Friday, March 21, 2025
മലയാളം

Fact Check

ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹ വാർത്ത വാസ്തവമിതാണ്

Written By Sabloo Thomas
Oct 12, 2021
banner_image

ഈ അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ  സജീവ ചർച്ചയാവുന്ന ഒരു വിഷയം  നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹമാണ്. അമ്പത്തിരണ്ടാം വയസ്സിൽ  നടി വിവാഹിതയാവാൻ തീരുമാനിച്ചുവെന്നാണ് പ്രചരണം. ഈയിടെ വിവാഹമോചിതനായ നടൻ മുകേഷ്  ലക്ഷ്മി ഗോപാലസ്വാമിയെ വിവാഹം കഴിക്കുമെന്ന തരത്തിൽ പ്രചാരണമുണ്ടായി. മുകേഷിനെ കൂടാതെ ഇടവേള ബാബുവിന്റെ പേരും വരന്റെ സ്ഥാനത്ത് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. 
വിക്കിപീഡിയയിൽ ആരോ അവരുടെ ബയോ ഡേറ്റാ എഡിറ്റ് ചെയ്തിട്ടുമുണ്ട്. അതിൽ  അവിവാഹിതയായ അവരുടെ പങ്കാളിയുടെ പേരിന്റെ സ്ഥാനത്ത്‌ വിഷ്ണു എ. നായർ എന്ന് രേഖപ്പെടുത്തിയിക്കുന്നു. 

Screenshot of Lakshmi Gopalaswami’s Wikipedia page

Be Positive എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത keralafox എന്ന വെബ്‌സൈറ്റിന്റെ വാർത്തയ്ക്ക് 148 ഷെയറുകൾ ഉണ്ടായിരുന്നു.

Archived link Be Positive’s post

B4blaze Malayalam എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത B4 Malayalam എന്ന വെബ്‌സൈറ്റിന്റെ വാർത്ത 46 പേർ വീണ്ടും ഷെയർ ചെയ്തു. 

Screenshot of the earlier version of B4 Malayalam website

Archived link of B4Malayalam’s post

Fact Check/Verification

സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ, ”വിവാഹ വാർത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ് എന്ന് വേണം പറയാന്‍. ഞാൻ സോഷ്യൽമീഡിയയിൽ വാർത്തകൾ കാണുന്നുണ്ട്. ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്.” നടി പറഞ്ഞു. ഇതിന്റെ അർഥം വിവാഹ വാർത്ത അവർ നിഷേധിക്കുന്നുവെന്നാണ്.

Screenshot of Samayam’s link

വിക്കിപീഡിയ പേജിൽ കൊടുത്തിരിക്കുന്ന വിവരത്തിന്റെ സ്രോതസ്സ് എന്താണ് എന്ന് വ്യക്തമാക്കിയിട്ടുമില്ല. ന്യൂസ് 18 കേരളയും നടിയുടെ വിവാഹ വാർത്ത വ്യജമാണ് എന്ന് വ്യക്തമാക്കി വാർത്ത കൊടുത്തിട്ടുണ്ട്.

Screenshot of News18 news

ഞങ്ങൾ ഫാക്ടചെക്ക് ചെയ്തു പോസ്റ്റിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ ശേഷം, Be Positive, B4blaze Malayalam എന്നീ  ഐഡികൾ അവരുടെ പോസ്റ്റുകൾ  അപ്‌ഡേറ്റ് ചെയ്തു.

വായിക്കാം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുസ്തകം തലതിരിച്ചു വായിച്ചോ?

Conclusion

തന്റെ വിവാഹ വാർത്ത വ്യജമാണ് എന്ന് നടി  തന്നെ വ്യക്തമാക്കി കഴിഞ്ഞു.

Result: False

Our Sources

News18 Kerala

Samayam Malayalam


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.