”കോടതിയിൽ മാന്യമായി പെരുമാറാത്തതിന് വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്ന രംഗം, മഹാരാഷ്ട്രയിലാണ് ഇത് നടക്കുന്നത്.”ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ വിവരണമാണിത്.
Shahul Hameed എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ 3 .7 k ഷെയറുകൾ ഉണ്ടായിരുന്നു.

P R Rajeev Rajeev എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 69 ഷെയറുകൾ ഉണ്ടായിരുന്നു.

Nizar Punathil എന്ന ഐഡിയിൽ നിന്നും 15 പേരാണ് ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തത്.

Absar Mohamed P A എന്ന ഐഡിയിൽ നിന്നും 11 പേർ വീഡിയോ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.
Fact Check/Verification
പ്രചരിക്കുന്ന വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ കീ ഫ്രേമുകൾ ആക്കി. തുടർന്ന് കീ ഫ്രേയ്മുകളിൽ ഒന്ന് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് തിരച്ചില്‍ നടത്തി. അപ്പോൾ B&B Legal എന്ന ഐഡിയിൽ നിന്നും ഒക്ടോബർ 29 2022ലെ ഒരു ട്വീറ്റ് കിട്ടി.
ട്വീറ്റ് ഇങ്ങനെ പറയുന്നു:”ദമ്പതികളെ പ്രതിനിധീകരിച്ചു എതിർ ഭാഗത്തായി കോടതിയിൽ വാദിക്കുന്ന 2 വനിതാ അഭിഭാഷകർ, തമ്മിൽ കാസ്ഗഞ്ച് കുടുംബ കോടതിയുടെ പരിസരത്ത് തർക്കം ഉണ്ടായി. അത് അടിയിൽ കലാശിച്ചു.”
ഒക്ടോബർ 29,2022 ന് ദി പ്രിന്റിൽ എ എൻ ഐയ്ക്ക് ക്രെഡിറ്റ് നൽകി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ തലക്കെട്ട് ഇങ്ങനെയാണ്”കാസ്ഗഞ്ച് കുടുംബ കോടതിയിൽ മറ്റൊരു അഭിഭാഷകയുമായി വഴക്കിട്ടതിന് അഭിഭാഷകയ്ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.”

ടൈംസ് ഓഫ് ഇന്ത്യയും ഒക്ടോബർ 29ന് ഈ വീഡിയോയിലെ ദൃശ്യങ്ങളിൽ ഒന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ”ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് കുടുംബക്കോടതിയില്‍ എതിർ കക്ഷികള്‍ക്കു വേണ്ടി ഹാജരായ വനിതാ അഭിഭാഷകർ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.”

2022 ഒക്ടോബർ 29-ന് ജനസത്ത റിപ്പോർട്ട് പറയുന്നതും രണ്ട് വനിതാ അഭിഭാഷകർ കുടുംബ കോടതിയിൽ വഴക്കിടുന്നുവെന്നാണ്. ഈ റിപ്പോർട്ടുകളിൽ നിന്നും അഭിഭാഷകയെ മർദ്ദിക്കുന്നത് വനിതാ ജഡ്ജി അല്ല എന്ന് മനസിലാവും.
Conclusion
വൈറൽ വീഡിയോയിലെ സംഭവം നടന്നത്,ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് കുടുംബകോടതിയിലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അല്ലാതെ പോസ്റ്റിൽ പറയുന്നത് പോലെ മഹാരാഷ്ട്രയിൽ അല്ല.വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്നുവെന്ന പോസ്റ്റിലെ അവകാശവാദവും തെറ്റാണ്. രണ്ട് വനിതാ അഭിഭാഷകരാണ് ഏറ്റുമുട്ടിയത്.
Result: False
Sources
Tweet by B&B Legal on October 29,2022
News report by the Print on October 29,2022
News report by the Times of India on October 29,2022
News report by the Loksatta on October 30,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.