്ടർ മഞ്ചേരി മെഡിക്കൽ കോളേജിലില്ല.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ വെബ്‌സൈറ്റ് പറയുന്നത്, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന”ചുമ സിപിആർ” അംഗീകരിക്കുന്നില്ല എന്നാണ്.

“പെട്ടെന്നുള്ള ആർറിഥ്മിയ (അസാധാരണമായ ഹൃദയ താളം) സമയത്ത്, ബോധമുള്ള, പ്രതികരിക്കുന്ന ഒരാൾക്ക് ശക്തിയായും ആവർത്തിച്ചും ചുമയ്ക്കാൻ കഴിഞ്ഞേക്കും. തലച്ചോറിലേക്കുള്ള മതിയായ രക്തയോട്ടം നിലനിർത്താൻ സഹായിക്കുക വഴി ഇത് കൊണ്ട് കുറച്ച് നിമിഷങ്ങൾ വരെ ബോധാവസ്ഥയിൽ തുടരും. ഇത് ആശുപത്രിക്ക് പുറത്ത് പൊതുവെ ഉപയോഗപ്രദമല്ല. പ്രതികരിക്കാത്ത രോഗികൾക്ക് ‘ചുമ സിപിആർ’ നടത്താൻ കഴിയില്ല,” വെബ്‌സൈറ്റ് പറയുന്നു.  

“ചുമ സിപിആർ” എന്നത് കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി പോലുള്ള ക്രമീകരണങ്ങളിൽ ഒരു താൽക്കാലിക നടപടിയായിരിക്കാം. അവിടെ രോഗികൾ ബോധപൂർവവും നിരന്തരം നിരീക്ഷിക്കപ്പെടുന്നതുമാണ് (ഉദാഹരണത്തിന്, ഒരു ഇലക്ട്രോകാർഡിയോഗ്രാം മെഷീൻ ഉപയോഗിച്ച്). ഒരു നഴ്സിനോ ഫിസിഷ്യനോ, പെട്ടെന്നുള്ള ആർറിഥ്മിയയുടെ പ്രാരംഭ നിമിഷങ്ങളിൽ ഓരോ മൂന്ന് സെക്കൻഡിലും നിർബന്ധിതമായി ചുമക്കാൻ രോഗികളെ നിർദ്ദേശിക്കാനും പരിശീലിപ്പിക്കാനും കഴിയും. എന്നാൽ എല്ലാ രോഗികളിലും ഇത് ഫലപ്രദമല്ല. അത് കൊണ്ട് കൃത്യമായ ചികിത്സ ഇതിന്റെ പേരിൽ വൈകിപ്പിക്കരുത്,” അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ വെബ്‌സൈറ്റ് തുടരുന്നു.

Courtesy: Website of American Heart Association
Courtesy: Website of American Heart Association

“കേവലം ചുമ എല്ലായ്‌പ്പോഴും ക്രമരഹിതമായ താളം ശരിയാക്കില്ലെന്നും ഹൃദയസ്തംഭനത്തിൽ നിന്ന് രോഗിയെ തടയാൻ ഇതിന് കഴിയില്ലെന്നും,”ചിക്കാഗോ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ വെബ്‌സൈറ്റ് പറയുന്നു.


ക്ലീവ്‌ലാൻഡ് ക്ലിനിക്കിൻ്റെ വെബ്‌സൈറ്റ് പറയുന്നത്, “ഹൃദയസ്തംഭനത്തെ തുടർന്ന് ഒന്നോ രണ്ടോ മിനിറ്റ് രക്തയോട്ടം നിലനിർത്താനുള്ള ഫലപ്രദമായ മാർഗമാണ് ചുമ സിപിആർ,” ഡോ. നിസെൻ പറയുന്നു. “എന്നിരുന്നാലും, ഹൃദയാഘാതമുള്ള ഒരു രോഗിക്ക് ഇത് ഉപയോഗപ്രദമല്ല. ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ, അബോധാവസ്ഥയും മരണവും അതിവേഗം പിന്തുടരുന്നു. മാരകമായ ആർറിഥ്മിയ അനുഭവപ്പെട്ടാൽ ഹൃദയത്തെ വിശ്വസനീയമായി പുനഃസജ്ജമാക്കാനുള്ള ഏക മാർഗം ഡിഫിബ്രില്ലേഷൻ ആണ് എന്നാണ്.”

Courtesy: Website of Cleveland Clinic
Courtesy: Website of Cleveland Clinic

2021 ജനുവരി 14-ലെ ഫേസ്ബുക്ക് പോസ്റ്റിൽ അപ്പോളോ ഹോസ്പിറ്റൽസ് ഇങ്ങനെ പറയുന്നു: “ചുമ സിപിആർ എന്ന് പറയുന്നത്, ഒരാൾക്ക് ഹൃദയാഘാതം അനുഭവപ്പെടുകയാണെങ്കിൽ സമ്മർദ്ദം നിലനിറുത്താൻ നെഞ്ചിൽ നിന്ന് തലച്ചോറിലേക്ക് രക്തം ഒഴുകുന്നത് വർദ്ധിപ്പിക്കാൻ അക്രമാസക്തമായി ചുമക്കുന്നതിനെയാണ്. ഈ നടപടിക്രമം ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചാരം നേടിയിട്ടുണ്ട്. പക്ഷേ അത് മിക്കവാറും ഫലപ്രദമല്ല. ഹൃദയാഘാതം/ഹൃദയസ്തംഭനം ഉണ്ടായാൽ ചുമ സിപിആർ നടത്തി വൈദ്യസഹായം തേടുന്നതിനോ ആംബുലൻസ് വിളിക്കുന്നതിനോ കാലതാമസം വരുത്താതിരിക്കുന്നതാണ് ഉചിതം.”

Facebook post of Apollo Hospitals
Facebook post of Apollo Hospitals 

2023 ഓഗസ്റ്റ് 5-ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാർഡിയോളജിസ്റ്റായ ഡോ.നവീൻ ഭാംരി പറയുന്നത്, ഹൃദയസ്തംഭനമുണ്ടായാൽ, പ്രഥമ ശുശ്രൂഷ നൽകി, ജീവൻ രക്ഷിക്കാനുള്ള ഏക ഫലപ്രദമായ മാർഗ്ഗം സിപിആർ ആണെന്നാണ് (ചുമ സിപിആർ മിഥ്യയാണ്).

  Facebook Video of Dr Navin Bhamri
  Facebook Video of Dr Navin Bhamri 

ഇവിടെ വായിക്കുക: Fact Check: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറിയോ?  

Conclusion

തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ  രക്ഷപ്പെടാം എന്ന ധാരണ തെറ്റാണ് എന്ന് വിദഗ്ധർ പറയുന്നു.

Result: False

ഇവിടെ വായിക്കുക: Fact Check: റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ചെരിപ്പെറിഞ്ഞോ?

Sources
Website of American Heart Association
Website of The University of Chicago Medicine
Website of Cleveland Clinic
 Facebook post of Apollo Hospitals on January 14, 2021
  Facebook Video of Dr Navin Bhamri on August 5, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,713

Fact checks done

FOLLOW US
imageimageimageimageimageimageimage