Claim
ഇത് 1970-കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫൂട്ബോൾ കളി കാണാൻ വന്ന സ്ത്രീകളുടെ ഗാലറിയിൽ നിന്നുള്ള ഫോട്ടോയാണ്.
Fact
“ഒട്ടുമിക്ക കളികളും കാണാൻ അന്ന് സ്ത്രീകൾ പോകാറുണ്ടായിരുന്നു. അന്ന് കേരളത്തിന്റെ പടക്കുതിരയായിരുന്ന നജീമുദ്ദിൻ്റെയും ഗോൾകീപ്പറായിരുന്ന വിക്ടർ മഞ്ഞിലയുടെയും ആരാധകരായിരുന്ന അമ്മമാർ ഒന്നിച്ച് ആർപ്പുവിളിക്കുന്ന കാലം. ഇന്ന് ഒരു ഫോട്ടോഗ്രാഫർ നോമ്പ് നോറ്റ് കാത്തിരുന്നാൽ പോലും ഇങ്ങനെയൊരു ചിത്രമെടുക്കാൻ പറ്റില്ല.കാരണം ഇന്ന് കേരളത്തിൽ സ്ത്രീകൾക്ക് ഇങ്ങിനെ മത ചിഹ്നങ്ങളില്ലാതെ ഒന്നിച്ചിരിക്കാൻ പറ്റിയ ഒരു പൊതു ഇടം ഇല്ല. ഒന്നിച്ച് ആർപ്പുവിളിക്കാൻ പറ്റിയ ഒരു പൊതുയിടം ഇല്ല. പീഡിപ്പിക്കപ്പെടാൻ വേണ്ടിയുള്ള ഒറ്റപ്പെട്ട ഇടങ്ങൾ മാത്രം! നമ്മൾ മുന്നോട്ടാണോ പിന്നോട്ടാണോ യാത്ര ചെയ്യുന്നത്,” എന്നാണ് പോസ്റ്റ് പറയുന്നത്.
ഞങ്ങൾ പടം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. 2021 സെപ്തംബറിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന വാർത്ത കണ്ടു. വാർത്ത ഇങ്ങനെ പറയുന്നു: 1987-ൽ അലി കോവൂർ പകർത്തിയ വനിത ഫുട്‌ബോൾ ആരാധകരുടെ ചിത്രം.വനിതാ ഫുട്ബോളിനെ ബഹുമാനിക്കാൻ ഗോകുലം കേരള എഫ്.സി. വനിത ഫുട്ബോൾ ടീം ജേഴ്സിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി വാർത്ത പറയുന്നു. 1987 ജനുവരിയിൽ കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന നെഹ്റു കപ്പ് ടൂർണമെന്റിന്റെ സമയത്താണ് അലി കോവൂർ ഈ ചിത്രം പകർത്തിയത് എന്നും വാർത്തയിൽ ഉണ്ട്.
അലി കോവൂർ അന്ന് ചന്ദ്രിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആയിരുന്നു. സെപ്റ്റംബർ 10, 2021 അദ്ദേഹം ഈ പടത്തെ കുറിച്ച് വിശീദകരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്.
പോസ്റ്റിൽ പരാമർശിക്കപ്പെടുന്ന വിക്ടർ മഞ്ഞില, 1987ൽ നെഹ്‌റു ട്രോഫി കോഴിക്കോട് നടക്കുമ്പോൾ സജീവ ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം, ഇന്ത്യൻ ടീമിന്റെ ലോക്കൽ മാനേജറായി പ്രവർത്തിക്കുക ആയിരുന്നു.
1970-കളിലെ ചിത്രമല്ല ഇത്. 1987-ൽ എടുത്താണ് ഈ ചിത്രം. അതിനാൽ ഇപ്പോൾ വൈറലായ പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ്.
Result: Misleading Content/ Partly False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.