Friday, March 21, 2025
മലയാളം

Fact Check

ജവഹർലാൽ നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഷെയർ ചെയ്യുന്നു

banner_image

ജവഹർലാൽ നെഹ്റു സ്ത്രീകളുമായി നിൽക്കുന്ന ചില ചിത്രങ്ങൾ നവംബർ 14 ന് അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഷെയർ ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മ ദിനം ശിശു ദിനമായി ആചരിക്കുന്നതിന് എതിരെയുള്ള ഒരു പോസ്റ്റിനൊപ്പമാണ് ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്.

” ജവഹർലാൽ നെഹ്‌റു പോക്കറ്റിൽ റോസാ പൂ വച്ചിരുന്നത് കുട്ടികൾക്ക് കൊടുക്കാൻ ആണ് എന്നൊക്കെ പഴയ ശിശുദിനങ്ങളിൽ കേട്ടിരുന്നു. പിന്നീട്‌ മനസ്സിലായി ഇഷ്ടമുള്ളവർക്ക് കൊടുക്കാൻ ആയിരുന്നു എന്ന്. ഇദ്ദേഹതിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല. പക്ഷെ, നെഹ്‌റുവിന്‍റെ  ജന്മദിനത്തിൽ നമ്മുടെ ഒക്കെ കുട്ടികളെ കൊണ്ട്  ഇങ്ങനെ ആഘോഷിപ്പിക്കുമ്പോൾ എന്തോ ഒരു വല്ലായ്മ. ഇദ്ദേഹം ഒരിക്കലും കുട്ടികൾക്ക് മാതൃക അല്ല.” എന്ന വാചകത്തോടൊപ്പമാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്. Adv.harikrishnan എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 59  ഷെയറുകൾ ഉണ്ടായിരുന്നു.

Adv.harikrishnan‘s Post

മറ്റ് ചിലരും ചിത്രങ്ങൾ  ഷെയർ ചെയ്തിട്ടുണ്ട്. ഹിന്ദു രാഷ്ട്ര എന്ന ഗ്രൂപ്പിലേക്ക് രതീഷ് ശർമ്മൻ എന്ന ആൾ ഷെയർ ചെയ്ത ചിത്രമാണ് ശ്രദ്ധയിൽ വന്ന മറ്റൊരു ചിത്രം. 

രതീഷ് ശർമ്മൻ‘s Post

Harikrishnan S N എന്ന പ്രൊഫൈലും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

Harikrishnan S N‘s Post

Fact Check/Verification

Picture 1

ജവഹർലാൽ നെഹ്‌റുവിനോപ്പം പടത്തിലുള്ളത് അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ ഭാര്യയായിരുന്ന ജാക്വലിൻ കെന്നഡിയാണ്. പിൻറസ്റ്റ് എന്ന ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റ് ഈ പടം കൊടുത്തിട്ടുണ്ട്.

Picture 2


രണ്ടാമത്തെ പടത്തിൽ ഉള്ളതും ജാക്വലിൻ കെന്നഡിയാണ്. 1962ൽ  ജാക്വലിൻ കേന്നഡിയുടെ നെറ്റിയില്‍ ജവഹർലാൽ നെഹ്‌റു കുങ്കുമ കുറി തൊട്ട് ഹോളി ആഘോഷിക്കുന്ന ചിത്രമാണിത്. ഈ ചിത്രം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൌഹാര്‍ദം എന്ന പേരിൽ  അമേരിക്കയുടെ മുംബയിലെ കൗൺസിലേറ്റ്  2019  ട്വീറ്റ് ചെയ്തതാണ്. 

Picture 3

ഈ ചിത്രം  ഹോമി വ്യരാവാല എന്ന ഫോട്ടോഗ്രാഫർ എടുത്തതാണ്. ബ്രിട്ടീഷ്‌ ഓവര്‍സീസ് എയര്‍വെസ് കോര്‍പറേഷന്റെ  ഇന്ത്യയിലേക്കുള്ള  ആദ്യത്തെ വിമാനത്തിൽ  ബ്രിട്ടിഷ്  രാജദൂതന്‍റെ ഭാര്യ സിമോണിന് സിഗരറ്റ് കത്തിച്ച് കൊടുക്കുന്ന നെഹ്‌റുവിന്‍റെ ഫോട്ടോയാണിത്‌.  ഈ വനിതാ ഫോട്ടോഗ്രാഫറിന്‍റെ ഫോട്ടോയെ കുറിച്ചുള്ള ഡിസംബർ 12 ,2017 ലെ ബി ബി സി ഹിന്ദിയുടെ റിപ്പോർട്ടിൽ ഫോട്ടോയുണ്ട്.

Screen grab of BBC Hindi

തുടർന്ന് പോസ്റ്റിലുള്ളത് ധാരാളം ചിത്രങ്ങൾ ഉള്ള ഒരു കൊളാഷ് ആണ്. ആദ്യം കൊളാഷിലെ ആദ്യ ചിത്രം പരിശോധിക്കാം.

Picture 4

1949ല്‍ നെഹ്‌റു അമേരിക്ക സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രത്തിൽ അദ്ദേഹത്തോടപ്പമുള്ളത് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ്‌ ആണ്. 2017 ൽ ബിജെപി ഐടി  മേധാവി അമിത് മാളവ്യ ഈ ചിത്രം നെഹ്‌റുവിനെ അപമാനിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തിരുന്നു.  നവംബർ 16  ചിത്രത്തിന്റെ യാഥാർഥ്യം വ്യക്തമാക്കി ഔട്ട്ലൂക്ക് ഒരു ലേഖനം കൊടുത്തിരുന്നു.

Picture 5

ദി ടൈംസ്  ഓഗസ്റ്റ്  22, 2019ൽ  കൊടുത്ത  ഈ പടത്തിൽ  ജവഹർലാൽ നെഹ്‌റുവിനോടൊപ്പം ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ലോര്‍ഡ്‌ മൌണ്ട്ബാറ്റണു൦ ഭാര്യ എഡ്വിന മൌണ്ട്ബാറ്റണുമാണ്. 1948 ലെ ചിത്രമാണിത്.

Picture 6

 ജവഹർലാൽ നെഹ്‌റുവിനൊപ്പമുളളത്  റഷ്യയില്‍ ഭാരതത്തിന്‍റെ  പ്രതിനിധിയായിരുന്ന സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ്‌. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ കെട്ടി പിടിക്കുന്ന ഈ ചിത്രവും ഫോട്ടോഗ്രാഫര്‍ ഹോമി വ്യാരാവാല എടുത്തതാണ്. 

Picture 7

ജവഹർലാൽ നെഹ്‌റു ഒരു സിഗരറ്റ് കത്തിക്കുന്ന ചിത്രമാണിത്. 

Picture 8

 ഐ.എസ്.ആര്‍.ഓ. ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ ഭാര്യയും നർത്തകിയുമായ  മൃണാളിനി സാരാഭായിയാണ് ജവഹർലാൽ നെഹ്‌റുവിനൊപ്പം ചിത്രത്തിൽ ഉള്ളത്. ഡല്‍ഹിയില്‍ നടന്ന  മാനുഷ്യ എന്ന നൃത്യ പരിപാടി കഴിഞ്ഞപ്പോൾ  നെഹ്‌റു മൃണാളിനിയെ അഭിനന്ദിക്കുന്ന ഈ പടം മിന്റ് നവംബർ 19 2009ൽ ഒരു ലേഖനത്തിൽ കൊടുത്തിട്ടുണ്ട്.

Picture 9

കൊളാഷിലെ ആറാമത്തെ ചിത്രം (picture 9) ഒറ്റയ്ക്ക് കൊടുത്ത രണ്ടാമത്തെ ചിത്രത്തിന്റെ ആവർത്തനമാണ്. പടത്തിൽ ഉള്ളത്  ജാക്വലിൻ കെന്നഡിയാണ്. ഈ ചിത്രം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൌഹാര്‍ദം എന്ന പേരിൽ  അമേരിക്കയുടെ ടെ മുംബയിലെ കൗൺസിലേറ്റ് 2019ൽ  ട്വീറ്റ് ചെയ്തതാണ്.   

Picture 10

കൊളാഷിലെ ഏഴാമത്തെ ചിത്രം (picture 10) ഒറ്റയ്ക്ക് കൊടുത്ത മൂന്നാമത്തെ ചിത്രത്തിന്റെ ആവർത്തനമാണ്. ബ്രിട്ടീഷ്‌ ഓവര്‍സീസ് എയര്‍വെസ് കോര്‍പറേഷന്റെ ഇന്ത്യയിലേക്കുള്ള  ആദ്യത്തെ വിമാനത്തിൽ   ബ്രിട്ടിഷ്  രാജദൂതന്‍റെ ഭാര്യ സിമോണിന് സിഗരറ്റ് കത്തിച്ച് കൊടുക്കുന്ന നെഹ്‌റുവിന്‍റെ ഫോട്ടോയാണിത്‌

Picture 11

ഈ ചിത്രത്തില്‍ ജവാഹർലാൽ നെഹ്‌റുവിനോടൊപ്പം നമുക്ക് ലൂയിസ് മൌണ്ട്ബാറ്റന്‍റെ ഭാര്യ എഡ്വിനയും മകള്‍ പാമേലയുമാണ്‌ ഉള്ളത്. ബി.ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ നെഹ്‌റുവിനെ അപഹസിക്കാൻ ഈ  പടം അടക്കം 2017 ൽ ട്വീറ്റ് ചെയ്തിരുന്നു. നവംബർ 16  ചിത്രത്തിന്റെ യാഥാർഥ്യം വ്യക്തമാക്കി ഔട്ട്ലൂക്ക് ഒരു ലേഖനം കൊടുത്തിരുന്നു..

Picture 12

 ഈ ചിത്രത്തില്‍ നെഹ്‌റുവിന് കവിളത്ത് ചുംബനം നല്‍കുന്നത് നെഹ്‌റുവിന്‍റെ അനന്തരവളായ നയന്‍താര സെഹഗലാണ്. നയന്‍താര സഹഗല്‍ നെഹ്റുവിന്റെ സഹോദരി  വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ മകളാണ്. 1955ല്‍ ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എടുത്ത ഈ ചിത്രത്തിലെ ദൃശ്യങ്ങൾ ബ്രിട്ടീഷ് പതേ 2014 ഏപ്രിൽ 14 ന്  പുറത്തു വിട്ട ഡോകുമെന്ററിയിൽ കാണാം.

വായിക്കാം:മോട്ടർ വാഹന നിയമത്തെ കുറിച്ച് വിവിധ പ്രചരണങ്ങളുടെ വസ്തുത പരിശോധന

Conclusion

നെഹ്റുവിന്റെ  ബന്ധുക്കളായ സ്ത്രീകളുടെ പടങ്ങളടക്കമാണ് ഈ പോസ്റ്റിൽ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി ഷെയർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

Sources

Pinrest
Tweet by U.S. Consulate Mumbai on March 21,2019
News Report by BBC Hindi on December 12, 2017
News Report by Outlook on November 16,2017
News report by The Times on August 22, 2019
News report by The Mint on 2009
Youtube by Britishpathe on April 14,2014


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.