Claim
“തൃക്കരിപ്പൂരിൽ ഗേറ്റ് അടച്ചില്ല. ട്രെയിൻ വരുന്നു. ട്രെയിനിൻ്റെ തൊട്ടു മുന്നിലൂടെ വണ്ടികൾ ക്രോസ് ചെയ്യുന്നു,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“Payyanur Diaries എന്ന ഐഡിയിൽ നിന്ന് ഷെയർ ചെയ്ത റീൽസ് ഞങ്ങൾ കാണുമ്പോൾ അതിന് 1,6 k ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: കോൺഗ്രസ് എംഎൽഎയല്ല വോട്ടിംഗ് മെഷീൻ തകർക്കുന്നത്
Fact
ദൃശ്യങ്ങൾ ശ്രദ്ധയോടെ പരിശോധിക്കുമ്പോൾ വാഹനങ്ങൾ ലെവൽ ക്രോസിലെ ഗേറ്റിലൂടെ കടന്ന് പോവുമ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത് കാണാം. എതിർദിശയിൽ തൃക്കരിപ്പൂർ എന്ന് എഴുതിയിരിക്കുന്ന പ്ലാറ്റ്ഫോമും കാണാം. അതിൽ നിന്നും ട്രെയിൻ സ്റ്റേഷനിൽ പ്രവേശിക്കും മുൻപ് നിർത്തിയിട്ടിരിക്കുകയാണ് എന്ന് മനസ്സിലാവും.
ഞങ്ങൾ ഈ പോസ്റ്റിന്റെ കമന്റ് സെക്ഷൻ പരിശോധിച്ചു. പലരും കമന്ന്റുകളിൽ പോസ്റ്റിൽ പറയുന്നത് തെറ്റാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.


“ഗേറ്റ് അടച്ചില്ലെങ്കിൽ എന്താണ്? ഗേറ്റ് അടക്കാതെ ട്രെയിൻ പാസ്സ് ചെയ്യില്ല. അത്തരത്തിൽ ആണ് സിഗ്നൽ സംവിധാനം റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്. വീഡിയോയിൽ ഉള്ളത് ഓടി വരുന്ന ട്രെയിൻ അല്ല. സിഗ്നലിനു വേണ്ടി കാത്ത് കിടക്കുന്ന ട്രെയിൻ ആണ്. അറിയാത്ത കാര്യങ്ങൽ തിരക്കി ഉറപ്പ് വരുത്തി മാത്രം പോസ്റ്റുക,” എന്നാണ് അതിൽ പ്രസക്തമായ ഒരു കമൻറ്.

ഞങ്ങൾ തുടർന്ന്, പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ടു. ഓഫീസിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച്, “ഒരു ട്രെയിൻ കടന്ന് പോയതിന് ശേഷം സിഗ്നൽ ഓട്ടോമാറ്റിക്കായി ചുവപ്പ് നിറമാകും. അത് കൊണ്ട് പിന്നാലെ വരുന്ന ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വരാത്ത പുറമേ കാത്ത് നിൽക്കുന്നതാണ് ചിത്രത്തിൽ. സ്റ്റേഷൻ മാസ്റ്റർ ഓൺ ചെയ്താൽ മാത്രമേ വീണ്ടും സിഗ്നൽ പച്ചയാക്കൂ. അതിനുള്ളിൽ ഗേറ്റ്കീപ്പർ ഗേറ്റ് അടക്കും. ഒരു സുരക്ഷാ പ്രശ്നവും തൃക്കരിപ്പൂരിൽ ഉണ്ടായിട്ടില്ല”
Result: False
ഇവിടെ വായിക്കുക:Fact Check: യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്
Sources
Comments on the post
Telephone Conversation with Palakkad Railway Division Office
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.