Messi യ്ക്ക് പത്താം നമ്പർ ജേഴ്സി കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ബാർസിലോണയിൽ നിന്നും പി എസ് ജിയിലേക്ക് മാറിയ ശേഷം Messiയ്ക്ക് പത്താം നമ്പർ ജേഴ്സി കിട്ടിയില്ല. പി എസ് ജിയിൽ നെയ്മറാണ് ആ ജേഴ്സി അണിയുന്നത്.
നെയ്‌മർ അത് Messi യ്ക്ക് കൈമാറാൻ സമ്മതിച്ചെങ്കിലും മെസ്സി വിസമ്മതിക്കുകയായിരുന്നുവെന്നു റിപ്പോർട്ടുകൾ പറയുന്നു. മെസ്സി ഇനി മുപ്പതാം നമ്പർ ജേഴ്സിയാണ് അണിയുക.
Malayalam full movie എന്ന ഗ്രൂപ്പിൽ Irshu Ichu എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത വാർത്ത ഞങ്ങൾ കാണുമ്പോൾ അതിനു 69 ഷെയറുകൾ ഉണ്ടായിരുന്നു. മറ്റ് പല പ്രൊഫൈലുകളും സമാനമായ പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്.
Fact Check/Verification
ഞങ്ങൾ ഈ പോസ്റ്റുകൾ പരിശോധിച്ചു. പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്ന പടം ശ്രദ്ധിച്ചു. അതിലൊന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്ന മനോരമ ന്യൂസിന്റെ ലേഖകൻ ദീപു രേവതിയുടേതാണ്. അതിനു താഴെയുള്ളത് മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്റേതും.
അതിൽ നിന്നും ഞങ്ങൾക്ക് മനോരമ ന്യൂസിന്റെ ഒരു വാർത്തയിൽ നിന്നും കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ ന്യൂസ് കാർഡ് എന്ന് മനസിലായി. പാർട്ടി അന്വേഷണത്തിൽ അമർഷം പ്രകടിപ്പിച്ച സുധാകരന്റെ കവിതയെ കുറിച്ചുള്ള വാർത്തയായിരുന്നു അത്.
ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച നേട്ടവും കോട്ടവും എന്ന കവിതയിലൂടെയാണ് സുധാകരന്‍ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിച്ചത്.
ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതെന്ന് കവിതയിലൂടെ സുധാകരന്‍ പറയുന്നു. ആകാംക്ഷാഭരിതരായ നവാഗതര്‍ക്ക് വഴിമാറുന്നെന്ന സൂചനയും നല്‍കിയാണ് കവിത അവസാനിപ്പിക്കുന്നത്.
തുടർന്ന് ഞങ്ങൾ വാർത്ത ചെയ്ത മനോരമ ന്യൂസിന്റെ റിപ്പോർട്ടർ ദീപു രേവതിയെ വിളിച്ചു. താൻ സ്പോർട്സ് വാർത്തകൾ കൈകാര്യം ചെയ്യുന്ന ആളല്ല. മെസ്സിയ്ക്ക് പത്താം നമ്പർ ജേഴ്സി കിട്ടാത്തത് കൊണ്ട് ഒരു യുവാവ് ആത്മഹത്യ ചെയ്തുവെന്ന വാർത്ത ചെയ്തിട്ടില്ല, അദ്ദേഹം അറിയിച്ചു.
Conclusion
മനോരമ ന്യൂസിന്റെ ഈ സ്ക്രീൻ ഷോട്ട് വ്യാജമാണ്. ജി സുധാകരൻ കവിത എഴുതി പാർട്ടിയോടുള്ള തന്റെ പ്രതിഷേധം പരോക്ഷമായി അറിയിക്കുന്ന വാർത്തയുടെ ദൃശ്യങ്ങൾ എടുത്ത് ചേർത്താണ് ഇത് സൃഷ്‌ടിച്ചിരിക്കുന്നത്.
വായിക്കുക:കുട്ടികളെ തട്ടികൊണ്ട് പോവുന്ന ആളുടെ പേരിലുള്ള പ്രചാരണം വ്യാജമാണ്
Result: False
Our Sources
Link to the original news report in Manoramanews
Talk with Manorama news reporter Deepu Revathy
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.