Wednesday, April 23, 2025
മലയാളം

Fact Check

Fact Check: ഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ?

Written By Sabloo Thomas
Nov 30, 2024
banner_image

Claim
ഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങിനെ പറ്റി  പൊലീസ് നല്‍കിയ അലര്‍ട്ട്.

Fact
ഇത്തരമൊരു സംഘത്തെ പറ്റി കേരള പോലീസ് അലർട്ട് നൽകിയിട്ടില്ല.

ഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങിനെ പറ്റി പൊലീസ് നല്‍കിയ അലര്‍ട്ട് എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.

“കമ്പിളി വില്‍ക്കാനായി കേരളത്തില്‍ വന്ന north lndians ആണ് ഈ ഫോട്ടോയില്‍ കാണൂന്നത്. ആരേയും യാതൊരു കാരണവശാലും വീട്ടില്‍ കയറ്റരുത്. കൊടും കൂറ്റവാളികളാണ്. Important message from inter state Police ഈ message എല്ലാവരും പരമാവധി Family ഗ്രൂപ്പിൽ forward ചെയ്യുക. നമ്മുടെ മക്കളുടെ സുരക്ഷക്ക് വേണ്ടി ഷെയര്‍ ചെയ്യുക. മാതാപിതാക്കള്‍ ശ്രദ്ധിക്കുക,” എന്നാണ് പോസ്റ്റുകൾ.

കുറുവ സംഘം എന്ന പേരിൽ ഒരു കവർച്ച സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നതായി വാർത്ത വരുന്ന സന്ദർഭത്തിലാണ് ഈ പോസ്റ്റ് വൈറലാവുന്നത്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

ഇവിടെ വായിക്കുക: Fact Check: വീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ സംഘമല്ല

Factcheck/ Verification

ഞങ്ങൾ ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ദൈജിവേള്‍ഡ്, എന്ന മാധ്യമം 2019 ജൂലൈ 29ന് ഇതേപ്പറ്റി നൽകിയ വാര്‍ത്ത കിട്ടി. ചിക്കമംഗളൂരു പ്രദേശങ്ങളിലും ജില്ലയുടെ മറ്റു സ്ഥലങ്ങളിലും പുതപ്പ് വില്‍ക്കാനെന്ന പേരില്‍ എത്തുന്നവര്‍ മോഷണം നടത്തുന്നുവെന്ന മംഗളൂരു പൊലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശമാണ് വാർത്തയിൽ. പ്രചരിക്കുന്ന പടവും അതിൽ ഉണ്ടായിരുന്നു.

News report by Daijiworld
News report by Daijiworld 

ഉദയവാണിയും ഇതേ പടത്തിനൊപ്പം ഈ വാർത്ത 2019 ജൂലൈ 29ന് നൽകിയിട്ടുണ്ട്.

News report by Udayavani
News report by Udayavani 

കൂടാതെ തെലുങ്കില്‍ ഇതേ പ്രചാരണം വ്യാപകമായപ്പോള്‍, ഇത് വ്യാജമാണെന്ന് സ്ഥിരീകരിച്ച് മുത്തലിബ് ഖാന്‍ എന്നയാള്‍ എക്‌സിൽ ചോദിച്ച സംശയത്തിന് ഹൈദരാബാദ് പൊലീസിന്റെ 2019 ജൂലൈ 31 മറുപടിയും ഞങ്ങൾക്ക് ലഭിച്ചു.

https://x.com/hydcitypolice/status/1156300192527687680
X post@@hydcitypolice

സ്റ്റേറ്റ് പോലീസ് മീഡിയ സെൽ ഡെപ്യുട്ടി ഡയറക്ടർ  വിപി പ്രമോദ് കുമാറുമായി സംസാരിച്ചു. എന്നാൽ ഇത്തരത്തിൽ യാതൊരു അറിയിപ്പും കേരള പൊലീസ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ വായിക്കുക: Fact Check: അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ 2023ലേത്

Conclusion

ഇത് 2019ല്‍ കര്‍ണാടക സംസ്ഥാനത്ത് നല്‍കിയ ഒരു മുന്നറിയിപ്പാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.  ഇത്തരമൊരു സംഘത്തെ പറ്റി കേരള പോലീസ് അലർട്ട് നൽകിയിട്ടില്ല.

Result: False

Sources
News report by Daijiworld on July 29, 2019
News report by Udayavani on  July 29, 2019
X post@@hydcitypolice  on July 30,2019
Telephone conversation with Kerala State Police Information Centre Deputy Director V P Pramod Kumar


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.