Claim: സാംസങ് കമ്പനിയുടെ സമ്മാന പദ്ധതി.
Fact:അത്തരം ഒരു പദ്ധതിയും സാംസങ് പ്രഖ്യാപിച്ചിട്ടില്ല.
“ഈ പോസ്റ്റ് പങ്കിടുകയും ചിത്രത്തിൽ {86} അല്ലാതെ മറ്റൊരു നമ്പർ കണ്ടെത്തുകയും ചെയ്യുന്ന ആർക്കും ഒരു സർപ്രൈസ് സമ്മാനം നൽകാൻ ഇന്ന് ഞങ്ങളുടെ കമ്പനി തീരുമാനിച്ചു. നിങ്ങളുടെ പേര് സ്ഥിരീകരിക്കാൻ മറക്കരുത്,” എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.. സാംസങ് കമ്പനിയുടെ പേരിലാണ പോസ്റ്റ്.
https://tinyurl.com/4eyzmf3z എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കാരണം നിങ്ങളുടെ പേര് വിജയകരമായി രജിസ്റ്റർ ചെയ്തതിന് ശേഷം, സെൽഫോൺ സമ്മാനം വിജയിക്ക് നേരിട്ട് അയയ്ക്കും,” എന്നും പോസ്റ്റ് പറയുന്നു.
𝘚𝘢𝘮𝘴𝘶𝘯𝘨 𝘍𝘢𝘯𝘴 എന്ന പേജിൽ നിന്നും 3.7 k ആളുകൾ ഈ പോസ്റ്റ് ഷെയർ ചെയ്തു.

നമ്മുടെ കേരളം എന്ന പേജിൽ നിന്നും എന്ന പേജിൽ നിന്നും 558 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തു.

സമ്മാന പദ്ധതികളുടെ പേരിൽ മുൻപും തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം’ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിച്ചപ്പോൾ ഞങ്ങൾ അത് ഫാക്ട് ചെക്ക് ചെയ്തിരുന്നു. ഞങ്ങളുടെ പോസ്റ്റ് പങ്കിടുകയും അവരുടെ ഭാഗ്യ നമ്പർ ബോക്‌സ് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആർക്കും ഞങ്ങളുടെ കമ്പനി ഔദ്യോഗികമായി 10 കാറുകൾ നൽകും എന്നായിരുന്നു അന്നത്തെ പോസ്റ്റുകൾ.
ഇവിടെ വായിക്കുക:Fact Check: മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തോ?
Fact Check/Verification
ഇവ വെരിഫൈഡ് അക്കൗണ്ടുകളല്ല എന്നത് ശ്രദ്ധേയമാണ്. പോരെങ്കിൽ 𝘚𝘢𝘮𝘴𝘶𝘯𝘨 𝘍𝘢𝘯𝘴 എന്ന പേജ് തുടങ്ങിയത് 2023 മേയ് മാസത്തിലാണ്. പ്രൊഫൈലുകളിൽ നൽകിയിരിക്കുന്ന ലിങ്ക് ഒരു ബ്ലോഗ് സ്‌പോട്ടിന്റേതാണ്. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിലോ ഫേസ്ബുക്ക് പേജിലോ അത്തരം ഒരു ഓഫറിനെ കുറിച്ച് പറയുന്നില്ല,.

സാംസങ് ഇന്റർനാഷണൽ വെബ്‌സൈറ്റിൽ ഇത്തരം തട്ടിപ്പുകളിൽ നിന്നും സുരക്ഷിതരാവുക എന്ന മുന്നറിയിപ്പുമുണ്ട്. എല്ലാ സമ്മാന പദ്ധതികളും ഔദ്യോഗിക വെബ്‌സൈറ്റ് നോക്കി മാത്രം തിരഞ്ഞെടുക്കുക എന്നാണ് അവർ പറയുന്നത്.

ഇവിടെ വായിക്കുക:Fact Check: ആകാശത്തിൽ ഓടുന്ന കുതിരയുടെ മേഘരൂപം എഡിറ്റഡ് ആണ്
Conclusion
സാംസങിന്റെ സമ്മാന പദ്ധതിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു
Result: False
ഇവിടെ വായിക്കുക:Fact Check: പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Sources
Samsung Website
Samsung Fake Alert
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.