Thursday, March 20, 2025
മലയാളം

News

ഈ ചിത്രം കേരളത്തിലെ ക്ഷേത്രത്തിലെ പ്രശസ്തമായ ‘വെജിറ്റേറിയൻ മുതലയായ’ ബബിയയുടെതല്ല 

Written By Sabloo Thomas
Oct 12, 2022
banner_image

(ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി  ആണ് അത് ഇവിടെ വായിക്കുക)

Claim

ചിത്രത്തിലുള്ളത്  കേരളത്തിലെ കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വെജിറ്റേറിയൻ മുതലയായ ബബിയ

Facebook post of Kerala Kaumudi

പോസ്റ്റിന്റെ ലിങ്ക് കാണാം

Fact

“മുതല” എന്ന കീവേഡ് ഉപയോഗിച്ച്  വെജിറ്റേറിയൻ മുതലയായ’ ബബിയ എന്ന പേരിൽ വൈറലായ ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജ്  സേർച്ച് നടത്തി. അപ്പോൾ  പരിസ്ഥിതി സംരക്ഷണ സംഘടനയായ @copal.org-ന്റെ 2017 ഡിസംബർ 6-ന് ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്ക് അത് ഞങ്ങളെ നയിച്ചു. വൈറലായ ഫോട്ടോ പ്രദർശിപ്പിച്ചുകൊണ്ട്, പോസ്റ്റ് ഒരു മനുഷ്യനും മുതലയും തമ്മിലുള്ള “അതുല്യമായ സൗഹൃദം” വിശദീകരിച്ചു. കോസ്റ്ററിക്കൻ മത്സ്യത്തൊഴിലാളിയും പ്രകൃതിശാസ്ത്രജ്ഞനുമായ ഗിൽബെർട്ടോ ഷെഡ്ഡൻ എന്ന വിളിപ്പേരുള്ള ചിറ്റോയ്ക്ക് ,  ഒരു അസാധാരണ സുഹൃത്ത് ഉണ്ട്: പോച്ചോ, എന്ന  മുതല,”പോസ്റ്റ് പറയുന്നു.

1991-ൽ സെൻട്രൽ അമേരിക്കൻ സ്റ്റേറ്റിലെ പാരിസ്മിന നദിയുടെ തീരത്ത് മുറിവേറ്റ ഒരു മുതലയെ ഷെഡ്ഡൻ കാണുകയും അവനെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തുവെന്ന് പോസ്റ്റിൽ പറയുന്നു. അത് പിന്നീട് അവരുടെ “അതുല്യമായ സൗഹൃദത്തിന്റെ” പരിണാമത്തെ വിവരിക്കുന്നു.

വൈറലായ ചിത്രത്തിന് പുറമേ, മനുഷ്യനും മുതലയും തമ്മിലുള്ള ബന്ധം കാണിക്കുന്ന ഒന്നിലധികം ഫോട്ടോഗ്രാഫുകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Screenshot of Facebook post by @copal.org

ഇതിനെത്തുടർന്ന്, YouTube-ൽ “Chito, “Pocho,”  “Costa Rica” എന്നീ രു കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ തിരച്ചിൽ നടത്തി. അപ്പോൾ  മുതലയും മനുഷ്യനും നിൽക്കുന്ന  ഒന്നിലധികം വീഡിയോകൾ ലഭിച്ചു. 2014 ജൂലൈ 27-ന് സൺഷി അപ്‌ലോഡ് ചെയ്‌ത ‘ video titled ‘The Man Who Swims With Crocodiles Chito and Pocho Unbelievable but true’ എന്ന തലക്കെട്ടിലുള്ള ഒരു വീഡിയോ കിട്ടി. അത്  നാറ്റ് ജിയോ വൈൽഡിന്റ  ഡോക്യുമെന്ററിയാണ് (നെറ്റ്‌വർക്കിന്റെ വാട്ടർമാർക്ക് വിഡിയോയിൽ കാണപ്പെടുന്നു) പ്രദർശിപ്പിച്ചു.

Screenshot of YouTube video by Sunshy

വീഡിയോയുടെ 20:55 മിനിറ്റിൽ, ബബിയയെ കാണിക്കുന്നുവെന്ന്  അവകാശപ്പെട്ടു  വൈറലായ  ദൃശ്യം ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു.

കൂടാതെ, “മുതലയെയും മനുഷ്യ സൗഹൃദത്തെയും കുറിച്ചുള്ള നാഷണൽ ജിയോഗ്രാഫിക് ഡോക്യുമെന്ററി” എന്ന്  ഗൂഗിൾ സെർച്ച് ചെയ്തപ്പോൾ,  ‘പോച്ചോ (മുതല)’ എന്ന വിക്കിപീഡിയ പേജിലേക്ക് അത് ഞങ്ങളെ നയിച്ചു, അതിൽ 2013 ലെ “ടച്ചിംഗ് ദി ഡ്രാഗൺ” എന്ന ഡോക്യുമെന്ററിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

IMDbയിലെ വിവരം  അനുസരിച്ച്, ഡോക്യുമെന്ററി “ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി രക്ഷിക്കുകയും ഇരുപത് വർഷത്തോളം അയാളോടൊപ്പം  താമസിക്കുകയും ചെയ്ത കോസ്റ്റാറിക്കൻ മുതലയായ പോച്ചോയെക്കുറിച്ചാണ്.”

Screengrab from IMDb website

ഈ മനുഷ്യനും മുതലയും തമ്മിലുള്ള അതുല്യമായ ബന്ധത്തെ കുറിച്ച് വർഷങ്ങളായി നിരവധി വാർത്താ ഔട്ട്ലെറ്റുകൾ റിപ്പോർട്ട് പ്രസീദ്ധീകരിച്ചിട്ടുണ്ട്. പോച്ചോ 2011 ൽ മരിച്ചു.

കേരളത്തിലെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘വെജിറ്റേറിയൻ’ മുതലയായ ബബിയയല്ല  വൈറലായ ചിത്രത്തിലുള്ളത് എന്ന് ഇതിൽ നിന്നും  നമുക്ക് മനസിലാക്കാം.

Result: False

Sources

Facebook Post By @copal.org, Dated December 6, 2017


YouTube Video By Sunshy, Dated July 27, 2014


IMDb Website


നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.