Friday, April 4, 2025
മലയാളം

Fact Check

മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല

banner_image

മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ  നടപടി എടുത്തുവെന്ന തരത്തിലൊരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കിറ്റക്സ് കേരളം വിട്ടു പോവാൻ കാരണം സംസ്ഥാന സർക്കാരിന്റെ ചില നടപടികളാണ് എന്ന വിമർശനത്തിന് ചുവടു പിടിച്ചാണ് ഇത്.

M V Rajesh Rajeshmvr എന്ന ഐഡിയിൽ നിന്നും പങ്കു വെച്ച ഈ വാദമുള്ള പോസ്റ്റിനു 157 റിയാക്ഷൻസും 1.8 k ഷെയഴ്സും ഉണ്ട്. 

ആർക്ക്‌വൈഡ് ലിങ്ക്

റിജോ എബ്രഹാം ഇടുക്കി എന്ന 143 റിയാക്ഷൻസും 139 ഷെയേർസും ഉണ്ട്. ഫോട്ടോ പോസ്റ്റിനൊപ്പം ഉള്ള വിവരണം ഇങ്ങനെയാണ്. “കമ്മികളുടേം ഇവന്മാരുടെ ഉദ്യോഗസ്ഥരുടേം നല്ല കണ്ടുപിടുത്തം.”

 ആർക്ക്‌വൈഡ് ലിങ്ക്

Fact Check/Verification

കിറ്റക്സ് കേരളം വിട്ടാനുള്ള തീരുമാനം അറിയിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തിന്റെ വാർത്തകൾ ഞങ്ങൾ നോക്കി. അത്തരം ഒരു ആരോപണം അവർ നടത്തിയിട്ടില്ല.

അപ്പോൾ ഞങ്ങൾ ഈ പ്രചാരണത്തിന് കാരണമായ വസ്തുക്കൾ തിരക്കാൻ തീരുമാനിച്ചു.നിയമസഭയിൽ വ്യവസായ മന്ത്രി പി രാജീവ് ഒരു ചോദ്യത്തിന് നൽകിയ മറുപടിയിലാണ് തുപ്പൽ കോളാമ്പിയെയും മൺകൂജയെയും കുറിച്ച് പറയുന്നത്.

കിറ്റക്സിലെ പരിശോധനകളെ കുറിച്ചല്ല രാജീവ് പറഞ്ഞത്. കേരളത്തിലെ കാലഹരണപ്പെട്ട ചില നിയമങ്ങൾ മാറ്റേണ്ടതിനെ കുറിച്ചാണ് രാജീവ് പറഞ്ഞത്.

രാജീവിന്റെ മറുപടിയിൽ ആ ഭാഗം ഇങ്ങനെയാണ്:

ഈ നിയമങ്ങൾ പലതും കൊളോണിയൽ കാലഘട്ടത്തിൽ നിന്നുള്ളതാണ്.  അതുപോലെതന്നെ,  നിയമങ്ങളിലും ചട്ടങ്ങളിലും കാലാഹരണപെട്ട പല വകുപ്പുകളും ഉണ്ട്.  

ഇപ്പോൾ അത്യാധുനികമായ വാട്ടർ കൂളറുകളും  അതുപോലെതന്നെ മറ്റ് അക്വാ ഫിൽറ്റർ സംവിധാനങ്ങളും ഉണ്ടെങ്കിലും ചട്ടമനുസരിച്ചു ഒരു വ്യവസായ ശാലയിൽ മൺകൂജയിൽ തന്നെ വെള്ളം കൊടുക്കണം.

അത്യാധുനികമായ ടോയ്ലറ്റുകൾ ഉണ്ടെങ്കിലും തുപ്പൽ കോളാമ്പികൾ ഉണ്ടായിരിക്കണം.

 ഇതില്ലെങ്കിൽ രണ്ട് വർഷത്തോളം ജയിൽ ശിക്ഷ കിട്ടാവുന്ന ചട്ടങ്ങളാണ്.

 ഇവിടെ മാത്രമല്ല,  മിക്കവാറും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഫാക്ടറീസ് ആക്റ്റിന്റ ഭാഗമായിനിലനിൽക്കുന്നു.


ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്നതിനും കാലഹരണപ്പെട്ട നിയമങ്ങൾ,  അഥവാ ചട്ടങ്ങൾ സംബന്ധിച്ച് ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിനും എല്ലാ വിഭാഗം ആൾക്കാരുടെയും അഭിപ്രായങ്ങൾകൂടി കേട്ട് അത്തരം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഒരു മൂന്നംഗ  കമ്മിറ്റിയെ നിയമിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.  

എല്ലാ മേഖലയിൽ  നിന്നുമുള്ള അഭിപ്രയങ്ങൾ അതിൽ സ്വീകരിക്കുന്നതാണ്. “

തുടർന്ന് ഈ വിഷയത്തെ കുറിച്ച് തെറ്റിദ്ധാരണ പരക്കുന്ന സഹചര്യത്തിൽ ഇതിന്റെ വിശദീകരണവും ഓഗസ്റ്റ് മൂന്നിന് രാജീവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിൽ രാജീവ് പറയുന്നു:

ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കാൻ കഴിയുന്ന കാലഹരണപ്പെട്ട വകുപ്പുകൾ ഇപ്പോഴും നിയമങ്ങളിലും ചട്ടങ്ങളിലുമുണ്ടെന്നും അവ മാറ്റുന്നതിനുള്ള നടപടി ഈ സർക്കാർ സ്വീകരിക്കുന്നുവെന്നുമാണ് ബഹുമാന്യരായ എം.എൽ.എ മാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നിയമസഭയിൽ പറഞ്ഞത്.

ഈ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി കടകവിരുദ്ധമായ സന്ദേശം നൽകുന്ന വിധം പ്രചാരവേല നടത്തുന്നവരുടെ താൽപര്യം വ്യക്തം.

ഈ വിശദീകരണങ്ങൾക്കും ശേഷം ഓഗസ്റ്റ് അഞ്ചാം തിയതിയാണ് ഇവിടെ എടുത്തു ചേർത്തിരിക്കുന്ന മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റെക്സിനെ നടപടി എടുത്തുവെന്ന, രീതിയിലുള്ള പോസ്റ്റുകൾ വന്നിരിക്കുന്നത്.അത്തരം പ്രചാരണങ്ങൾ വ്യജമാണ് എന്ന് വ്യവസായ മന്ത്രിയുടെ ഓഫീസും അറിയിച്ചു.

വായിക്കുക:വീണ ജോർജ് മാസ്ക് താഴ്ത്തി വെച്ചിരിക്കുന്ന പടം മന്ത്രിയാവുന്നതിനു മുൻപ് ഉള്ളത്

Conclusion

 മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റെക്സിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. അത് വ്യവസായ മന്ത്രി പി രാജീവ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇത്തരം പ്രചാരണം നടക്കുന്നുണ്ട്.

Result: False

Sources

Industries Minister P Rajeev’s Facebook Post on July 22

Industries Minister P Rajeev’s Facebook Post on August 3

Telephone Conversation with P Rajeev’s office


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,672

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.